ന്യൂദല്‍ഹി: പ്രധാനമന്ത്രിയാകാത്തതില്‍ തനിക്ക് ദു:ഖമില്ലെന്ന് പ്രണബ് മുഖര്‍ജി. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി യു.പി.എ തന്നെ നിര്‍ദേശിച്ചതോടെ താന്‍ കൂടുതല്‍ ബഹുമാനിതനും വിനയാന്വിതനുമായതായെന്നും അദ്ദേഹം പറഞ്ഞു.
ദല്‍ഹിയില്‍ വാര്‍ത്താ ചാനലുകള്‍ക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രണബ്. പാര്‍ട്ടി എന്ത് പറയുന്നുവോ അത് ചെയ്യുന്നതില്‍ സന്തോഷമേയുള്ളുവെന്നും അതുകൊണ്ടു തന്നെ പ്രധാനമന്ത്രിയാകാന്‍ കഴിയാത്തതില്‍ വിഷമമില്ലെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു.
സ്ഥാനാര്‍ഥിത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ എതിര്‍പ്പിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മമത ബാനര്‍ജി ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും തന്നെ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷയെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ച ശേഷം എന്ത് ചെയ്യാനാണ് താല്പര്യമെന്ന ചോദ്യത്തിന് പുസ്തകങ്ങള്‍ വായിക്കാനാണെന്നായിരുന്നു പ്രണബിന്റെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: