ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ 18 നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു വന്‍ തിരിച്ചടി. 15 സീറ്റിലും വൈ.എസ്.ആര് കോണ്‍ഗ്രസ് വിജയം സ്വന്തമാക്കി. കോണ്‍ഗ്രസിനു രണ്ടു സീറ്റ് മാത്രമാണു ലഭിച്ചത്. ടി.ആര്.എസ് ഒരു സീറ്റില്‍ വിജയിച്ചു.
കഴിഞ്ഞ തവണത്തെ അപേക്ഷിച്ചു കോണ്‍ഗ്രസിനു 14 സീറ്റാണു നഷ്ടമായത്. നെല്ലൂര്‍ ലോക്സഭാ സീറ്റും വൈ.എസ്.ആര് കോണ്‍ഗ്രസ് സ്വന്തമാക്കി. 50,000 വോട്ടുകള്‍ക്കാണു മേഘവതി രാജ്മോഹന്‍ റെഡ്ഡി വിജയിച്ചത്. മത്സരിച്ച ഒരിടത്തും ടി.ഡി.പിക്ക് സീറ്റ് നേടാനാകാത്തതു തിരിച്ചടിയായി.
2009ലെ തിരഞ്ഞെടുപ്പില്‍ ഇവിടെ 16 സീറ്റ് കോണ്‍ഗ്രസ് നേടിയിരുന്നതാണ്. ജഗന് മോഹന്‍ റെഡ്ഡി കോണ്‍ഗ്രസ് വിട്ട് വൈ.എസ്.ആര് കോണ്‍ഗ്രസ് രൂപീകരിച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഒരു എം.പിയും 18 എം.എല്‍.എമാരും കോണ്‍ഗ്രസ് വിട്ട് വൈ.എസ്.ആര് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.
വോട്ടെടുപ്പിനു തൊട്ടു മുന്‍പ് അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് സ്ഥാപകന്‍ ജഗന് മോഹന്‍ റെഡ്ഡിയെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. ഇതു വോട്ടര്‍മാരെ സ്വാധീനിച്ചുവെന്നാണു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: