ഹൈദരാബാദ്: രാഷ്ട്രപതി സ്ഥാനാര്‍ത്ഥി പി .എ . സാംഗ്മ വൈഎസ് കോണ്‍ഗ്രസ് പാര്ട്ടിയോട്് പിന്തുണ തേടി.എന്നാല്‍ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലില്‍ കഴിയുന്ന വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന് മോഹന്‍ റെഡ്ഡിയെ വ്യക്തിപരമായി കണ്ട് പിന്തുണ തേടാന്‍ സാംഗ്മക്കായില്ല.
ജഗന് മോഹന്റെ അമ്മ വിജയമ്മയേയും മറ്റ് പാര്‍ട്ടി നേതാക്കളേയും സാംഗ്മ ഇന്നലെ നേരില്‍ കണ്ടാണ് പിന്തുണ അഭ്യര്‍ത്ഥിച്ചത്. പാര്‍ട്ടി നേതാക്കളുമായി ഫലവത്തായ ചര്‍ച്ചയാണ് തങ്ങള്‍ നടത്തിയതെന്ന് പിന്നീട് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ തന്നെ പിന്തുണക്കണമെന്ന് അവരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും പാര്‍ട്ടിയോഗത്തിനു ശേഷം ഉടന്‍ തന്നെ തീരുമാനമറിയിക്കാമെന്ന് ഉറപ്പുതന്നതായും സാംഗ്മ അറിയിച്ചു. തെരഞ്ഞെടുപ്പില്‍ വൈ എസ് ആര് കോണ്‍ഗ്രസ് തന്നെ പിന്തുണക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അറസ്റ്റിലായ് ചഞ്ചല്‍ഗുഡ ജയിലില്‍ കഴിയുന്ന ജഗന്മോഹന് റെഡ്ഡിയെ കാണാന്‍ ജയിലിലെത്തിയെങ്കിലും സാംഗ്മ ജഗനുമായി കൂടിക്കാഴ്ച്ച നടത്തിയില്ല.ഒന്പത്മണി വരെയാണ് ജഗനെ കാണാന്‍ അധികൃതര്‍ സമയം നല്‍കിയിരുന്നത്.പിന്നീടത് 11 മണിക്കാക്കുകയും ചെയ്തു.സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും ഇടപെടലുകള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് കൂടിക്കാഴ്ച്ച റദ്ദാക്കിയതെന്ന് സാംഗ്മ ആരോപിച്ചു.
11 ഓടെ ജയിലിലെത്തിയ സാംഗ്മ അദ്ദേഹത്തിന്റെ മകനും എംഎല്‍എയുമായ ജെയിംസ് സാംഗ്മയുമൊത്ത് ജയിലിലെത്തിയപ്പോള്‍ സന്ദര്‍ശനം റദ്ദാക്കിയതായി ജയില്‍ അധികൃതര്‍ അറിയിച്ചു.തന്റെ കൂടിക്കാഴ്ച്ചയുടെ ലക്ഷ്യം രാഷ്ട്രീയമാണെന്നും അതിനാല്‍ കൂടിക്കാഴ്ച്ച നടത്താന്‍ പറ്റില്ലെന്നുമായിരുന്നു അധിതൃതരുടെ ഭാഷ്യം. എന്നാല്‍ സന്ദര്‍ശനം രാഷ്ട്രീയ പ്രേരിതമല്ലെന്നും വൈഎസ് ആര് കോണ്‍ഗ്രസുമായി 25 വര്‍ഷത്തെ അടുത്ത ബന്ധമാണ് തനിക്കുള്ളതെന്നും സാംഗ്മ കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ഇടപെടല്‍ മൂലമാണ് ജയില്‍ അധികൃര്‍ കൂടിക്കാഴ്ച്ചക്ക് അനുവദിക്കാതിരുന്നതെന്നും അദ്ദേഹംപറഞ്ഞു. രാഷ്ട്രപതി സ്ഥാനത്തേക്ക് സാംഗ്മക്ക് ബി ജെ പി നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: