നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ചരിത്രത്തില്‍ ഒരു പുതിയ അധ്യായം തുറന്നിരിക്കുകയാണ്. 30507 വോട്ട് കിട്ടിയതല്ല പ്രധാന കാര്യം. ഞാന്‍ കാണുന്ന വസ്തുത മറ്റുചിലതാണ്. മുന്നണികള്‍ ഹൈന്ദവരോട് കാണിക്കുന്ന അതിരുകടന്ന അവഗണനയും പുച്ഛവുമാണ് ചരിത്രത്തിലിദംപ്രഥമമായി എന്‍എസ്എസിന്റെയും എസ്എന്‍ഡിപിയുടെയും ആത്മാഭിമാനത്തെ തൊട്ടുണര്‍ത്തിയത്. ഇത് ഹൈന്ദവജനതക്ക് ഒരു പുത്തന്‍ ഉണര്‍വ് പകര്‍ന്നു.
ഇരുസംഘടനകളും വളരെ കടുത്ത ഭാഷയില്‍ ഇരുമുന്നണികളേയും അതിരൂക്ഷമായി തള്ളിപ്പറഞ്ഞു. ധാര്‍മ്മികരോഷം ഇരുനേതാക്കളുടെയും ഓരോ വാക്കിലും നോട്ടത്തിലും കത്തിജ്വലിച്ചിരുന്നു. ഹൈന്ദവരോട് നൂറ് ശതമാനം യോജിപ്പിലെത്താന്‍ ഇനി ഇവര്‍ക്ക് അധികകാലം വേണ്ടിവരില്ല. ഹൈന്ദവ ഐക്യത്തിന് കീറാമുട്ടിയായി ഇത്രയും കാലം മാറിനിന്നത് മുന്നണികളോടുള്ള ഇവരുടെ പ്രേമമാണ്. എന്‍എസ്എസിന് കൂറ് കോണ്‍ഗ്രസിനോടും എസ്എന്‍ഡിപിക്ക് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയോടുമാണ്. ഇത് മറച്ചുപിടിക്കാനാണ് സുകുമാരന്‍നായര്‍ സമദൂരം, ശരിദൂരം, ബഹുദൂരം തുടങ്ങിയ ദൂരസിദ്ധാന്തങ്ങള് പറഞ്ഞിരുന്നത്. എന്നാല്‍ വെള്ളാപ്പള്ളി മനസ്സിലുള്ളത് മുഴവന്‍ തുറന്നുപറഞ്ഞു. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയോടുള്ള പ്രേമവും മറച്ചുവെച്ചിട്ടില്ല.
ഏതൊക്കെയായാലും ഇരുസംഘടനകളേയും മുന്നണി ഭരണം വല്ലാതെ വേദനിപ്പിച്ചു എന്നു പറയാതെ വയ്യ. ഇത്രയും കാലം അവര്‍ ദുഃഖം കടിച്ചമര്‍ത്തി നോക്കി. എത്ര അമര്‍ത്തിയാലും ഈ ദുഃഖത്തെ മുഴുവന്‍ കടിച്ചമര്ത്താന് ഇരുകക്ഷികള്‍ക്കും കഴിഞ്ഞില്ല. അവരുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തിയത് ഓര്‍മ്മിക്കുമ്പോഴാണ് അവരുടെ ഇരുമുന്നണികളോടുള്ള ക്രോധവും തല്ഫലമായുള്ള ദുഃഖവും അണപൊട്ടിയൊഴുക്കിയത്.
എന്നാല്‍ ഏറ്റവും സന്തോഷകരമായത് ഇതൊന്നുമല്ല. എന്‍എസ്എസിന് യുഡിഎഫിനോടുള്ള കൂറ് ഗണ്യമായി കുറഞ്ഞിട്ടുണ്ട് എന്നു പറയാതെവയ്യ. എങ്കിലും അല്പം ബാക്കിനില്‍ക്കുന്നുണ്ട്. വെള്ളാപ്പള്ളിക്ക് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയോടുള്ള കൂറ് ഗണ്യമായി കുറഞ്ഞിട്ടുണ്ടെങ്കിലും അല്പം ബാക്കിനില്‍ക്കുന്നുണ്ട്. കാലക്രമത്തില്‍ മുന്നണികളോടുള്ള ഇരുകക്ഷികളുടെയും കൂറ് കുറഞ്ഞ് കുറഞ്ഞ് അണുപ്രായത്തിലെത്തും. ഈ വസ്തുത അതിപ്രധാനമാണ്. എങ്കിലും ഇതിലും പ്രധാനമായ ഒരു വസ്തുത തെളിഞ്ഞു വിളങ്ങി നില്‍ക്കുന്നുണ്ട്.
സുകുമാരന്‍നായര്‍ പരസ്യമായി ഇരുമുന്നണികളേയും അതിരൂക്ഷമായി വിമര്‍ശിച്ചു. ഇത് എല്ലാത്തരം വാര്‍ത്താമാധ്യമങ്ങളിലും (ടിവിയിലും കൂടി) വന്നു. ഇതിലുമധികം രൂക്ഷമായിട്ടാണ് വെള്ളാപ്പള്ളി മുന്നണികളെ മുള്‍മുനയില്‍ നിര്‍ത്തി പൊട്ടിത്തെറിച്ചത്. ടിവി ചാനലുകള്‍ ഇരുവരുടെയും പ്രസ്താവന ഭംഗിയായി ഒപ്പിയെടുത്തു. വെള്ളാപ്പള്ളിയുടെ കണ്ണില്‍നിന്ന് തീപ്പൊരി പാറുന്നുണ്ടോ എന്നു ഞാന്‍ വാസ്തവത്തില്‍ ശങ്കിച്ചുപോയി. ഉള്ളിലുള്ളത് മുഴുവന്‍ തുറന്നുപറയുന്ന കൂട്ടത്തിലാണല്ലോ ഈ നേതാവ്.
ഈ രണ്ട് പ്രസ്താവനകളാണ് ബിജെപിയുടെ ചരിത്രത്തില്‍ ഒരു പുതിയ സൂര്യനെ ചക്രവാളത്തില്‍ കാണിച്ചുതന്നത്. ഇരു മുന്നണികളും ചക്രവാളത്തില്‍ കണ്ടത് ധൂമകേതുവാണ്. ഇത് ഇവരെ ഭയപ്പെടുത്തിയിട്ടുണ്ട് തീര്‍ച്ച. അവര്‍ ആകെ തരിച്ചിരിക്കുന്നു. ഇനി ഉണ്ടാകുന്നത് ഒരു ത്രികോണ മത്സരംതന്നെയായിരിക്കും എന്നവര്‍ക്ക് മനസ്സിലായി. രണ്ടിനേയും ഒന്നായി വിഴുങ്ങാന്‍ വന്ന ഒരു ഭയങ്കര ശക്തിയെയാണ് അവര്‍ ദര്‍ശിച്ചത്. ഇരുമുന്നണികളിലേയും പ്രമുഖര്‍ അന്ന് രാത്രി തീരെ ഉറങ്ങിയിട്ടുണ്ടാവില്ല എന്നത് തീര്‍ച്ച. ദിവസങ്ങള്‍ക്കുശേഷം അവര്‍ക്ക് കുറച്ചൊക്കെ ഉറങ്ങാന്‍ കഴിഞ്ഞിട്ടുണ്ട്. പക്ഷെ സുഷുപ്തിയില്ലാ ഉറക്കത്തില്‍ കാണുന്ന ദുസ്വപ്നങ്ങള്‍ അവരെ ഏറെ വിരട്ടിയിരിക്കുന്നു. രാഷ്ട്രീയത്തില്‍ ഇനി എന്ത് ചെയ്യണമെന്നറിയാതെ അവര്‍ കുഴങ്ങിപ്പോയിരിക്കുന്നു.
എന്‍എസ്എസും എസ്എന്‍ഡിപിയും ഇനി പലവട്ടമായി ചരിത്രപ്രധാനമായ അവരുടെ പ്രസ്താവന പരസ്യമായി അയവിറക്കണം. പോരാ- പൂര്‍വാധികം ഉജ്വലമായ പ്രസ്താവനകള്‍തന്നെ ഹൈന്ദവരാശിയുടെ കര്ണപുടങ്ങളില് എത്തണം. മതന്യൂനപക്ഷങ്ങള്‍ എന്ന തെറ്റായ ഓമനപ്പേരില്‍ നില്ക്കുന്ന രണ്ട് മതശക്തികളും വാസ്തവത്തില്‍ ഈ പ്രസ്താവന കേട്ട് അന്തംവിട്ടിരിക്കുകയാണ്.
50 ശതമാനത്തിലധികം ഹൈന്ദവ വോട്ട് ഇവിടെ കിട്ടിയിട്ടുണ്ടെങ്കില്‍ ഇനി ഇത് 75 ശതമാനവും അതിലധികവും ആവും. എല്ലാ നിയോജകമണ്ഡലങ്ങളിലും ഈ സന്ദേശം എത്തിക്കഴിയുന്നതോടുകൂടി നാടിന്റെ മുഖഛായ ആകെ മാറിപ്പോകും. ഹൈന്ദവജനസംഖ്യയെ ആശ്രയിച്ചാല്‍ തന്നെ വേണ്ടതിലധികം ഭൂരിപക്ഷം ലഭിക്കും എന്നതുകൊണ്ട് ഇവിടെ ന്യൂനപക്ഷങ്ങളെ ഇനി ആശ്രയിക്കേണ്ടിവരില്ല. ഹൈന്ദവ ജനസംഖ്യയില്‍ ഏറ്റവും ചുരുങ്ങിയത് 75 ശതമാനം വോട്ടെങ്കിലും വരുന്ന തെരഞ്ഞെടുപ്പുകളില്‍ കിട്ടാതിരിക്കില്ല.
എന്നാല്‍ ഇക്കുറി എന്തേ ഇത്രക്കൊന്നും നെയ്യാറ്റിന്‍കരയില്‍ കണ്ടില്ലല്ലോ എന്ന് ചോദിക്കാം. ഇത് നല്ല ചോദ്യം. തെരഞ്ഞെടുപ്പിന്റെ കേവലം 96 മണിക്കൂര്‍ മുമ്പാണ് ഈ ചരിത്രപ്രസ്താവനകള്‍ ഉണ്ടായത്. ഈ സന്ദേശം സാധാരണക്കാരില്‍ വേണ്ടമാതിരി എത്താനും അവരുടെ മനസ്സില്‍ വേര് പിടിക്കാനും വേണ്ടത്ര സമയം ലഭിച്ചില്ല. നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പിന്റെ ഒരു നാലുമാസം മുമ്പാണ് ഈ സാമുദായിക സംഘടനകളുടെ നേതാക്കള്‍ പ്രസ്താവന ഇറക്കിയിരുന്നതെങ്കില്‍, 30000 വോട്ടിന്റെ സ്ഥാനത്ത് 50000 വോട്ടെങ്കിലും ബിജെപിക്ക് ലഭിക്കുമായിരുന്നു- സ്ഥാനാര്‍ത്ഥി ആരായിരുന്നാലും രാജഗോപാലിനുള്ള വോട്ട് ഇതിന് പുറമെയും കിട്ടും.
ഇനി വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ പുത്തന്‍ ഉണര്‍വില്‍ ആനന്ദം നുകരുന്ന ഹൈന്ദവജനത അതിന്റെ ‘വിശ്വരൂപം’ കാണിക്കും. ഈ വിശ്വരൂപം കണ്ടാല്‍ ഇരുമുന്നണികളും ദുര്യോധനനാവും. എല്ലാ ചെറിയ ഹൈന്ദവസംഘടനകളും ഈ രണ്ട് ശക്തികളുടെ കൂടെ വരും.
ഹൈന്ദവ ജനത ഭാരതത്തില്‍ അതിശക്തമാണെന്ന് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ കേരളത്തിലെ സ്ഥിതി തികച്ചും വിഭിന്നമായിരുന്നു ഇതുവരെ. ഇതുവരെയെല്ലാം പഴങ്കഥകളായി മാറ്റി ഹൈന്ദവ മഹാജനം ഒരു ഉദയസൂര്യനായി തെരഞ്ഞെടുപ്പ് ചക്രവാളത്തില്‍ പ്രത്യക്ഷപ്പെടും എന്നു പറയാന്‍ പക്ഷപാതിത്ത്വം വേണ്ട സഹൃദയത്വം മതി.
ഹിന്ദുവോട്ടില്ലാതെ ഇരുമുന്നണികള്‍ക്കും ഇവിടെ പിടിച്ചുനില്‍ക്കാനാവില്ലെന്ന് ഇപ്പോള്‍ ശരിക്കും വ്യക്തമാവും. ‘ശരിക്കും’ എന്ന് പറയാന്‍ പ്രത്യേകം കാരണമുണ്ട്. ഇതേവരേയും ഹിന്ദുവോട്ട് യാതൊരു അപേക്ഷയും കൂടാതെ, അവരെ അവഗണിച്ചാലും കിട്ടുന്നതുകൊണ്ട് ഹിന്ദു ഭൂരിപക്ഷമാണ് എന്ന ബോധംതന്നെ അവര്‍ക്കുണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് സ്ഥിതി മാറിക്കഴിഞ്ഞു. ഹിന്ദുവോട്ട് അവയുടെ യഥാര്‍ത്ഥ ഉടമസ്ഥരുടെ കയ്യിലെത്തും. ഇരുമുന്നണികള്‍ക്കും അത് നൊട്ടിനുണക്കാനുംകൂടി കിട്ടില്ല.
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ചെയ്തത് കണ്ടില്ലേ? പ്രണബ് മുഖര്‍ജിക്ക് തികച്ചും വിഭിന്ന രീതിയിലുള്ള രണ്ടുതരം ഒപ്പ്? എന്ന് മാത്രമല്ല ഒരു സ്ഥാപനത്തിന്റെ അധിപന്റേതാണെന്ന് വിശ്വസിക്കപ്പെടുന്ന ‘മരരലുലേറ’ എന്നൊരു വാക്കും! സംഭവം സത്യസന്ധമാണെങ്കില്‍ ഇതേത്തുടര്‍ന്ന് ആ സ്ഥാപനത്തില്‍ മുഖര്‍ജിയുടെ രാജിയുടെ പശ്ചാത്തലത്തില്‍ ഒരു ‘ുൃീരലലറശിഴെ’ ഉം വേണ്ടതായിരുന്നു. അതും ഉണ്ടായില്ല. തീര്‍ച്ചയായും ഈ ഒപ്പിനെതിരെ ബിജെപി ആവശ്യമാണെങ്കില്‍ കോടതിയില്‍ പോകും. നമുക്ക് എല്ലാം കാണാം. ഒട്ടും കാത്തിരിക്കാതെതന്നെ ഹൈന്ദവര്‍ക്ക് ഇനി ഒരലംഭാവം ഉണ്ടാവരുത്. ഏറ്റവും പ്രധാനപ്പെട്ട ഒരു കാല്വെപ്പുകഴിഞ്ഞു. ഇനി മുമ്പോട്ടുതന്നെ- മുമ്പോട്ട്, മുമ്പോട്ട്, മുമ്പോട്ട്.
കുറുമാപ്പള്ളി കേശവന് നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: