ഗുര്‍ഗോണ്‍: അഴിമതിക്കെതിരെ പോരാടുവാന്‍ തനിക്ക് താല്‍പ്പര്യമുണ്ടെന്ന് മുന്‍ കരസേനാ മേധാവി ജനറല്‍ വി.കെ.സിംഗ് പറഞ്ഞു. ഗുര്‍ഗോണിലെ ജറ്റോലി-ഹെയ്ലി മാന്ദിയില്‍ നടന്ന ആദരിക്കല്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു സിംഗ്. രാജ്യത്തെ അഴിമതി തുടച്ചുനീക്കാന്‍ അണ്ണാ ഹസാരെയും ബാബാ രാംദേവും നടത്തുന്ന പോരാട്ടങ്ങളെ താന്‍ അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാധാരണ ജനങ്ങള്‍ക്കുവേണ്ടിയാണ് രാംദേവും ഹസാരെയും പോരാടുന്നത്. അതിനാല്‍ തന്നെ ജനങ്ങള്‍ അവരെ പിന്തുണക്കുമെന്നും സിംഗ് പറഞ്ഞു.
എന്നാല്‍ അഴിമതിക്കെതിരെ ഇവര്‍ നടത്താന്‍ പോകുന്ന അടുത്ത രണ്ട് സത്യഗ്രഹ സമരങ്ങളില്‍ സിംഗ് പങ്കെടുക്കുമോ എന്ന ചോദ്യത്തിനോട് അദ്ദേഹം പ്രതികരിച്ചില്ല. ജോലിയില്‍നിന്നും വിരമിച്ചതിനുശേഷം അഴിമതി വിരുദ്ധ പോരാട്ടത്തില്‍ പങ്കെടുക്കുവാന്‍ ഹസാരെ ക്ഷണിച്ചതിനെ സ്വാഗതം ചെയ്യുന്നതായും സിംഗ് പറഞ്ഞു. ഉടന്‍ തന്നെ അഴിമതി വിരുദ്ധ പോരാട്ടങ്ങളില്‍ പങ്കാളിയാകില്ലെന്നും എന്നാല്‍ അഴിമതിക്കെതിരെ പോരാടുന്നതിന് ജനങ്ങളെ അവബോധരാക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: