ന്യൂദല്‍ഹി: മാരുതി സുസുക്കി മനേസര്‍ പ്ലാന്റില്‍ തൊഴിലാളികളും മാനേജ്മെന്റ് ഉദ്യോഗസ്ഥരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. ഏതാണ്ട് 90 പേര്‍ക്ക് പരിക്കേറ്റു. സംഭവത്തെത്തുടര്‍ന്ന് 87 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ദളിത് തൊഴിലാളിയെ പ്ലാന്റ് ഉദ്യോഗസ്ഥര്‍ ജാതി പറഞ്ഞ് ആക്ഷേപിച്ചതാണ് സംഘര്‍ഷത്തിന് കാരണം. തൊഴിലാളിയെ സസ്പെന്റ് ചെയ്തതും പ്രതിഷേധം ശക്തമാക്കി.
നടപടി പിന്‍വലിച്ചില്ലെങ്കില്‍ സമരം ചെയ്യുമെന്ന് പ്രഖ്യാപിച്ച തൊഴിലാളികള്‍ ബുധനാഴ്ച വൈകുന്നേരം കൂട്ടായെത്തി പ്ലാന്റിന് തീയിട്ടിരുന്നു. തീപിടിത്തത്തെത്തുടര്‍ന്നാണ് ഒരാള്‍ മരിച്ചത്. 25 യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. സംഭവത്തെത്തുടര്‍ന്ന് പ്ലാന്റ് അടച്ചിട്ടിരിക്കുകയാണ്. അക്രമ സംഭവങ്ങള്‍ക്ക് നേതൃത്വം നല്കിയ ചില യൂണിയന് നേതാക്കളുടെ പേര് വിവരം മാനേജ്മെന്റ് നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: