Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അതിര്‍ത്തികടന്നുള്ള പോളിയോ രോഗബാധ ഇന്ത്യയ്‌ക്ക്‌ ഭീഷണിയാവുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2012, 08:50 pm IST
inIndia

ന്യൂദല്‍ഹി/മുംബൈ: അതിര്‍ത്തി കടന്നുള്ള പോളിയോ രോഗബാധ ഇന്ത്യക്ക്‌ ഭീഷണിയാണെന്ന്‌ റിപ്പോര്‍ട്ട്‌. ഒരുവര്‍ഷമായി പോളിയോ രോഗത്തില്‍നിന്നും ഇന്ത്യ സ്വതന്ത്രമാണ്‌. എന്നാല്‍ പാക്കിസ്ഥാനിലെ വസീരിസ്ഥാനില്‍ പോളിയോ നിര്‍മാര്‍ജ്ജന പദ്ധതികള്‍ പാക്‌ താലിബാന്‍ നിരോധിച്ചതും അടുത്തിടെ പോളിയോ രോഗങ്ങള്‍ പാക്കിസ്ഥാനില്‍ റിപ്പോര്‍ട്ട്‌ ചെയ്തതും അതിര്‍ത്തി കടന്നുള്ള പോളിയോ ബാധക്ക്‌ സാധ്യതയുണ്ടെന്നും ഇത്‌ ഇന്ത്യക്ക്‌ വലിയ ഭീഷണിയായിരിക്കുമെന്നുമാണ്‌ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്‌.

കഴിഞ്ഞ ഒരുവര്‍ഷമായി ഇന്ത്യയില്‍ ഒരു പോളിയോ രോഗവും റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല. പാക്കിസ്ഥാനേയും അഫ്ഗാനിസ്ഥാനേയും നൈജീരിയയേയും വെച്ചുനോക്കുമ്പോള്‍ ഇന്ത്യയുടെ ചരിത്രത്തിലെ നാഴികക്കല്ലാണ്‌ ഈ നേട്ടം. എന്നാല്‍ പാക്കിസ്ഥാനിലെ സ്ഥിതിവിശേഷങ്ങള്‍ ആശങ്കാവഹമാണെന്ന്‌ ഇന്ത്യന്‍ അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞയാഴ്ച പാക്കിസ്ഥാനില്‍ അഞ്ച്‌ പോളിയോ കേസുകളാണ്‌ റിപ്പോര്‍ട്ട്‌ ചെയ്തത്‌. ഇതെല്ലാം വളരെ അപകടകരമായ പി(1) വൈറസുകളാണ്‌. ഈ വൈറസുകള്‍ ഇന്ത്യയിലേക്ക്‌ വ്യാപിക്കുവാനുള്ള സാധ്യത വലുതാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞവര്‍ഷം ചൈനയില്‍ പത്ത്‌ വര്‍ഷങ്ങള്‍ക്കുശേഷം പോളിയോ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. ഈ വൈറസ്‌ പാക്കിസ്ഥാനില്‍നിന്നുമാണ്‌ രാജ്യത്തേക്ക്‌ വ്യാപിച്ചതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. വാഗാ അതിര്‍ത്തിയില്‍ പോളിയോ രോഗബാധയുള്ളവരെ പരിശോധിക്കുവാന്‍ ആരോഗ്യമന്ത്രാലയം അധികൃതര്‍ക്ക്‌ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ പോളിയോ രോഗങ്ങള്‍ വര്‍ധിച്ചുവരുന്നത്‌ പാക്കിസ്ഥാനിലും നൈജീരിയയിലുമാണ്‌. പോളിയോ രോഗബാധ പാടെ നിര്‍മാര്‍ജ്ജനം ചെയ്ത രാജ്യങ്ങളില്‍ വീണ്ടും ഈ രോഗമെത്തിയാല്‍ അത്‌ കാട്ടുതീ പോലെ പടര്‍ന്നു പിടിക്കും. ഇതുകൊണ്ടാണ്‌ പാക്കിസ്ഥാനില്‍ പോളിയോ നിര്‍മാര്‍ജ്ജന പദ്ധതി അടിയന്തരമായി വേണമെന്ന്‌ ലോകാരോഗ്യസംഘടന ആവശ്യപ്പെടുന്നത്‌.

പ്രായഭേദമില്ലാതെ പാക്കിസ്ഥാന്‍കാരായ എല്ലാ ഡ്രൈവര്‍മാരേയും പരിശോധിക്കണമെന്നും ഇന്ത്യയിലേക്ക്‌ പുറപ്പെടുന്നതിന്‌ മുമ്പ്‌ ഒപിവി തുള്ളിമരുന്നുകള്‍ ഇവര്‍ക്ക്‌ നല്‍കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സര്‍ക്കാര്‍ എടുക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ.പ്രദീപ്‌ ഹല്‍ദാര്‍ വ്യക്തമാക്കി.

ആഗോളതലത്തില്‍ പോളിയോ നിര്‍മാര്‍ജ്ജനം ചെയ്യുന്നതിന്‌ കഴിഞ്ഞ രണ്ട്‌ വര്‍ഷമായി 40 മുതല്‍ 50 ബില്ല്യണ്‍ ഡോളറാണ്‌ മാറ്റിവെച്ചിരിക്കുന്നതെന്ന്‌ ഗ്ലോബല്‍ പോളിയോ ഇറാഡിക്കേഷന്‍ ഇനിഷിയേറ്റീവ്‌ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം പാക്കിസ്ഥാനിലെ ഗോത്രമേഖലകളില്‍ യുഎസ്‌ നടത്തുന്ന വ്യോമാക്രമണങ്ങള്‍ അവസാനിക്കുന്നതുവരെ പോളിയോ നിര്‍മാര്‍ജന പദ്ധതിക്ക്‌ നിരോധനമേര്‍പ്പെടുത്തുമെന്ന പാക്‌ താലിബാന്റെ തീരുമാനം ഭയാനകമാണെന്ന്‌ അമേരിക്ക ആശങ്ക രേഖപ്പെടുത്തി.

താലിബാന്റെ പ്രസ്താവന കണ്ടിട്ടില്ല. എന്നാല്‍ അതില്‍ ചൂണ്ടിക്കാട്ടുന്ന കാര്യങ്ങള്‍ ഭയാനകമാണെന്ന്‌ യുഎസ്‌ വിദേശകാര്യ വക്താവ്‌ വിക്ടോറിയ നുളന്റ്‌ വാര്‍ത്താലേഖകരോട്‌ പറഞ്ഞു. പാക്കിസ്ഥാനില്‍ ഭീകരാക്രമണ ഭീഷണി കൂടുതലാണ്‌. പാക്കിസ്ഥാനിലെ കുട്ടികള്‍ക്കുനേരെയുള്ള ഭയാനകമായ നടപടിയാണ്‌ ഇതെന്നും താലിബാന്റെ ഈ തീരുമാനത്തെക്കുറിച്ച്‌ എല്ലാവരും ചിന്തിക്കേണ്ട ആവശ്യകത വലുതാണെന്നും നുളന്റ്‌ കൂട്ടിച്ചേര്‍ത്തു.

അതേസമയം, പോളിയോ നിര്‍മാര്‍ജന പദ്ധതിക്ക്‌ നിരോധനമേര്‍പ്പെടുത്തിയ താലിബാന്റെ പ്രസ്താവന, ഒസാമ ബിന്‍ലാദന്റെ വധവുമായി യാതൊരു ബന്ധവുമില്ലെന്ന്‌ പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ പ്രതികരിച്ചു.

ആറുമാസമായി അടച്ചിട്ടിരിക്കുന്ന അഫ്ഗാനിലെ നാറ്റോ പാത തുറക്കുന്നത്‌ സംബന്ധിച്ച്‌ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന്‌ സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ട്മെന്റ്‌ അറിയിച്ചു. ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ലെന്നും പെന്റഗണ്‍ പ്രസ്‌ സെക്രട്ടറി ജോര്‍ജ്ജ്‌ ലിറ്റില്‍ പറഞ്ഞു.

പാക്കിസ്ഥാനിലെ വടക്കന്‍ വസീരിസ്ഥാനിലെ ചില പ്രദേശങ്ങളിലെ പോളിയോ നിര്‍മ്മാര്‍ജ്ജന പദ്ധതിയ്‌ക്കാണ്‌ താലിബാന്‍ നിരോധനമേര്‍പ്പെടുത്തിയത്‌. രാജ്യത്ത്‌ അമേരിക്ക നടത്തുന്ന വ്യോമാക്രമണങ്ങള്‍ പോളിയോ രോഗത്തെക്കാള്‍ ഭയങ്കരമാണെന്നും ഇത്‌ അവസാനിപ്പിക്കുന്നതുവരെ പോളിയോ നിര്‍മ്മാര്‍ജ്ജന പദ്ധതിക്കെതിരെ നിരോധനമേര്‍പ്പെടുത്തുന്നുവെന്നുമായിരുന്നു താലിബാന്റെ ലഘുലേഖയില്‍ അറിയിച്ചിരുന്നത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.