ഭുവനേശ്വര്‍: പ്രസിദ്ധമായ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥോത്സവത്തിന് 62 പ്രത്യേക ട്രെയ്നുകള്‍ അനുവദിച്ചു. തീര്‍ഥാടക ബാഹുല്യം പ്രമാണിച്ചാണിത്. മുന്‍വര്‍ഷത്തേക്കാള്‍ 10 ലക്ഷം തീര്‍ഥാടകര്‍ ഇത്തവണ രഥോത്സവത്തില്‍ പങ്കെടുക്കുമെന്നാണു വിലയിരുത്തല്‍.
ഒഡിഷ തലസ്ഥാനമായ ഭുവനേശ്വറില്‍ നിന്ന് 56 കിലോമീറ്റര്‍ അകലെയാണു പുരി. ജൂണ്‍ 21നാണു രഥോത്സവം ആരംഭിക്കുന്നത്. 29ന് അവസാനിക്കും. ഇക്കാലയളവില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നു ഭുവനേശ്വറിലേക്കു പ്രത്യേക ട്രെയിനുകള്‍ ഓടുമെന്ന് ഈസ്റ്റ് കോസ്റ്റ് റെയില്‍വേ പത്രക്കുറിപ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: