Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

അയ്യപ്പഭക്തിയുടെ അതുല്യ പ്രചാരകന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2012, 09:19 pm IST
inVicharam

അയ്യപ്പഭക്തി പ്രസ്ഥാനത്തിന്‌ കനത്ത നഷ്ടമാണ്‌ സ്വാമി ത്രൈയ്യക്ഷര ചൈതന്യയുടെ ദേഹവിയോഗം. വളരെ ചെറുപ്പകാലം മുതല്‍ ശബരിമല ക്ഷേത്രത്തില്‍ എല്ലാമാസവും ദര്‍ശനം നടത്തി അയ്യപ്പധര്‍മ്മപ്രചാരണം ജീവിതവ്രതമായി കണ്ട്‌ സ്വജീവിതം ഉഴിഞ്ഞുവച്ച ഭക്തോത്തമനായിരുന്നു അദ്ദേഹം. ഞായറാഴ്ച ഉച്ചയ്‌ക്കുശേഷം വാകത്താനത്തുവച്ച്‌ 64-ാ‍ം വയസില്‍ അദ്ദേഹം സമാധിയായതോടെ അയ്യപ്പപ്രചാരകരില്‍ ഉജ്വല വ്യക്തിത്വത്തെയാണ്‌ ഭക്തസമൂഹത്തിന്‌ നഷ്ടമായത്‌.

1995ല്‍ അയ്യപ്പ ഭാഗവതമെന്ന ഭക്തിപ്രധാനമായ ഗ്രന്ഥം രചിച്ചതുകൊണ്ട്‌ സ്വാമി ഏവരുടെയും ആദരവും അംഗീകാരവും നേടിയെടുത്തു. ശബരിമല ചരിത്രവും ആചാരാനുഷ്ഠാനങ്ങളും അയ്യപ്പന്റെ ജീവിതകഥകളും മറ്റ്‌ പുരാണസംഭവങ്ങളും കോര്‍ത്തിണക്കി ലളിതമായ ഭാഷയില്‍ ഉള്ള കാവ്യമാണ്‌ അയ്യപ്പഭാഗവതം. പാണ്ഡിത്യത്തിന്റെ കാഠിന്യമോ പ്രൗഢിയോ ഗ്രന്ഥത്തിലില്ലെങ്കിലും സാധാരണക്കാര്‍ക്ക്‌ മനസിലാക്കാന്‍ കഴിയുന്നത്ര ലളിതവും സംശുദ്ധവുമായി ഭാഷാശൈലിയിലൂടെയാണ്‌ അയ്യപ്പഭാഗവത കഥകള്‍ അദ്ദേഹം വിവരിച്ചിട്ടുളളത്‌. ഏതാണ്ട്‌ മുപ്പതോളം വേദികളില്‍ അയ്യപ്പഭാഗവത സപ്താഹയജ്ഞങ്ങള്‍ സ്വാമി നടത്തിയിട്ടുണ്ട്‌. ബോംബെ, ബാംഗ്ലൂര്‍, ചെന്നൈ തുടങ്ങിയ നിരവധി നഗരങ്ങളിലും അയ്യപ്പക്ഷേത്രങ്ങളില്‍ അദ്ദേഹം നടത്തിയിട്ടുള്ള പ്രഭാഷണങ്ങള്‍ മറുനാടന്‍ അയ്യപ്പഭക്തരെ അങ്ങേയറ്റം സ്വാധീനിച്ചു.

സ്വാമി വിമോചനാനന്ദ, ഗുരുസ്വാമി എം.എന്‍.നമ്പ്യാര്‍, തുടങ്ങിയ അയ്യപ്പ ഭക്തശ്രേഷ്ഠന്മാര്‍ അയ്യപ്പധര്‍മ്മ പ്രചാരണപ്രവര്‍ത്തനത്തിനുവേണ്ടി നടത്തിയ ഉജ്വലമായ പ്രവര്‍ത്തനങ്ങളുടെ ചുവടുപിടിച്ചുകൊണ്ടാണ്‌ സ്വാമി ത്രൈയ്യക്ഷരചൈതന്യയും അയ്യപ്പഭക്തി പ്രസ്ഥാനങ്ങളിലേക്ക്‌ കടന്നുവന്നത്‌. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ജീവനക്കാരനായി പ്രവര്‍ത്തിച്ചുവരവേ തനിച്ചു ലഭിച്ചു വന്നിരുന്ന എല്ലാ വരുമാനവും അയ്യപ്പധര്‍മ്മ പ്രചാരണത്തിനായി നീക്കിവച്ചു. കടുത്ത ദാരിദ്ര്യവും പ്രതിബന്ധങ്ങളും അദ്ദേഹത്തിന്റെ മുന്നോട്ടുള്ള പ്രചാരണത്തിന്‌ തടസ്സമായില്ല. നീലമുണ്ടും ഷാളും ധരിച്ച്‌ സര്‍ക്കാര്‍ ഓഫീസില്‍ കീഴ്ജീവനക്കാരനായി പണിയെടുത്തപ്പോഴെല്ലാം ശരണഘോഷം മുഴക്കി അയ്യപ്പധര്‍മ്മത്തിനുവേണ്ടി അചഞ്ചലമായി നിലകൊള്ളുവാന്‍ യാതൊരു മടിയും അദ്ദേഹം കാണിച്ചില്ല. എല്ലാം അയ്യപ്പന്‍ നോക്കുമെന്ന്‌ ഉറച്ച വിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു. എതിരാളികള്‍ പലരും അദ്ദേഹത്തെ പരിഹസിച്ചു. പലപ്പോഴും വിമര്‍ശനങ്ങളേയും സംഘടിതമായ എതിര്‍പ്പുകളേയും നേരിടേണ്ടി വന്നിട്ടുണ്ട്‌. അപ്പോഴെല്ലാം ശരണഘോഷം മുഴക്കി അയ്യപ്പനിലുള്ള തന്റെ അചഞ്ചലവിശ്വാസം ദൃഢമായ സ്വരത്തില്‍ പ്രഖ്യാപിച്ചു.

ഒരിക്കല്‍ പതിവുപോലെ മലയാള മാസം ഒന്നാം തീയതി അദ്ദേഹം ശബരിമല ദര്‍ശനത്തിനെത്തി. അയ്യപ്പതിരുവിഗ്രഹത്തില്‍ നിന്നും ഒരു പ്രഭാവലയം തന്നിലേക്ക്‌ സന്നിവേശിക്കുന്നതായി അദ്ദേഹത്തിന്‌ അനുഭവപ്പെട്ടു. വികാര നിര്‍ഭരനായി ഭക്തിപ്രഹര്‍ഷത്തില്‍ പരിസരം മറന്ന അദ്ദേഹം അദ്വൈതാനുഭൂതിയില്‍ നിമഗ്നമായി. അയ്യപ്പന്റെ കഥകള്‍ എഴുതുവാനുള്ള പ്രേരണയും പ്രചോദനവും അദ്ദേഹത്തിനു ശബരീശ സന്നിധിയില്‍ നിന്നാണ്‌ ലഭിച്ചത്‌.
അയ്യപ്പനെ സ്തുതിച്ചുകൊണ്ടുള്ള ആദ്യശ്ലോകം അതോടെ അദ്ദേഹത്തില്‍ നിന്നും ഉയര്‍ന്നു. തുടര്‍ന്ന്‌ അദ്ദേഹം ശബരിമലയിലെ മുഖമണ്ഡപത്തില്‍ ഇരുന്ന്‌ അയ്യപ്പഭാഗവത രചന ആരംഭിച്ചു. ഭാഷാ സ്വാധീനമോ സാഹിത്യാഭിരുചിയോ ഒന്നുമില്ലാതിരുന്ന അദ്ദേഹത്തിന്റെ തൂലിക കടലാസിലൂടെ ഒരു മഹാകാവ്യത്തിന്റെ ഗംഗാപ്രവാഹം തന്നെയാണ്‌ സൃഷ്ടിച്ചത്‌. സന്നിധാനത്തെ അഞ്ചുദിനം അദ്ദേഹം അലൗകികമായ ആത്മാനുഭവലോകത്ത്‌ ഗ്രന്ഥരചനയില്‍ മുഴുകി. അങ്ങനെയാണ്‌ അയ്യപ്പഭാഗവതം അയ്യപ്പഭക്തരുടെ മുന്നില്‍ സമര്‍പ്പിച്ചത്‌. അതിനുശേഷം തിരിച്ച്‌ നാട്ടിലെത്തിയശേഷം പലരോടും അദ്ദേഹം “ഈ ഗ്രന്ഥം എങ്ങനെ എഴുതിയെന്ന്‌ എനിക്കറിയില്ല, അയ്യപ്പനാണിതിന്റെ രചയിതാവ്‌, അദ്ദേഹം പറഞ്ഞുതന്നത്‌ ഞാന്‍ എഴുതുകയായിരുന്നു” എന്ന്‌ പറഞ്ഞിരുന്നു. തുടര്‍ന്ന്‌ കയ്യിലൊരു ഗാലറയും പിടിച്ചുകൊണ്ട്‌ അയ്യപ്പഗാനങ്ങളും ഭജനകളും പാടി ഗ്രാമഗ്രാമാന്തരങ്ങളിലൂടെ സഞ്ചരിച്ചു. പോസ്റ്റല്‍ ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും സ്വയംവിരമിച്ച്‌ മുഴുവന്‍ സമയ ധര്‍മ്മപ്രചാരകനായി. ക്ഷേത്രങ്ങള്‍, സ്ഥാപനങ്ങള്‍, ഭവനങ്ങള്‍ എന്നിവ സന്ദര്‍ശിച്ചും അയ്യപ്പബോധം ഉണര്‍ത്തുവാന്‍ നിരവധി ശ്രമങ്ങള്‍ നടത്തി. സന്യാസം സ്വീകരിച്ച്‌ അയ്യപ്പധര്‍മ്മത്തിനുവേണ്ടി സ്വജീവിതം ഉഴിഞ്ഞുവയ്‌ക്കുവാനുള്ള ആഗ്രഹം വാഴൂര്‍ ആശ്രമമഠാധിപതിയായിരുന്ന സ്വാമി ചിത്സ്വരൂപാനന്ദ തീര്‍ത്ഥപാദരെയാണ്‌ അദ്ദേഹം അറിയിച്ചത്‌. സ്വാമിജിയുടെ നിര്‍ദ്ദേശാനുസരണം കുറേനാള്‍ ആശ്രമത്തില്‍ കഴിയുകയും മന്ത്രദീക്ഷ സ്വീകരിക്കകയും ചെയ്തു. അങ്ങനെയാണ്‌ ഗോവിന്ദ വാര്യര്‍ ബ്രഹ്മചാരി ത്രൈയ്യക്ഷര ചൈതന്യയായത്‌.

അയ്യപ്പനെക്കുറിച്ചുള്ള പുതിയ ഗദ്യകൃതി രചിച്ചുവരവേയാണ്‌ വളരെ പെട്ടെന്ന്‌ ദേഹവിയോഗമുണ്ടായത്‌. ആ കൃതി രണ്ടു ദിവസം മുമ്പാണ്‌ എഴുതി പൂര്‍ത്തീകരിച്ചത്‌. ധാരാളം കീര്‍ത്തനങ്ങളും ലഘു ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്‌. ഒരു തോള്‍സഞ്ചിയില്‍ അയ്യപ്പസാഹിത്യങ്ങളും മേല്‍മുണ്ടായി ശരണമയ്യപ്പ എന്ന മുദ്രാങ്കിതമായ നീല ഷാളുമായി ആരോടും പരിഭവമില്ലാതെ കേരളത്തിന്റെ വീഥികളിലൂടെ നടന്നു പോയ അയ്യപ്പധര്‍മ്മ പ്രചാരകനാണ്‌ ഒരു ഓര്‍മ്മയായി മാറിയത്‌. എന്നുമെന്നും ഭക്തജന സമൂഹത്തില്‍ പ്രേരണയും പ്രചോദനവുമായിരുന്നു സ്വാമിജി. അയ്യപ്പഭാഗവത കഥകളെ പുസ്തക രൂപത്തില്‍ കൈരളിക്ക്‌ സമ്മാനിച്ചുകൊണ്ടാണ്‌ അദ്ദേഹം യാത്രയായത്‌. ആ മഹത്‌ വ്യക്തിത്വത്തിനു മുന്നില്‍ ശബരിമല സേവാസമാജത്തിന്റെ ആദരാഞ്ജലികള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പുതിയ വാര്‍ത്തകള്‍

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.