ന്യൂദല്‍ഹി: മെഡിക്കല്‍ കോളേജിന് അനധികൃത അംഗീകാരം നല്‍കിയതുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ കേന്ദ്രമന്ത്രി അന്‍പുമണി രാംദോസിനെതിരെ അറസ്റ്റ് വാറണ്ടിന് ദല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. കേസിന്റെ വിചാരണയ്ക്കായി കോടതിയില്‍ ഹാജരാകത്തതിനെ തുടര്‍ന്നാണ് ജാമ്യം കിട്ടുന്ന അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
ചികിത്സയ്ക്കായി ബാംഗ്ലൂരില്‍ നിന്നും ചെന്നൈയിലേക്ക് പോയതിനാല്‍ സമന്‍സ് രാംദോസിന് കൈമാറാന്‍ കഴിഞ്ഞില്ലെന്ന് അന്വേഷണസംഘം കോടതിയില്‍ ധരിപ്പിച്ചു. കെ.വി.എസ്.റാവു,ക്യാബിനറ്റ് സെക്രട്ടറിയേറ്റ് ഡയറക്ടറായിരുന്ന സുദര്ശന് കുമാര്‍, ആരോഗ്യമന്ത്രാലയത്തിലെ സെക്ഷന്‍ ഓഫീസര്‍ ഡോ.ജെ.എസ്.ഡൂപ്പിയ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.
ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിഷ്കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ ഇല്ലാതിരിക്കെ മെഡിക്കല്‍ കോളേജില്‍ രണ്ടാം വര്‍ഷ അഡ്മിഷന് അനുമതി നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്നാണ് അന്‍പുമണി രാംദോസിനെതിരെ കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: