ന്യൂദല്‍ഹി: എല്‍ ടി ടി ഇ യുടെ നിരോധനം ഇന്ത്യ നീട്ടി.ഇന്ത്യാ വിരുദ്ധ പോസ്റ്ററുകളും ഇന്ത്യന്‍ പൗരന്മാര്ക്കുള്ള ഭീഷണി ശക്തമായതോടെയാണ് എല്‍ ടി ടി ഇ ക്കുള്ള നിരോധനം ഇന്ത്യ നീട്ടിയത്.ഇന്ത്യയുടെ പരമാധികാരത്തേയും ആഭ്യന്തര സുരക്ഷയേയും ബാധിക്കുന്ന തരത്തിലുള്ള എല്‍ ടി ടി ഇയുടെ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനാല്‍ ഇത്തരം പ്രവര്‍ത്തനങ്ങളെ തടയുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ ഈ നടപടി സ്വീകരിച്ചതെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ച പ്രസ്താവനയില്‍ പറയുന്നു.
എല്‍ ടി ടി ഇ യെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിക്കേണ്ടത് അത്യാവശ്യമാണെന്നാണ് ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കൊലപാതകത്തിനുശേമാണ് ഇന്ത്യയില്‍ എല്‍ ടി ടി ഇ യെ നിരോധിച്ചത്.2009 ലെ ആഭ്യന്തരകലാപത്തെത്തുടര്‍ന്ന് ശ്രീലങ്കന്‍ സൈന്യം എല്‍ ടി ടി ഇ യേയും അതിന്റെ തലവന്‍ വേലുപ്പിള്ള പ്രഭാകരനേയും പാടെ നശിപ്പിച്ചിരുന്നു.
ഇന്ത്യയില്‍ എല്‍ടിടി ഇ ക്ക് സ്ഥാനമുറപ്പിക്കുന്നതിന് ഈ സംഘടന വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായും പ്രത്യേകിച്ച് ഇന്ത്യയുടെ പ്രധാന സംസ്ഥാനമായ തമിഴ്നാട്ടില്‍ ഇതിനുവേണ്ടി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായും ആഭ്യന്തരമന്ത്രാലയം നല്കുന്ന വിവരങ്ങളില്‍ പറയുന്നു.
ഇന്റര്നെറ്റുകളില് ഇന്ത്യാ വിരുദ്ധപോസ്റ്ററുകള് വരുന്നതും,എല്‍ ടി ടിയെ പാടെ ഉന്മൂലനം ചെയ്യേണ്ടതിന്റെ ഉത്തരവാദിത്തം ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥരുടേതാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
എല്‍ ടി ടി ഇ യുടെ പുതിയ പ്രവര്‍ത്തനങ്ങളെ അടുത്തിടെ നിരീക്ഷിക്കുകയും തമിഴ്നാട്ടിലെ എല്‍ ടി ടി ഇ യുടെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കുവാന്‍ സൈന്യത്തെ നിയോഗിക്കുകയും ചെയ്തിരുന്നതായി ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.ഇവരുടെ പ്രവര്‍ത്തനങ്ങളെ തടയിടുന്നതിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നടപടികള്‍ക്കെതിരെ എല്‍ ടി ടി ഇ യുടെ നേതാക്കള്‍ രംഗത്തെത്തിയിരുന്നു.സര്‍ക്കാരിന്റെ നടപടിയെ ശക്തമായി എതിര്‍ക്കുകയും ചെയ്തിരുന്നു.ഇന്ത്യയിലെ എല്ലാ തമിഴ് ജനവിഭാഗങ്ങള്‍ക്കും വേണ്ടി പ്രത്യേക രാജ്യം വേണമെന്നാണ് ഇവരുടെ ഇപ്പോഴുള്ള ആവശ്യം.അല്ലാത്ത പക്ഷം നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നാണ് എല്‍ ടി ടി ഇയുടെ ഭീഷണി.എന്നാല്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തമായതോടെ കേന്ദ്ര സര്‍ക്കാര്‍ ആശങ്കയിലാണ്.ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തിയാര്ജിക്കുന്നതിനിടയിലാണ് സംഘടനക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള നിരോധനം നിട്ടിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: