അഹമ്മദാബാദ്: സംസ്ഥാനത്തെ എല്ലാ വാഹനങ്ങളും ഈ വര്‍ഷം തന്നെ വാതക ഇന്ധനം (സിഎന്‍ജി) ഉപയോഗിക്കും വിധം പരിവര്‍ത്തനം ചെയ്യണമെന്നു ഗുജറാത്ത് ഹൈക്കോടതി ഉത്തരവിട്ടു. ഓട്ടോറിക്ഷ ഫെഡറേഷന് നല്കിയ പൊതു താത്പര്യ ഹര്‍ജി പരിഗണിക്കുമ്പോഴാണു കോടതിയുടെ ഉത്തരവ്.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ചിന്റേതാണ് ഉത്തരവ്. സംസ്ഥാനത്തു രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ വാഹനങ്ങളും സിഎന്‍ജിയില്‍ ഓടുന്നവയാകണം. ഇപ്പോഴുള്ളവയില്‍ സിഎന്‍ജി കിറ്റ് ഘടിപ്പിക്കാന്‍ ഇന്നുമുതല്‍ ഒരുവര്‍ഷത്തേക്കു കോടതി സമയം നല്കി.
ദല്‍ഹി, മുംബൈ നഗരങ്ങളിലെ വിലയ്ക്കു സംസ്ഥാനത്തു സിഎന്‍ജി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഓട്ടോറിക്ഷ ഫെഡറേഷന് ഹര്‍ജി നല്‍കിയത്. എന്നാല്‍ നടപ്പാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുള്ള ഉത്തരവാണിതെന്നു ഫെഡറേഷനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് അസ്പി കപാഡിയ പറഞ്ഞു.
തങ്ങള്‍ ആവശ്യപ്പെട്ട കാര്യത്തിലല്ല കോടതി ഉത്തരവു വന്നിരിക്കുന്നത്. നിര്‍ദിഷ്ട കാലാവധിക്കകം ഡീസല്‍ എന്‍ജിനുകള്‍ അടക്കമുള്ളവ സിഎന്‍ജിയിലേക്കു മാറ്റുകയെന്നതു പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: