Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കൊച്ചി ദേവസ്വംബോര്‍ഡ്‌: ക്ഷേത്രജീവനക്കാരുടെ വഴിപാട്‌ വിഹിതം നിര്‍ത്തലാക്കിയതില്‍ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2012, 09:59 pm IST
inErnakulam

തൃപ്പൂണിത്തുറ: കൊച്ചി ദേവസ്വംബോര്‍ഡിന്റെ പരിധിയില്‍പ്പെട്ട വിവിധ ക്ഷേത്രങ്ങളിലെ ഒരുവിഭാഗം ജീവനക്കാര്‍ക്ക്‌ കാലങ്ങളായി ആചാരപരമായി കിട്ടിയിരുന്ന വഴിപാട്‌ വിഹിതം കൊച്ചി ദേവസ്വംബോര്‍ഡ്‌ നിര്‍ത്തലാക്കി. ജീവനക്കാരുടെ ശമ്പളപരിഷ്ക്കരണം നടപ്പാക്കിയതോടൊപ്പമാണ്‌ പരമ്പരാഗതമായി ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കിയിട്ടുള്ളത്‌. ജീവനക്കാരോടോ അവരുടെ സംഘടനകളോടോ യാതൊന്നും ചോദിക്കാതെയും പറയാതെയുമാണ്‌ അവര്‍ക്ക്‌ ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ നിഷേധിച്ചിരിക്കുന്നത്‌.

മുന്‍കാലങ്ങളിലെ ശമ്പളപരിഷ്ക്കരണങ്ങളിലോ ഇതര നടപടികളിലോ ഒന്നുംതന്നെ ക്ഷേത്രത്തിലെ വ്യത്യസ്തങ്ങളായ ജോലിചെയ്യുന്ന ജീവനക്കാരുടെ വഴിപാട്‌ വിഹിത ആനുകൂല്യങ്ങള്‍ കവര്‍ന്നെടുത്തിട്ടില്ലെന്ന്‌ ജീവനക്കാര്‍ പറയുന്നു. ഈ മാസം മുതലാണ്‌ ജീവനക്കാരുടെ ആനുകൂല്യം നിര്‍ത്തലാക്കിയിട്ടുള്ളത്‌. ക്ഷേത്രങ്ങളിലെ വഴിപാട്‌ കാര്യങ്ങളുമായി ബന്ധപ്പെട്ട ജീവനക്കാര്‍ക്ക്‌ വഴിപാട്‌ വിഹിതം നിഷേധിച്ചത്‌ വലിയ ബുദ്ധിമുട്ടുണ്ടാക്കും. പാവപ്പെട്ട ഇവര്‍ക്ക്‌ തുച്ഛ ശമ്പളമാണുള്ളത്‌.

വ്യത്യസ്തങ്ങളായ വഴിപാടുകളുള്ള പ്രമുഖ ക്ഷേത്രങ്ങളിലടക്കം വഴിപാടുകളില്‍ പ്രധാനമായ അഷ്ടാഭിഷേകം, ചതുഃശതം, മണ്ഡപത്തില്‍ പാട്ട്‌, രുദ്രാഭിഷേകം, നിറമാല, വലിയഗുരുതി, പൂമൂടല്‍ തുടങ്ങിയവയില്‍ ഉപയോഗിക്കുന്ന വഴിപാട്‌ സാധനങ്ങളും ദക്ഷിണ നാണയങ്ങളും മറ്റുമാണ്‌ വിഹിതമായി കിട്ടുന്നത്‌.
നിത്യോപയോഗത്തില്‍പ്പെട്ട ഇവയില്‍ പലതും ജീവനക്കാരുടെ ദൈനംദിന കുടുംബ ചെലവുകള്‍ക്ക്‌ ചെറിയ സഹായമായിരുന്നു. ഭക്തര്‍ ക്ഷേത്രങ്ങളില്‍ വഴിപാട്‌ നടത്തുമ്പോള്‍ മാത്രം ജീവനക്കാര്‍ക്ക്‌ കിട്ടിയിരുന്ന ഈ ആനുകൂല്യം ജീവനക്കാര്‍ക്ക്‌ കിട്ടുമ്പോള്‍ അവരുടെ വരുമാനം വല്ലാതെ കൂടുമെന്ന ന്യായം പറഞ്ഞാണ്‌ ആനുകൂല്യങ്ങള്‍ നിര്‍ത്തിയതെന്ന്‌ ജീവനക്കാര്‍ പറയുന്നു.

ഒരിക്കല്‍ ഉപയോഗിച്ച വഴിപാട്‌ സാധനങ്ങള്‍ വീണ്ടും അതേ ആവശ്യത്തിന്‌ ഉപയോഗിക്കുക പതിവില്ല. ജീവനക്കാര്‍ക്ക്‌ ആനുകൂല്യം ഇക്കാലമത്രയും കിട്ടാനിടയായതും ഇതുകൊണ്ടാണ്‌. ജീവനക്കാരുടെ വിഹിതം നിര്‍ത്തിയതോടെ ഉപയോഗിച്ച വസ്തുക്കള്‍ വീണ്ടും ഭക്തര്‍ക്ക്‌ നല്‍കാന്‍ സാധ്യതയുണ്ടെന്നും ജീവനക്കാര്‍ പറയുന്നു. പ്രമുഖ ക്ഷേത്രങ്ങളില്‍ ഏതാനും കൊല്ലങ്ങളിലേക്ക്‌ വഴിപാടുകള്‍ ബുക്കിംഗ്‌ കഴിഞ്ഞിട്ടുണ്ട്‌. ചോറ്റാനിക്കരയില്‍ ഏകദേശം പത്ത്‌ കൊല്ലത്തേക്ക്‌ വലിയ ഗുരുതി ബുക്കിംഗ്‌ കഴിഞ്ഞു. മുന്‍കൂര്‍ അടയ്‌ക്കുന്ന പണത്തിന്റെ പലിശതന്നെ വലിയ തുക വരുമെന്നിരിക്കെയാണ്‌ പാവപ്പെട്ട ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ കൊച്ചി ദേവസ്വംബോര്‍ഡ്‌ നിഷേധിച്ചിട്ടുള്ളത്‌. വഴിപാട്‌ വിഹിതം ജീവനക്കാര്‍ക്ക്‌ പുനസ്ഥാപിച്ച്‌ നല്‍കണമെന്നാവശ്യപ്പെട്ട്‌ ജീവനക്കാരുടെ സംഘടനകള്‍ ദേവസ്വം ബോര്‍ഡിന്‌ നിവേദനം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ
India

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

India

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

India

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

Kerala

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

India

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

പുതിയ വാര്‍ത്തകള്‍

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.