മുംബൈ: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബോളിവുഡ് നടന് രാജേഷ് ഖന്ന സുഖം പ്രാപിച്ചുവരുന്നു. ക്ഷീണവും തളര്‍ച്ചയും കാരണമാണ് 69കാരനായ അദ്ദേഹത്തെ ശനിയാഴ്ചയാണ് മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നടന് കാന്‍സര്‍ ബാധിതനാണെന്നും ആമാശയസംബന്ധമായ അസുഖമുണ്ടെന്നു നേരത്തേ അഭ്യൂഹം പരന്നിരുന്നെങ്കിലും ഗുരുതരമായ രോഗങ്ങളൊന്നും താരത്തിനില്ലെന്നാണ് ആശുപത്രിവൃത്തങ്ങള്‍ നല്കുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: