ന്യൂദല്‍ഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധിക്ക് സ്ത്രീധനമായി 15 കോടി രൂപയുടെ വാഗ്ദാനം. തന്റെ മകളെ വിവാഹം ചെയ്താല്‍ 15 കോടി രൂപ നല്‍കാമെന്ന് രാഹുലിന് വാഗ്ദാനം നല്‍കിയിരിക്കുന്നത് ഓംശാന്തി ശര്‍മ്മ എന്ന സ്ത്രീയാണ്. മകള്‍ക്ക് നല്ല ഭര്‍ത്താവിനെ ലഭിക്കാന്‍ പ്രാര്‍ത്ഥനയുമായി കഴിഞ്ഞ ഒന്‍പതു മുതല്‍ അനിശ്ചിതകാല മൗന നിരാഹാര സത്യഗ്രഹം നടത്തുകയാണ് ഇവര്‍. എന്നാല്‍ മകളുടെ ഭര്‍ത്താവായി രാഹുല്‍ തന്നെമതി എന്നാണ് ഇവരുടെ തീരുമാനം. സമീപത്ത് വച്ചിരിക്കുന്ന പ്ലക്കാര്ഡുകളിലാണ് ഇവര്‍ ഈ ആവശ്യങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
അതേസമയം, ഇവര്‍ക്ക് മാനസിക രോഗമെന്നാണ് പോലീസ് പറയുന്നത്. രാഹുല്‍ ഗാന്ധിയെ മരുമകനായി ലഭിക്കാന്‍ ജന്തര്‍മന്ദറില്‍ സമരം നടത്തുന്നതിന് ഇവര്‍ അധികൃതരില്‍നിന്ന് അനുവാദം വാങ്ങിയിട്ടില്ല. എന്തായാലും ഇന്ത്യന്‍ യുവത്വത്തിന്റെ പ്രതീകത്തെ മരുമകനായി ലഭിക്കാനുള്ള സമരത്തെ ദല്‍ഹിയിലെ സാധാരണക്കാര്‍ കൗതുകത്തോടെയാണ് വീക്ഷിക്കുന്നത്. കനത്ത മഴയെ വകവയ്ക്കാതെ ഓം ശാന്തി ശര്‍മയുടെ മൗന നിരാഹാര സത്യഗ്രഹം തുടരുകയാണ്.
അതേസമയം, ദല്‍ഹിയിലെ ഉന്നത ഉദ്യോഗസ്ഥരോ പാര്‍ട്ടി നേതൃത്വമോ സംഭവത്തെക്കുറിച്ച് ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: