സത്യത്തെ അധികകാലം മൂടിവയ്ക്കാന്‍ സാധ്യമാകുകയില്ല എന്ന് തെളിയിച്ചാണ് സിസ്റ്റര്‍ അഭയ കൊലപാതകം വീണ്ടും ജനശ്രദ്ധയിലേക്ക് കടന്നുവരുന്നത്. ഇപ്പോള്‍ ഈ കേസ് പിന്നെയും വാര്‍ത്തയായത് മുന്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി: കെ. സാമുവല്‍ ഈ കേസിലെ തെളിവുകള്‍ നശിപ്പിച്ചത് അന്നത്തെ സിബിഐ ഉദ്യോഗസ്ഥനായിരുന്ന വര്‍ഗീസ് പി. തോമസും കോട്ടയം ആര്‍ഡിഒ ഓഫീസിലെ സൂപ്രണ്ടായിരുന്ന ഏലിയാമ്മയും ക്ലാര്‍ക്ക് മുരളീധരനുമാണെന്നാരോപിച്ചാണ്.
അഭയ കേസ് ഒതുക്കാന്‍ കോട്ടയം ആര്‍ച്ച്ബിഷപ്പ് മാര്‍ കുര്യാക്കോസ് കുന്നശ്ശേരി മന്ത്രി കെ.എം. മാണിയുമായുള്ള ബന്ധം ഉപയോഗിച്ചു എന്നും പ്രസ്താവിച്ച് ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത് ബിസിഎം കോളേജിലെ മുന്‍ പ്രൊഫസര്‍ ത്രേസ്യാമ്മയാണ്. ബിഷപ്പ് കുന്നശ്ശേരിക്ക് കൂടുതല്‍ സ്ത്രീകളുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും ബിഷപ്പ് കുന്നശ്ശേരിക്ക് ബിസിഎം കോളേജിലെ ഹിന്ദി അധ്യാപികയായിരുന്ന സിസ്റ്റര്‍ ലൂസിയുമായി അടുപ്പം ഉണ്ടായിരുന്നുവെന്നും പ്രൊഫ. ത്രേസ്യാമ്മ ആരോപിക്കുന്നു. ലൂസിയാണ് മറ്റ് സ്ത്രീകളെ പിതാവിന് പരിചയപ്പെടുത്തിയിരുന്നതത്രേ. സിസ്റ്റര്‍ ലൂസിയുമായുള്ള ബന്ധം പുറത്തുപറയുമെന്ന് പറഞ്ഞ് ഫാ. തോമസ് കോട്ടൂരും ഫാ. ജോസ് പൂതൃക്കയിലും ബിഷപ്പിനെ വരുതിയില്‍ നിര്‍ത്തിയിരുന്നുവത്രെ.
സഭകളുടെ പിന്നാമ്പുറങ്ങളില്‍ നടക്കുന്ന അവിഹിതങ്ങള്‍ പുറത്തുകൊണ്ടുവരുന്നതായിരുന്നല്ലോ സിസ്റ്റര്‍ ജെസ്മിയുടെ ആമേന്‍. അതിനുശേഷം മഠം വിട്ട മറ്റൊരു കന്യാസ്ത്രീയും സമാന വസ്തുതകള്‍ രേഖപ്പെടുത്തിയിരുന്നു. ഒടുവില്‍ ഹൈക്കോടതിയില്‍ അഭയക്കേസ് ഒന്നുമല്ലാതായതും ഒരു വിരമിച്ച ജസ്റ്റിസിന്റെ പ്രേരണയിലാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഇപ്പോള്‍ പ്രൊഫ. ത്രേസ്യാമ്മ അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം പ്രഖ്യാപിക്കുന്നത് സിസ്റ്റര്‍ സ്റ്റെഫിയും ഫാ.
തോമസ് കോട്ടൂരും ഫാ. പൂതൃക്കയിലും ചേര്‍ന്നാണ് സിസ്റ്റര്‍ അഭയയെ കൊന്നതെന്നും ഇത് പറയാന്‍ തനിക്കൊരു പേടിയും ഇല്ലെന്നുമാണ്. ഇതെല്ലാം സിബിഐ മുമ്പാകെ തുറന്നുപറഞ്ഞിട്ടുണ്ടെന്നും പ്രൊഫ. ത്രേസ്യാമ്മ വ്യക്തമാക്കുന്നു.പക്ഷെ സിബിഐ ഈ പുനരന്വേഷണവും അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്ന സംശയം ഉയരുന്നത് പ്രൊഫ. ത്രേസ്യാമ്മ പറഞ്ഞ സിസ്റ്റര്‍ ലൂസി എന്ന പേര് സിബിഐ രേഖപ്പെടുത്തിയത് സിസ്റ്റര്‍ ലൗസി എന്നായതിനാലാണ്. സിസ്റ്റര്‍ ലൗസി എന്നൊരാള്‍ ഇല്ലായിരുന്നു എന്നും പ്രൊഫ. ത്രേസ്യാമ്മയുടെ ആരോപണം ദുരുദ്ദേശപരവുമാണ് എന്ന് സഭാ വക്താവ് പ്രഖ്യാപിച്ചുകഴിഞ്ഞു. സഭക്ക് ഈ സര്‍ക്കാരിലുളള സ്വാധീനവും ഈ കേസ് ഇനിയും അട്ടിമറിക്കപ്പെടാന്‍ സഹായകരമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: