ന്യൂദല്‍ഹി: ആന്‍ഡമാന്‍ ദ്വീപിലെ ഗോത്രമേഖലയ്ക്ക് സമീപം വിനോദസഞ്ചാരം അനുവദിക്കേണ്ടെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ദ്വീപിലെ ജാര്‍വ ഗോത്രവര്‍ഗക്കാര്‍ താമസിക്കുന്ന മേഖലയിലെ എല്ലാ വിനോദസഞ്ചാര പദ്ധതികളും കോടതി വിലക്കുകയും ചെയ്തു.
വിനോദസഞ്ചാരികള്‍ക്ക് മുന്നില്‍ ജാര്‍വ ഗോത്രവിഭാഗത്തിലെ സ്ത്രീകള്‍ അര്‍ദ്ധനഗ്നരായി നൃത്തം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് നടപടി. പണവും ഭക്ഷണവും നല്‍കിയായിരുന്നു സ്ത്രീകളെ ഏജന്റുമാര്‍ ഇതിനായി ഉപയോഗിച്ചിരുന്നത്.
ജാര്‍വ ഗോത്രവര്‍ഗക്കാര്‍ താമസിക്കുന്നതിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണായി പ്രഖ്യാപിക്കാന്‍ കേന്ദ്രമന്ത്രിസഭായോഗം കഴിഞ്ഞ മാസം അനുമതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് കോടതിയും ഇക്കാര്യത്തില്‍ ഇടപെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: