ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബിഎസ്പി നേതാവുമായ മായാവതിക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ് സുപ്രീംകോടതി റദ്ദാക്കി. തനിക്കെതിരായ നടപടി പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും ക്രിമിനല്‍ നടപടികള്‍ റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് മായാവതി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി.
മതിയായ തെളിവുകള്‍ നല്കാന് സിബിഐ പരാജയപ്പെട്ടുവെന്ന് ജസ്റ്റിസ് പി.സദാശിവത്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വിശദീകരിച്ചു. ഇതിനാലാണ് കേസ് റദ്ദാക്കിയത്.
2008 ലാണ് സിബിഐ കേസ് ഏറ്റെടുത്തത്. 2003 ല്‍ ഒരു കോടി രൂപയുടെ പ്രഖ്യാപിത സ്വത്തുണ്ടായിരുന്ന മായാവതിക്ക് 2007 ആയപ്പോഴേക്കും 50 കോടിയുടെ സ്വത്ത് നേടാന്‍ കഴിഞ്ഞതിന് പിന്നില്‍ അഴിമതിയുണ്ടോ എന്നാണ് അന്വേഷിച്ചത്.
മായാവതിയുടെ അനധികൃത സ്വത്തിനെക്കുറിച്ച് അന്വേഷിക്കാന്‍ തങ്ങള്‍ ആവശ്യപ്പെട്ടിരുന്നില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കോടതിയുടെ അനുമതിയില്ലാതെ ഇത്തരം നിയമസാധുതയില്ലാത്ത കേസുകള്‍ അന്വേഷിക്കരുതെന്ന് സിബിഐക്ക് കോടതി താക്കീത് നല്‍കുകയും ചെയ്തു. അതേസമയം, താജ് അഴിമതിക്കേസിനെക്കുറിച്ചുള്ള അന്വേഷണം തുടരാമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: