കനൗജ്: വനിതകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പാര്‍ലമെന്റില്‍ പോരാടുമെന്ന് കനൗജില്നിന്നും തെരഞ്ഞെടുക്കപ്പെട്ട സമാജ്വാദി പാര്‍ട്ടി എംപിയും യുപി മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ഭാര്യയുമായ ഡിംപിള്‍ യാദവ് പറഞ്ഞു. അതേസമയം വനിതകള്‍ ഇന്ന് നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് അവരുടെ അവകാശങ്ങള്‍ ലഭ്യമാക്കുന്നതിനുവേണ്ടിയായിരിക്കും തന്റെ പദവി ഉപയോഗിക്കുമെന്നും ഡിംപിള്‍ പറഞ്ഞു.
ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറില്‍നിന്നും തെരഞ്ഞെടുപ്പില്‍ വിജയിച്ചതായുള്ള രേഖ സ്വീകരിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഡിംപിള്‍. കനൗജ് പാര്‍ലമെന്റ് മണ്ഡലത്തില്‍നിന്നും എതിരില്ലാതെയാണ് യാദവ് തെരഞ്ഞെടുക്കപ്പെട്ടത്. മണ്ഡലത്തിലെ ക്രമസമാധാന പാലനവും ആശുപത്രിയുടെ നവീകരണ പ്രവര്‍ത്തനങ്ങളും എഞ്ചിനീയറിംഗ് കോളേജിന്റെ സ്ഥാപനവും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കുമെന്നും ഡിംപിള്‍ യാദവ് പറഞ്ഞു. കനൗജ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന രണ്ടാമത്തെ വനിതയാണ് ഡിംപിള്‍. 1984 ല്‍ കനൗജില്നിന്നും ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: