Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

ആറന്മുള ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2012, 09:22 pm IST
inTravel

പത്തനംതിട്ട ജില്ലയിലെ ആറന്മുളയിലാണ്‌ പുരാതനമായ പാര്‍ത്ഥസാരഥി ക്ഷേത്രം. ആറന്മുള, മല്ലപ്പുഴശ്ശേരി എന്നീ രണ്ടു പഞ്ചായത്തുകളിലായിട്ടാണ്‌ ക്ഷേത്രം സ്ഥിതിചെയ്യുന്നത്‌. കൊട്ടാരസദൃശമായ ഗോപുരവാതിലെത്താന്‍ പതിനെട്ടുപടികള്‍. ആറന്മുളയിലെ ഈ കല്‍പടികള്‍ പണ്ടേ പ്രസിദ്ധം. ഉത്സവകാലത്ത്‌ ഒരു വിശേഷചടങ്ങിന്‌ ഈ തൃപ്പടികള്‍ സാക്ഷ്യം വഹിക്കും. പഴക്കുലയുമായി എത്തുന്നവര്‍ ഇതിന്റെ മുകളിലത്തെ പടിയില്‍ കയറി നില്‍ക്കും. അവിടെ നിന്നുകൊണ്ട്‌ കുലകള്‍ കുലുക്കും. അപ്പോള്‍ ഇറുന്നവീഴുന്ന പഴങ്ങളെടുക്കാന്‍ താഴെ ധാരാളം ആളുകള്‍ ഉണ്ടാകും. അവര്‍ക്ക്‌ ഇത്‌ ഭഗവാന്‍ പാര്‍ത്ഥസാരഥിയുടെ പ്രസാദം. പഴക്കുല കള്‍ ഭക്തരുടെ ഇവിടത്തെ വിശേഷ വഴിപാടുമാണ്‌.

അകത്തുമനോഹരമായ ആനക്കൊട്ടില്‍. മുന്‍പില്‍ സ്വര്‍ണ്ണകൊടിമരം. ബലിക്കല്‍പുരയുടെ മുന്‍പില്‍ തൊഴുതു തിരിയുമ്പോള്‍ കണ്ണില്‍പ്പെടുന്ന രണ്ടു വ്യാളിമുഖങ്ങള്‍. അതിലൊന്നിന്റെ വായില്‍ ഒരു ഉരുളന്‍കല്ല്‌. ബലിക്കല്‍പ്പുരയുടെ മച്ചിലും ശില്‍പങ്ങള്‍. കത്തുന്ന രണ്ടു തൂക്കുവിളക്കുകള്‍. വട്ടശ്രീകോവിലില്‍ പാര്‍ത്ഥസാരഥി പ്രശോഭിക്കുന്നു. ആറടിയോളം ഉയരമുള്ള വിഗ്രഹം. ശ്രീകൃഷ്ണന്‍ അര്‍ജ്ജുനന്‌ വിശ്വരൂപം കാട്ടികൊടുക്കുമ്പോഴുള്ള ഭാവം. ഇവിടത്തെ പൂജകളില്‍ പ്രധാനം ഉച്ചപൂജക്കാണെന്ന്‌ സങ്കല്‍പം. ശാസ്താവ്‌, യക്ഷി, ഏറങ്കാവില്‍ ഭവഗതി, നാഗരാജാവ്‌, ബലരാമന്‍ എന്നീ ഉപദേവതകള്‍. തെക്കുഭാഗത്ത്‌ പമ്പാനദിയില്‍ നിന്നും ക്ഷേത്രത്തിലേക്ക്‌ കയറാന്‍ അമ്പത്തിയാറ്‌ പടികള്‍. പടികള്‍ അവസാനിക്കുന്നിടത്ത്‌ താഴ്ചയില്‍ ഉപദേവ പ്രതിഷ്ഠ. തിരുവാറന്മുള ക്ഷേത്രത്തിലെ പ്രതിഷ്ഠാകര്‍മ്മം നിര്‍വ്വഹിച്ചത്‌ അര്‍ജ്ജുനനാണെന്ന്‌ ഐതിഹ്യം. ഇതിന്റെ മൂലസ്ഥാനം നിലയ്‌ക്കല്‍ നാരായണപുരത്തായിരുന്നെന്നും അവിടെനിന്നും ആറുമുളകള്‍ ചേര്‍ത്തുകെട്ടി ഇവിടെകൊണ്ടുവന്നു എന്ന്‌ പഴമ. അന്നുമുതല്‍ ആറന്മുളയെന്ന്‌ അറിയപ്പെടുന്നു.

പമ്പാനദിയിലെ മത്സ്യങ്ങള്‍ ആറന്മുളഭഗവാന്റെ തിരുമക്കളായാണ്‌ അറിയപ്പെടുന്നത്‌. ക്ഷേത്രകടവില്‍ ധാരാളമായുള്ള ഇവയെ ആരും പിടിക്കാറില്ല. ഭക്തജനങ്ങള്‍ മത്സ്യങ്ങള്‍ക്ക്‌ ഭക്ഷണം കൊടുക്കുന്ന വഴിപാടുണ്ട്‌. തേങ്ങ ചിരവിയതും അരിയും ചേര്‍ത്ത്‌ വെള്ളത്തിലിട്ടുകൊടുക്കുന്ന ഈ വഴിപാട്‌ സത്രീകളാണ്‌ അധികവും നടത്തിവരുന്നത്‌. കുഞ്ഞുങ്ങള്‍ക്ക്‌ മുലയൂട്ടുമ്പോള്‍ കൂടുതല്‍ പാല്‍കിട്ടുന്നതിനാണ്‌ ഈ വഴിപാട്‌. ഇതിനായി അവര്‍ മഞ്ചാടിക്കുരു നടക്ക്‌ വയ്‌ക്കുന്ന മറ്റൊരു വഴിപാടു നടത്താറുണ്ട്‌. ആറന്മുളയൂട്ട്‌ അമ്പലത്തില്‍ പണ്ടുമുതലേയുള്ള വഴിപാടാണ്‌. ഭക്തര്‍ക്ക്‌ ഭക്ഷണം കൊടുക്കുന്നത്‌ ഭഗവാനിഷ്ടമാണ്‌. കുട്ടികള്‍ക്ക്‌ ഭക്ഷണം കൊടുക്കുന്നത്‌ അതിലേറെ ഇഷ്ടം. വഴിപാടു നടത്തുന്നവര്‍ അവര്‍ക്ക്‌ കുളിക്കാന്‍ എണ്ണയും ഇഞ്ചയും നല്‍കും. ആറ്റില്‍കുളിച്ചുവരുമ്പോള്‍ അവര്‍ക്ക്‌ വിഭവസമൃദ്ധമായ സദ്യ. ഉദ്ദിഷ്ടകാര്യസാദ്ധ്യത്തിനും കുട്ടികളുടെ രോഗനിവാരണത്തിനുമാണ്‌ ഈ വഴിപാട്‌.

കുട്ടികളുടെ സദ്യപോലെ അവരുടെ കളികളിലും ദേവന്‌ പ്രിയം. കുട്ടികള്‍ പെറുക്കികൊണ്ടുവരുന്ന കമുകിന്റെ ഉണങ്ങിയ ഓലകള്‍ കത്തിക്കുന്ന ഒരു ചടങ്ങുണ്ട്‌. പള്ളിവേട്ടക്കടവില്‍ കമ്പക്കാലുകള്‍ നാട്ടി അതില്‍ ഓലകള്‍ കെട്ടിത്തൂക്കും. പിന്നീട്‌ അത്‌ കത്തിക്കും. ഖാണ്ഡവ വനത്തിലെ ദഹനത്തെ അനുസ്മരിക്കുന്നതാണ്‌ ഈ കമ്പകെട്ട്‌. പുരാതനകാലത്ത്‌ വഴിപാടുകളുടെ കൂട്ടത്തില്‍ തിളക്കമുള്ള ഒരു മകുടം നടയ്‌ക്കുവയ്‌ക്കുന്ന ചടങ്ങുണ്ടായിരുന്നു. ഇതുണ്ടാക്കിവന്നിരുന്ന ശില്‍പികളുടെ വൈദഗ്‌ദ്ധ്യമാണ്‌ പില്‍ക്കാലത്ത്‌ ആറന്മുളകണ്ണാടിയുടെ നിര്‍മ്മാണത്തില്‍ കൊണ്ടത്തിച്ചത്‌.

ആറന്മുള വള്ളംകളിക്ക്‌ എന്നും പ്രശസ്തി. ഇത്‌ ഉതൃട്ടാതി ജലോത്സവം എന്ന്‌ അറിയപ്പെടുന്നു. ഉത്രട്ടാതി തിരുവാറന്മുള ഭഗവാന്റെ പ്രതിഷ്ഠാദിനമാണ്‌. കരക്കാരുടെ നേതൃത്വത്തിലാണ്‌ വള്ളംകളി നടക്കുന്നത്‌.

– പെരിനാട്‌ സദാനന്ദന്‍ പിള്ള

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് മൂന്ന് മാസമായിട്ടും പ്രൈവറ്റ് സെക്രട്ടറിയായില്ല, പ്രശ്‌നം കെ സി- വി ഡി പോരെന്ന് വിവരം

Entertainment

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് ഐ ആം ഗെയിമിലെ “മഴവില്ലായേ!

Entertainment

2 മില്യൺ കാഴ്ചക്കാരേയും പിന്നിട്ട് ട്രെൻഡിങ് ആയി “ഖലീഫ” ട്രെയ്‌ലർ

Kerala

വന്ദേമാതരം: ഒഴിവാക്കിയത് ദേശീയതയെ, മതരാഷ്‌ട്രീയത്തിന് അടിയറവയ്‌ക്കല്‍: എം ടി രമേശ്

Kerala

സംസ്‌കൃത സര്‍വകലാശാലയില്‍ വിസിക്കെതിരെ അതിക്രമം നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു

പുതിയ വാര്‍ത്തകള്‍

കൃഷിനാശം ഉണ്ടാകാതിരിക്കാന്‍ ആനത്താരകളില്‍ തടസങ്ങള്‍ സൃഷ്ടിക്കാനാകില്ലെന്ന് സുപ്രീം കോടതി,ആനകളെ തുരത്താന്‍ വെടിവയ്‌പ്പ് ഒഴിവാക്കണം

സമീപകാലത്തെ മികച്ച കുടുംബചിത്രമായി ‘മധുരമീ ജീവിതം’

സ്മൃതി ഇറാനി ബിജെപി ദേശീയ ജനറൽ സെക്രട്ടറി, കെ. സുരേന്ദ്രൻ, അനിൽ ആൻ്റണി ദേശീയ സെക്രട്ടറിമാർ

നെല്‍ വിത്ത് കിളിര്‍ക്കുന്നില്ലേ? പേടിക്കേണ്ടാ, കുട്ടന്‍ ചേട്ടന്‍ ഒന്നു തൊട്ടാല്‍ മതി, സ്വന്തം അനുഭവ പാഠത്തിലൂടെ കണ്ടെത്തിയ നൂതന മാര്‍ഗം

‘ എന്നെ പോലെ പസ്മാണ്ട മുസ്ലീമിന് ഇതു പോലെ മറ്റൊരു പാർട്ടിയിലും പ്രവർത്തിക്കാനാകില്ല ‘ ; രാജി വച്ചാലും പ്രത്യയശാസ്ത്രം ഒപ്പമുണ്ടെന്ന് പൂനാവാല

മെസി തട്ടിപ്പ്/റിപ്പോർട്ടർ കൊള്ള; ജിഎസ്ടി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് ചാർജ് മെമ്മോ നൽകി

വീടിനകത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്തു; അച്ഛനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി മകൻ, പ്രതി സ്ഥിരം പ്രശ്നക്കാരനെന്ന് പോലീസ്

സിനിമയിലെ അധിക വയലൻസ് ഭയപ്പെടുത്തുന്നു ;അടൂർ ഗോപാലകൃഷ്ണൻ

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” ട്രെയ്‌ലർ പുറത്ത്

നല്ല നാടൻ പച്ചക്കായ ആണോ , ഒറ്റ നോട്ടത്തിൽ തിരിച്ചറിയാം ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.