ഹൈദരാബാദ്: അഴിമതിയുടെ കാര്യത്തില്‍ രാജ്യത്തിന്റെ തലസ്ഥാനമായി ഹൈദരാബാദ് മാറിയതായി അഴിമതിക്കെതിരെ പോരാടുന്ന അണ്ണാഹസാരെ സംഘാംഗം കിരണ്‍ബേദി അഭിപ്രായപ്പെട്ടു.
അഴിമതിയാരോപണത്തിലുള്പ്പെട്ട ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി ഉള്‍പ്പെടെയുള്ള മന്മോഹന് സിംഗ് മന്ത്രിസഭയിലെ 15 മന്ത്രിക്കെതിരെ കേന്ദ്രം ഉടന്‍ പ്രത്യേക അന്വേഷണത്തിന് ഉത്തരവിടണമെന്നും ബേദി ആവശ്യപ്പെട്ടു.
അഴിമതിക്കെതിരെ ഇന്ത്യ സംഘാംഗങ്ങളായ അരവിന്ദ് കെജ്രിവാള്, മനീഷ് സിസോഡിയ, ഗോപാല്‍റായി തുടങ്ങിയവര്‍ ജൂലൈ 25 മുതല്‍ ദല്‍ഹിയിലെ ജന്തര്‍മന്ദിറില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് ജനപിന്തുണ ആവശ്യപ്പെട്ടാണ് കിരണ്‍ബേദി ഹൈദരാബാദിലെത്തിയത്. മുന്‍മുഖ്യമന്ത്രി വൈ.എസ്.ആര്.റെഡ്ഡിയുടേയും മകന് വൈ.എസ്.ജഗന് മോഹന്‍ റെഡ്ഡിയുടേയും അനധികൃത സ്വത്ത് സമ്പാദനത്തെ സംബന്ധിച്ച് എന്തുകൊണ്ട് സര്‍ക്കാരും മാധ്യമങ്ങളും നിശ്ശബ്ദരായിരിക്കുന്നുവെന്നും അവര്‍ ചോദിച്ചു.
ആന്ധ്രാപ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ വന്‍തോതില്‍ കള്ളപ്പണമൊഴുക്കിയതായും ചില സ്ഥലങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഓരോ കുടുംബത്തിനും 15,000 രൂപവരെ കൈക്കൂലി നല്‍കിയതായും തനിക്ക് വിവരം ലഭിച്ചെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ആരാണ് ഇത് കൊടുക്കുന്നതെന്നും ആരാണ് വാങ്ങുന്നതെന്നും തനിക്കറിയില്ലെന്നും ഇതു സംബന്ധിച്ച് മാധ്യമങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷനും അറിഞ്ഞിരിക്കേണ്ടതാണെന്നും വികസനത്തിനുവേണ്ടി പണം ചെലവാക്കുന്നതിന് പകരം വോട്ട് വാങ്ങാന്‍ വേണ്ടിയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ പണം ഉപയോഗിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി. ഇതിനുദാഹരണമാണ് ഖാനനക്കേസില് കുറ്റക്കാരനായ ഗണി ജനാര്‍ഥന്‍ റെഡ്ഡിക്ക് ജാമ്യം അനുവദിക്കാന്‍ കോടിക്കണക്കിന് രൂപയാണ് സിബിഐ ജഡ്ജിക്ക് കൈക്കൂലി നല്‍കിയതെന്നും സംസ്ഥാനത്തെ ജുഡീഷ്യല്‍ സംവിധാനമടക്കം അഴിമതിയുടെ പിടിയിലാണെന്നും ബേദി ഖേദം രേഖപ്പെടുത്തി.
കേന്ദ്രത്തില്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ് ഉള്‍പ്പെടെ 15 മന്ത്രിമാര്‍ക്കെതിരെയുള്ള അഴിമതി അന്വേഷിക്കാന്‍ സത്യസന്ധനായി വിരമിച്ച ജഡ്ജി അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്നും ആറ് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സിബിഐയുടെ പരിഗണനയിലിരിക്കുന്ന, വിവിധ പാര്‍ട്ടി നേതാക്കളായ മായാവതി, മുലായംസിംഗ് യാദവ്, ലാലുപ്രസാദ് യാദവ്, ജയലളിത തുടങ്ങിയവര്‍ക്കെതിരെയുള്ള കേസുകള്‍ സിബിഐയില്നിന്നും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണമെന്നും കൂടാതെ ആരോപണവിധേയരായ 15 മന്ത്രിമാര്‍ക്കെതിരെ ആറ് മാസത്തിനകം വിധി നടപ്പാക്കാന്‍ ഒരു അധിവേഗ കോടതിയും ആരംഭിക്കണമെന്നുമാണ് അഴിമതിക്കെതിരെ ഇന്ത്യാ സംഘാംഗങ്ങള്‍ ആവശ്യപ്പെടുന്ന മൂന്ന് പ്രധാന കാര്യങ്ങള്‍.
ജനലോക്പാല്‍ ബില്ലിന് 15 ശത്രുക്കളുണ്ടെന്നും കല്‍ക്കരിപ്പാടം ഖാനി അഴിമതിയില്‍ ഉള്‍പ്പെട്ട പ്രധാമന്ത്രിയെ കൂടാതെ 15 കേന്ദ്രമന്ത്രിമാരും വന്‍ അഴിമതിക്കേസില്‍ ഉള്‍പ്പെട്ടവരാണ്. അതുകൊണ്ട് അവര്‍ ജനലോക്പാല്‍ ബില്ല് നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ബേദി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: