കൊച്ചി: പൈലറ്റുമാരുടെ സമരംമൂലം എയര്‍ ഇന്ത്യ 20 ശതമാനം വിദേശ വിമാന സര്‍വീസുകള്‍ കുറച്ചു. എയര്‍ ഇന്ത്യയുടെ ബജറ്റ് എയര്‍ലൈനായ എയര്‍ ഇന്ത്യ എക്സ്പ്രസ് ഫ്ളൈറ്റുകളാണ് മുടങ്ങിയിട്ടുള്ളത്. എയര്‍ ഇന്ത്യ എക്സ്പ്രസിന് ആഴ്ചയില്‍ 70 രാജ്യാന്തര ഫ്ളൈറ്റുകളാണുള്ളത്. ഇതില്‍ 14 എണ്ണം റദ്ദാക്കിയിട്ടുണ്ട്.ഗള്‍ഫ് മേഖലയിലേക്കുള്ള ഫ്ളൈറ്റുകളാണ് നിര്‍ത്തലാക്കിയിട്ടുള്ളത്. ഇതുമൂലം ദിവസേന 12 കോടിയിലധികം രൂപയുടെ വരുമാനനഷ്ടമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: