മുംബൈ: മുംബൈയില്‍ കനത്ത മഴയില്‍ കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു. മലാഡില്‍ മാംലേത്ദാര് വാദിയിലുള്ള ഗോപാല്‍ ഭവന് എന്ന നാലുനില കെട്ടിടമാണ് തകര്‍ന്നത്. കെട്ടിടത്തിന്റെ ദുര്‍ബലാവസ്ഥ കണക്കിലെടുത്ത് ഇവിടുത്തെ താമസക്കാരെ ബ്രിഹാന്‍ മുംബൈ മുന്‍സിപ്പല്‍ കോര്പ്പറേഷന് ഇടപെട്ട് നേരത്തെ ഒഴിപ്പിച്ചിരുന്നു. ഇതുമൂലം വന്‍ ദുരന്തമാണ് ഒഴിവായത്.
ചന്ദ്രകാന്ത് സിംഗ്വി എന്നയാളാണ് മരിച്ചത്. കനത്ത മഴ മുംബൈയില്‍ ജനജീവിതം താറുമാറാക്കിയിരിക്കുകയാണ്. ഇന്നലെ രാത്രി മുതല്‍ കനത്ത മഴയാണ് മുംബൈയില്‍ ലഭിക്കുന്നത്. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്.
മഴ റെയില്‍ ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്. തീവണ്ടികള്‍ 20 മുതല്‍ 25 മിനുട്ടുകള്‍ വരെ വൈകിയാണ് ഓടുന്നതെന്ന് സെന്‍ട്രല്‍ റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. റോഡ് ഗതാഗതം ഭാഗികമായി തടസപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: