ന്യൂദല്‍ഹി: മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ഏകപക്ഷീയ നടപടിയില്‍ പ്രതിഷേധിച്ചു സമാജ് വാദി പാര്‍ട്ടി മുതിര്‍ന്ന നേതാവു കൂടിയായ മന്ത്രി അസം ഖാന് രാജിസന്നദ്ധത അറിയിച്ചു. ഗാസിയാബാദ്, മുസഫര്‍നഗര്‍ ജില്ലകളുടെ ചുമതലയില്‍ നിന്നു മാറ്റി മീററ്റിന്റെ ചുമതലയേല്‍പ്പിച്ചതില്‍ പ്രതിഷേധിച്ചാണിത്.
പാര്‍ട്ടിക്ക് ആവശ്യമില്ലെങ്കില്‍ ചുമതല ഒഴിയാന്‍ തയാറാണെന്നും പുതിയ ചുമതല ഏറ്റെടുക്കാന്‍ സന്നദ്ധനല്ലെന്നും ചൂണ്ടിക്കാട്ടി അഖിലേഷിന് അസംഖാന് കത്തയച്ചു. മന്ത്രിസഭയിലും പാര്‍ട്ടിയിലും അഖിലേഷിന്റെ പ്രധാന വിമര്‍ശകനാണ് അസംഖാന്. മന്ത്രിസഭാ രൂപീകരണം മുതല്‍ പുതുതലമുറ നേതാക്കളും മുതിര്‍ന്നവരും തമ്മില്‍ പാര്‍ട്ടിയിലെ ഭിന്നത ഉണ്ടായിരുന്നു.
എന്നാല്‍ അസംഖാന് തുറന്ന യുദ്ധത്തിനില്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. വിഷയം പാര്‍ട്ടിക്കുള്ളില്‍ തന്നെ പരിഹരിക്കാനാണ് എസ്.പിയുടെ ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: