ധന്‍ബാദ്: ആയിരം കോടി രൂപയുടെ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് സിബിഐ ജാര്‍ഖണ്ഡിലും ബീഹാറിലും 52 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി. കഴിഞ്ഞവര്‍ഷമാണ് ദിയോഖഡ് ജില്ലയില്‍ നടന്ന 1000 കോടി രൂപയുടെ ഭൂമി അഴിമതി കണ്ടെത്തിയത്.
ജാര്‍ഖണ്ഡിലെ ദന്‍ബാദ്, ദുംക, സഹിബന്ഞ്ച്, ലേത്തര്‍, ദിയോഗഢ്, പാട്ന എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുടെയും മുന്‍ ഉദ്യോസ്ഥരുടെയും വീടുകളിലാണ് റെയ്ഡ് നടന്നതെന്ന് അന്വേഷണ ഏജന്‍സി വ്യക്തമാക്കി. ഒരു മധ്യസ്ഥന്റെ സഹായത്താല്‍ ജാര്‍ഖണ്ഡിലെ ഓഫീസുകളില്‍ ഇവര്‍ക്ക് നിയമനം ലഭിച്ചിരുന്നു. ജാര്‍ഖണ്ഡ് വിജിലന്‍സ് ബ്യൂറോയുടെ പ്രാഥമികഘട്ട അന്വേഷണത്തിനുശേഷമാണ് സിബിഐ തുടര്‍ന്നുള്ള അന്വേഷണം ഏറ്റെടുത്തത്.
വ്യാജമുദ്രപത്രങ്ങളുപയോഗിച്ച് 1000 കോടി രൂപ വിലവരുന്ന ദിയോഗഢ്, മധുപൂര്‍, മോഹന്‍പൂര്‍ പ്രദേശങ്ങളിലെ 826 ഏക്കര്‍ ഭൂമി വിറ്റതായി വിജിലന്‍സ് ബ്യൂറോ കണ്ടെത്തിയിരുന്നു.
ഗോത്രഭൂമിയായ ഈ സ്ഥലം സാന്താല്‍ പര്ഗ്ന ടെനന്‍സി നിയമപ്രകാരമാണ് സംരക്ഷിച്ചുവന്നിരുന്നത്്. അതേസമയം വില്‍പ്പനക്കുള്ള സ്ഥലമല്ല എന്നും പ്രത്യേകം സൂചിപ്പിച്ചിരുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. അഴിമതിവിവരം പുറത്തുവന്നതോടെ മൂന്നുപേരെ വിജിലന്‍സ് ബ്യൂറോ അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: