ന്യൂദല്‍ഹി: പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത നേതാവാണെന്ന് വിലയിരുത്തിയ ടൈം മാസികയുടെ വിമര്‍ശനത്തിന് തൊട്ടു പിന്നാലെ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ കഴിവുകെട്ടവനാണെന്ന വിമര്‍ശനവുമായി ഇന്ത്യന്‍ മാസിക. ‘ഔട്ട്ലുക്ക്’ മാസികയുടെ പുതിയ പതിപ്പിലാണ് ഒബാമയുടെ ഭരണത്തെ വിലയിരുത്തി കവര്‍ സ്റ്റോറി നല്‍കിയിരിക്കുന്നത്. ഈ മാസം 30 ന് മാസിക പുറത്തിറങ്ങും.
രണ്ടാഴ്ച മുന്‍പ് ‘ടൈംസി’ന്റെ ഏഷ്യാ പതിപ്പിലാണ് മന്‍മോഹന്‍സിംഗ് കഴിവ് കെട്ടവനാണെന്ന വാര്‍ത്ത വിവാദമായത്.
അമേരിക്ക ഒരു തിരിച്ചുവരവ് ആഗ്രഹിക്കുന്ന സമയമാണിത്. പ്രതീക്ഷയും മാറ്റവും വാഗ്ദാനം ചെയ്ത് നാല് വര്‍ഷം മുന്‍പ് അധികാരത്തിലേറിയ ഒബാമക്ക് അദ്ദേഹത്തിന്റെ ഉന്നതമായ പ്രഭാഷണശൈലികൊണ്ട് വീണ്ടും അധികാരത്തിലേറുവാന്‍ സാധിക്കുമോ എന്നും മാസിക ചോദിക്കുന്നുണ്ട്.
‘മാന്‍ ഇന്‍ ഷാഡോ’ എന്ന ലേഖനത്തിലാണ് മന്‍മോഹന്‍സിംഗിനേയും അദ്ദേഹത്തിന്റെ സാമ്പത്തിക പരിഷ്ക്കരങ്ങളേയും ‘ടൈം’ വിമര്‍ശിച്ചത്. കഴിഞ്ഞ ഏഴിനാണ് മാസിക പ്രസിദ്ധീകരിച്ചത്. മന്മോഹന്റെ നല്ലകാലം കഴിയുന്നുവെന്നും ഇന്ത്യ പുത്തനുണര്‍വ് തേടുന്നുവെന്നുമായിരുന്നു ‘ടൈം’ ഏഷ്യന്‍ പതിപ്പിന്റെ ലേഖനത്തില്‍ പറഞ്ഞിരുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായുള്ള അധികാര പങ്കാളിത്ത ഉടമ്പടി മന്മോഹന് വിലങ്ങുതീര്ത്തിരിക്കുന്നുവെന്നും മറ്റു നേതാക്കളെ അവഗണിച്ചു നീങ്ങാന്‍ അദ്ദേഹത്തിന് ശേഷിയില്ലെന്നും മാസിക വിമര്‍ശിച്ചിരുന്നു. പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് വിരമിക്കാറായോ എന്നും ‘ടൈം’ ചോദിച്ചിരുന്നു. ഇന്ത്യയുടെ വിദേശ നിക്ഷേപ നയത്തിനെതിരെ ഒബാമ അടുത്തിടെ രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ സാമ്പത്തിക പരിഷ്ക്കരണത്തില്‍ മാറ്റങ്ങള്‍ വരുത്തണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യയുടെ സാമ്പത്തിക നയം നിക്ഷേപ സൗഹൃദമാണെന്ന് കേന്ദ്ര വാണിജ്യ വ്യവസായമന്ത്രി ആനന്ദ് ശര്‍മ്മ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: