ശാസ്ത്രീയ രംഗകലകളുടെ പുനരുദ്ധാരണത്തിന് രുഗ്മിണീദേവി 1936 ല്‍ ചെന്നയില്‍ ആരംഭിച്ച കലാക്ഷേത്രം ഇപ്പോള്‍ കല്പിത സര്‍വ്വകലാശാലയാണ്. നൂറ് ഏക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന കലാക്ഷേത്രത്തില്‍ 150 ഓളം താല്‍ക്കാലിക അദ്ധ്യാപകരും 37 സ്ഥിരം അദ്ധ്യാപകരുമുണ്ട്. നിരവധി ആരോപണങ്ങളെ തുടര്‍ന്ന് ഈ ദേശീയ സ്ഥാപനത്തിന്റെ ഡയറക്ടര്‍ സ്ഥാനത്തുനിന്നും 2012 ഏപ്രില്‍ 12ന് രാജി വെച്ച ലീലാസാംസണിനെ, അവരുടെ പിന്നില്‍ നില്ക്കുന്ന ക്രൈസ്തവ സാമ്രാജ്യത്തെ കണ്ട് പരിഭ്രമിച്ച കേന്ദ്രസര്‍ക്കാര്‍ ജൂണ്‍ 29 ന് പുനര്‍ നിയമിച്ചിരുന്നു. 2012 ഏപ്രില്‍ 10 ന് കേന്ദ്രസംസ്ക്കാരിക വകുപ്പു സെക്രട്ടറിയുടേയും ജോയിന്റ് സെക്രട്ടറിയുടേയും കലാക്ഷേത്രം ചെയര്മാന് ഗോപാലകൃഷ്ണ ഗാന്ധിയുടേയും സാന്നിദ്ധ്യത്തില്‍ നടന്ന കലാക്ഷേത്രം ബോര്‍ഡിന്റെ ഭൂരിപക്ഷ അഭിപ്രായപ്രകാരമാണ് 2012 ഏപ്രില്‍ 12 ന് സാംസണ് രാജിവെച്ചത്. ഏപ്രില്‍ 13 ന് കേന്ദ്രസര്‍ക്കാര്‍ രാജിസ്വീകരിക്കുകയും അവരെ ചുമതലകളില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. തുടര്‍ന്ന് ലീലാ സാംസണിനെ തിരിച്ചെടുക്കാന്‍ ഭാരതം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രചാരണ പരിപാടികളാണ് ആഗോളതലത്തിലും ഭാരതത്തിനുള്ളിലും, ക്രൈസ്തവ സാമ്രാജ്യത്വം പിന്നില്‍ നിന്ന് നടത്തിയത്.
നര്‍ത്തകി ഡാന്‍സ് പോര്‍ട്ടലിന്റെ സംഘാടകയും മദര്‍തെരേസ യൂണിവേഴ്സിറ്റിയിലെ ഗവേഷണ ബിരുദവുമുള്ള അനിതാരത്നമാണ് ഈ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത്. രാമായണത്തില്‍ ആകര്‍ഷകമായിട്ട് ഒന്നുമില്ലെന്ന് പ്രഖ്യാപിച്ച് നൃത്തത്തെ സെക്ക്യുലറാക്കി ആഗോളതലത്തില്‍ വിപണനം ചെയ്യുന്ന നര്‍ത്തകിയാണ് അനിത. അവരോടൊപ്പം ഹിന്ദു ദിനപത്രവും ആ പത്രത്തിലെ എന്‍.മുരളിയും സാംസണിനെ വിശ്വനര്ത്തകിയായി അവതരിപ്പിച്ചുകൊണ്ട് പ്രചാരണപരിപാടികളുടെ നേതൃനിരയിലുണ്ടായിരുന്നു. ആ പ്രചാരണത്തിന്റെ ഭാഗമായി ആയിരത്തോളം കലാകാരന്മാര് ഒപ്പിട്ട നിവേദനം സാംസണെ തിരിച്ചെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുകയുണ്ടായി. തുടര്‍ന്ന് കലാക്ഷേത്രം ബോര്‍ഡ് ചെയര്‍മാനും എന്‍.മുരളി അടക്കമുള്ള ബോര്‍ഡ് മെമ്പര്‍മാരും ഐക്യകണ്ഠേന സാംസനെ തിരിച്ച് വിളിയ്ക്കണമെന്നാവശ്യപ്പെട്ടു. എന്നാല്‍ കലാക്ഷേത്രത്തിലെ 37 സ്ഥിരം അദ്ധ്യാപകരില്‍ സീനിയര്‍ ആയ 14 അദ്ധ്യാപകരും സാംസണെ തിരിച്ചെടുക്കുന്നതിനെതിരെ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചു. എങ്കിലും സാംസന്റെ ഭരണപരമായ വീഴ്ചകളെയും പക്ഷപാതിത്വപരമായ സമീപനത്തെയും പരിഗണിയ്ക്കാതെ കേന്ദ്രസര്‍ക്കാര്‍ അവരെ തിരിച്ചെടുക്കുകയായിരുന്നു.
കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ കലാക്ഷേത്രയുടെ ഡയറക്ടര്‍ സ്ഥാനത്ത് 60 വയസു കഴിഞ്ഞിട്ടും അനിശ്ചിതമായി തുടരുകയായിരുന്നു ലീലാസാംസണ്‍. അവരുടെ ഭരണണകാലത്ത് കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേട് നടന്നതായി ഇതെപ്പറ്റി ചൂണ്ടികാണിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ പതിനാറോളം അദ്ധ്യാപകരെ അനധികൃതമായി അവര്‍ നിയമിച്ചു. 150 ഓളം താല്കാലിക അദ്ധ്യാപകരെ നിയമിച്ചത് മാനദണ്ഡങ്ങള്‍ ഒന്നും പാലിയ്ക്കാതെയാണ് എന്ന ആരോപണങ്ങള്‍ ഉയര്‍ന്നു. മാദ്ധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം സാംസണിന്റെ പാചകക്കാരനെയാണ് കോസ്റ്റ്യൂം ഡിസൈനറായി നിയമിച്ചിരിക്കുന്നത്. 2011 ജൂണില്‍ ഈ കാര്യങ്ങള്‍ ഉന്നയിച്ച് കലാക്ഷേത്രം മുന്‍ അദ്ധ്യാപകന് സി.എസ്. തോമസ് മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പരാതിയെ തുടര്‍ന്നാണ് കലാക്ഷേത്രം ബോര്‍ഡ് സാംസണ്‍ന്റെ രാജി ആവശ്യപ്പെട്ടത്. കോടതിയില്‍ സാംസണിന് അനുകൂലമായ നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ എടുത്തതെങ്കിലും, ചെന്നയിലെ പൊതുജന സമര്ദ്ദത്തെതുടര്ന്ന് അവര്‍ക്ക് രാജിവെയ്ക്കേണ്ടിവന്നു.
2005ലാണ് പ്രിയങ്കയുടെ മുന്‍ നൃത്ത അദ്ധ്യാപികയും കത്തോലിക്കാ വിശ്വാസിയും കത്തോലിക്ക ജൂത ദമ്പതികളുടെ മകളുമായ സാംസണിനെ കലാക്ഷേത്രം ഡയറക്ടറായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചത്. അവര്‍ വളരെ തിടുക്കത്തില്‍ ഭാരതീയ രംഗകലയുടെ ഹൈന്ദവ പശ്ചാത്തലവും മൗലികമായ തനിമയും ഇല്ലാതാക്കാനുള്ള പരീക്ഷണങ്ങള്‍ കലാക്ഷേത്രത്തില്‍ ആരംഭിച്ചു. അതിനു തടസ്സമാകുമെന്നു കരുതിയ നിരവധി പ്രഗല്ഭരായ അദ്ധ്യാപകരെ അവര്‍ ഒഴിവാക്കി. 2006 ശ്രീ.ശ്രീ രവിശങ്കര്‍ ചെന്നയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ഹെല്‍ത്ത് ആന്റ് ബ്ലിസ് ഉത്ഘാടന പരിപാടിയില്‍ കലാക്ഷേത്രം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്നത്, മതപരമായ ചടങ്ങാണതെന്ന് ആക്ഷേപിച്ചുകൊണ്ടാണ് സാംസണ് വിലക്കിയത് അന്ന് വലിയ വാര്‍ത്തയായിരുന്നു.
രുഗ്മിണിദേവിയുടെ കാലത്ത് രൂപകല്പന ചെയ്ത നൃത്തവിനായക ചിത്രമുള്ള കലാക്ഷേത്ര സര്‍ട്ടിഫിക്കറ്റില്‍ നിന്ന് എല്ലാ ഹൈന്ദവ ചിഹ്നങ്ങളും സാംസണ് ഒഴിവാക്കി. കലാക്ഷേത്രത്തിന്റെ എംബ്ലവും പുതുക്കി നിശ്ചയിച്ചു. വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും നൃത്തമണ്ഡപങ്ങളിലും വാസസ്ഥലങ്ങളിലും വെച്ചാരാധിച്ചിരുന്ന വിനായകവിഗ്രഹങ്ങള്‍ മാറ്റിയതും, അസംബ്ലിയില്‍ വിഗ്രഹാരാധന നിരുത്സാഹപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതും മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2007 ഏപ്രില്‍ 8ന് ഹിന്ദു വോയിസും, തുടര്‍ന്ന് ആനന്ദവികടനും സാംസണിന്റെ ഹൈന്ദവ വിരുദ്ധ കലാക്ഷേത്രഭരണത്തിന്റെ വിശദമായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. കലാക്ഷേത്ര കാമ്പസ്സിന്റെ സ്വഭാവം തന്നെ മാറ്റുന്ന തരത്തില്‍ നാടക, സിനിമ, എന്റര്ടെയ്ന്മെന്റ് ക്ലബുകളും തുടങ്ങാന്‍ സാംസണ് അനുമതി നല്കി. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പരസ്പരം ഹോസ്റ്റലുകളില്‍ കയറിയിറങ്ങാനുള്ള അനുമതി നല്‍കുക വഴി ഗുരുകുല സമ്പ്രദായത്തില്‍ നടന്നുവന്നിരുന്ന കാമ്പസ് പശ്ചാത്യവൈകൃതങ്ങള്ക്ക് വേദിയായി.
ഭാരതീയ രംഗകലകളെ ആക്ഷേപിച്ചും അവഗണിച്ചും നശിപ്പിക്കാന്‍ കഴിഞ്ഞ രണ്ട് നൂറ്റാണ്ടായി ശ്രമിച്ചുകൊണ്ടിരിക്കുന്ന ക്രൈസ്തവ സാമ്രാജ്യം ഇപ്പോള്‍ വിദേശ പണവും വേദിയും നല്കി കലാകാരന്മാരെ ചൊല്‍പ്പടിയ്ക്കു നിര്‍ത്തുന്നു എന്നതിന്റെ സൂചനയാണ് ഭാരതത്തിലെ പ്രമുഖരായ ആയിരത്തോളം കലാകാരന്മാര് ഒപ്പിട്ട് സാംസണിനു വേണ്ടി സര്‍ക്കാരിന് സമര്‍പ്പിച്ച ഹര്‍ജി. ഇതു ഭാരതീയ ശാസ്ത്രീയ രംഗകലകളെ നിഷ്ക്രിയമാക്കി, നിര്‍ജ്ജീവമാക്കി സഹസ്രാബ്ദങ്ങളുടെ ചരിത്രം ഇല്ലാതാക്കുന്നതിന്റെ ഭാഗമാണ്. യഥാര്‍ത്ഥത്തില്‍, ഇവിടെ, നൃത്തത്തിലൂടെ അനുഗ്രഹീത നര്‍ത്തകര്‍ സ്വന്തം ശരീരത്തെ ത്രേതായുഗത്തോളം നീണ്ടുകിടക്കുന്ന രാഷ്ട്ര ചരിത്രത്തിന്റെ പ്രദര്‍ശിനി ആക്കുകയായിരുന്നു. മണിപ്പൂരി നൃത്തത്തിന്റെ കലാപകലുഷമായ ഇന്നത്തെ പരിസരവും കഥകളിയുടെ പരിസരവും തമ്മില്‍ 4500 കി.ലോ മീറ്റര്‍ ദൂരമുണ്ടങ്കിലും, ഭൂരിഭാഗം ജനങ്ങളും ഒരിക്കല്‍ പോലും പരസ്പരം കണ്ടിട്ടില്ലങ്കിലും, രണ്ടിടത്തും നായകസ്ഥാനത്തുള്ള കൃഷ്ണനിലൂടെ അവരെ കോര്‍ത്തിണക്കികൊണ്ട് പറയുന്നത് ഓരേ രാഷ്ട്രത്തിന്റെ ഭൂതകാലമാണ്. ആ ഭൂതകാലം സാമാന്യ ജനങ്ങളുടെ മനസ്സില്‍ നിറഞ്ഞു നിന്നത് ഈ കലാരൂപങ്ങളിലൂടെ പ്രസരണംചെയ്ത സങ്കല്‍പ്പങ്ങളിലൂടെയാണ്. താണ്ഡവനൃത്തമാടുന്ന നര്ത്തകന് ശിവനിലൂടെ ഒരു ജനതയുടെ പ്രപഞ്ചവീക്ഷണം അവതരിപ്പിക്കുകയായിരുന്നു. ഭൗതിക ശാസ്ത്രത്തിന്റെ അതിസങ്കീര്‍ണ്ണമായ സമസ്യകള്‍ കുരുക്കഴിച്ചുകൊണ്ട് ദ്രവ്യത്തിന്റെ ഏറ്റവും സൂക്ഷ്മകണത്തിന്റെ താളാന്മകമായ സ്പന്ദനം തന്നിലേക്ക് ആവാഹിച്ച് മഹാപ്രപഞ്ചത്തിന്റെ താളാന്മകമായ ചലനത്തിലേക്ക് പകര്‍ന്നാടുന്ന നര്ത്തകന് ആധുനിക ഭൗതിക ശാസ്ത്രജ്ഞന്മാരെ പലരേയും വിസ്മയഭരിതരാക്കിയിട്ടുണ്ട്. അവരില്‍ പലരും ശിവതാണ്ഡവത്തിനു മുന്നില്‍ ശിരസ്സു നമിച്ചുകൊണ്ട് മഹാപ്രപഞ്ചത്തെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാടുകളുടെ അടിത്തറ പുനക്രമീകരിച്ചിട്ടുണ്ട്.
അതായിരുന്നു ഭാരതീയ ശാസ്ത്രീയ രംഗകലകളുടെ ബൗദ്ധികദൗത്യം. ഈ കലകളില്‍ ഇടപെട്ടുകൊണ്ട് ഭാരതത്തിന്റെ അടിത്തറയിളക്കാനുള്ള ബൃഹദ്പദ്ധതി ക്രൈസതവസഭ രാജ്യമെമ്പാടും നടത്തിവരുന്നു. തൃച്ചിയിലെ കലൈകാവേരി, കല്‍ക്കട്ടയിലെ കലാഹൃദയം, വരണാസിയിലെ നവസാധന, വിശ്വജ്യോതി, പാറ്റ്നയിലെ രവിഭാരതി, ബാംഗ്ലൂരിലെ നൃത്തവാണി, മാംഗ്ലൂരിലെ സാധന മുംബൈയിലെ ജ്ഞാനാശ്രമം, അഭിനയഅക്കാഡമി, കൊച്ചിയിലെ കലാഭവന്‍ എന്നീ സ്ഥാപനങ്ങള്‍ ഭാരതീയ രംഗകലകളുടെ ഉള്ളില്‍ കടന്ന് നിഷ്ക്രിയമാക്കാനോ നിര്‍ജ്ജീവമാക്കാനോ സുവിശേഷവല്ക്കരിക്കാനോ ഉള്ള സൂക്ഷ്മമായ പദ്ധതികള്‍ നടപ്പാക്കി വരുന്നു (കലാഭവന്‍ മാത്രം അറുപതിനായിരം കലാകാരന്മാരെ പരിശീലിപ്പിച്ചിട്ടുണ്ടെന്ന് അവകാശപ്പെടുന്നുണ്ട്. അവരില്‍ ഒരാള്‍പോലും ഭാരതീയ രംഗകലകള്‍ക്ക് ഗുണകരമായ സംഭാവനകള്‍ നല്‍കിയതായി അറിവില്ല. മറിച്ച് ആയിരക്കണക്കിന് വേദികളില്‍ നിന്ന് നിരവധി ആചാര്യന്മാരെ ഒഴിച്ചുനിര്‍ത്താന്‍ അവര്‍ വളര്‍ത്തിയ മിമിക്രി കലാകാരന്മാര്ക്ക് കഴിഞ്ഞു അതായിരുന്നു കലാഭവന്റെ ദൗത്യം). ഖല്െ മെ ഘീൃറ ീള ഉമിരല എന്ന പ്രമേയവുമായി രംഗത്തെത്തിയ ന്യൂജേഴ്സി നിവാസി ഭാരതീയനായ ഫ്രാന്‍സിസ് ബര്‍ബോസ, മോസ്കോ ഇന്ത്യാ ഫെസ്റ്റിവലില്‍ ഉത്ഘാടന നൃത്തം അവതരിപ്പിച്ച കല്‍ക്കട്ട കലാഹൃദയയിലെ കോട്ടയംകാരനായ സാജു ജോര്‍ജ്ജ്, അമേരിക്കയിലുള്ള ക്രിസ്ത്യന്‍ മ്യുസിയോളജിക്കല് സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിഡന്റ് പോള്‍ പൂവത്തിങ്കല്‍, ദിവ്യകാരുണ്യ ചരിതം കഥകളി അവതരിപ്പിച്ചുകൊണ്ട് മാത്യു ചെഞ്ചേരില്‍ എന്നിവര്‍ അവകാശപ്പെടുന്നത് ക്രൈസ്തവ സഭയ്ക്ക് രണ്ടായിരം വര്‍ഷത്തെ സംഗീത നൃത്തപാരമ്പര്യമുണ്ടെന്നാണ്. കത്തോലിക്കാ പുരോഹിതരുടെ ഈ കൂട്ടായ്മ ഇപ്പോള്‍ ആവകാശപ്പെടുന്നത് യേശു നൃത്തത്തിന്റെ ദേവനാണെന്നാണ്. അതുകൊണ്ട് കത്തോലിക്കാ പുരോഹിതരുടേയും കന്യാസ്ത്രീകളുടേയും വന്‍നിര നര്‍ത്തകരും സംഗീതജ്ഞരുമായി രംഗത്തെത്തുന്നു. അവര്‍ വന്‍ സന്നാഹങ്ങളുമായി ഭാരതീയ രംഗകലകളുടെ കേന്ദ്രസ്ഥാനത്ത് യേശുവിനെ പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്നു. അതിനായി കലയ്ക്ക് മതമില്ലെന്നു പ്രചരിപ്പിക്കുന്നു. ഇപ്പോള്‍ രംഗകലകളുടെ കേന്ദ്രസ്ഥാനത്തുള്ള ഹിന്ദു ദൈവങ്ങളെ അവിശ്വസിക്കുന്ന കത്തോലിക്കാ പുരോഹിതര്‍, ഭാരതീയ സംസ്ക്കാരത്തിന്റെ നെടുംതൂണുകളായ രാമനേയും കൃഷ്ണനേയും അവഗണിച്ചുകൊണ്ട്, അവിശ്വസിച്ചുകൊണ്ട് നൃത്തം ചെയ്ത് സംസ്ക്കാരത്തെ ആക്രമിക്കുകയാണ്. യേശു നൃത്തദേവനാണെന്ന് അവകാശപ്പെടുന്ന അവര്‍ നീണ്ട ക്രിസ്ത്യന്‍ ചരിത്രത്തില്‍ ഒരിടത്തും നൃത്തം മതവിഷയമായോ സാമൂഹ്യ വിഷയമായോ അംഗീകരിച്ചിട്ടില്ലെന്ന വസ്തുത വിസ്മരിയ്ക്കുന്നു. മറിച്ച് ക്രൈസ്തവ സഭകള്‍ അവകാശപ്പെടുന്ന നൃത്തപാരമ്പര്യം ഇസ്രായേലിന്റേയും ഗ്രീക്കിന്റേയും പൗരാണിക മതങ്ങളുടേയുമാണ്.
സുവിശേഷ വല്‍ക്കരണത്തിന് ഉതകും വിധം കലാചരിത്രം പുനര്‍നിര്‍മ്മിക്കുന്നതിന് കലാസ്ഥാപനങ്ങള്‍ പിടിച്ചെടുക്കാനുള്ള പള്ളിയുടെ പുറപ്പാടിന്റെ ഭാഗമാണ,് ഭാരത്തിലെ പ്രമുഖ നര്‍ത്തകരില്‍ രണ്ടാം നിരയില്‍പോലും നില്ക്കാന് അര്‍ഹതയില്ലാത്ത, ക്രൈസ്തവ സാമ്രാജ്യവുമായി നിഗൂഢബന്ധങ്ങളുള്ളതും ദല്‍ഹി ഭരണകൂടത്തിന്റെ പ്രിയങ്കരിയുമായ ലീലാസാംസണിനെ കേന്ദ്രസര്‍ക്കാരിന്റെ വ്യത്യസ്ത വകുപ്പുകളില്‍പെട്ട കലാക്ഷേത്രം, കേന്ദ്രസംഗീത നാടകഅക്കാഡമി, ഫിലിം സെന്‍സര്‍ ബോര്‍ഡ് എന്നീ ദേശീയ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നിയമിച്ചത്. സോണിയാഗാന്ധിയുടേയും സാംസണിന്റേയും മതപശ്ചാത്തലവും വിദേശബന്ധങ്ങളും മാത്രമാണ് ഇവിടെ പരിഗണിക്കപ്പെട്ടത്. കേന്ദ്രസംഗീത നാടക അക്കാഡമിയുടെ ചെയര്മാന് സ്ഥാനം ലഭിച്ചതോടെ ശാസ്ത്രീയ രംഗകലകള്ക്കുവേണ്ടിയുള്ള ഭാരതത്തിലെമ്പാടുമുള്ള ദേശീയസ്ഥാപനങ്ങള്‍ സാംസണിന്റെ കീഴിലായി. ജവഹര്‍ലാല്‍ നെഹ്റു മണിപ്പൂര്‍ ഡാന്‍സ് അക്കാഡമി, ശാത്രീയ സെന്റര്‍ ഗുവാഹതി, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കഥക്ക് ന്യൂദല്‍ഹി, രവീന്ദ്രശാല കൊല്‍ക്കത്ത, സെന്റര്‍ ഫോര്‍ കൂടിയാട്ടം തിരുവനന്തപുരം, നോര്‍ത്ത് ഈസ്റ്റ് കള്‍ച്ചറല്‍ സെന്റര്‍ ഡീമപൂര് എന്നിവ അതില്‍പ്പെടുന്നു. അക്കാഡമി ചെയര്മാന് സ്ഥാനം ഏറ്റെടുത്ത ഉടന്‍ ഭാരതീയ രംഗകലകളുടെ പുതിയ ചരിത്രം ഉണ്ടാക്കാന്‍ അവര്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നു. റൊമീളാ ഥാപ്പാറെപ്പോലുള്ളവരുടെ സഹായത്തോടെ നിര്‍മ്മിക്കാന്‍ പോകുന്ന ചരിത്രം, മിഷനറി ചരിത്രമാണ് അത്. വേദകാലത്തോളം നീണ്ടുകിടക്കുന്ന ഭാരതീയ കലാപാരമ്പര്യത്തേയും കലാകാരന്മാരേയും അവഹേളിക്കാനും അപമാനിക്കാനും നിസ്സാരവല്ക്കരിക്കാനും ഹിന്ദുമതത്തില്‍ നിന്നും ഭാരതീയകലകളെ അടര്‍ത്തിമാറ്റാനുമുള്ള പദ്ധതികളുടെ ഭാഗമായിരിക്കും.
മനോമോഹന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: