കണ്ണൂര്‍ ജില്ലയില്‍ തലശ്ശേരിയില്‍ ആണ് ഈ ക്ഷേത്രം. ശ്രീനാരായണഗുരു സ്ഥാപിച്ച ക്ഷേത്രങ്ങളില്‍ ഒന്നാണിത്. ദൈവത്തിന്റെ മുന്നില്‍ മനുഷ്യരെല്ലാം തുല്യരാണെന്ന് കാണിക്കുന്ന നിരവധി ചടങ്ങുകളുള്ള ക്ഷേത്രമാണ് ഒറീസ്സയിലെ പൂരി ജഗന്നാഥക്ഷേത്രം. ആ ക്ഷേത്രത്തിന്റെ പേരാണ് ഈ ക്ഷേത്രത്തിന് ഗുരുദേവന് നല്‍കിയത്. വിശാലമായ ക്ഷേത്രമുറ്റം.വലിയ തൂണുകളിലുള്ള ആനപ്പന്തല്‍. ധ്വജമുണ്ട്. ബലിക്കല്ലും ബലിക്കല്‍പ്പുരയും മുഖമണ്ഡപവുമെല്ലാം പുരാതന വാസ്തുശില്പകലാ ചാതുര്യം നിറഞ്ഞവ. ചതുര ശ്രീകോവിലില്‍ ശിവന്. തെക്കുഭാഗത്ത് പ്രത്യേകം കോവിലില്‍ ഗണപതി. വടക്കുഭാഗത്ത് സുബ്രഹ്മണ്യന്. ആല്മരചുവട്ടില് നാഗപ്രതിഷ്ഠ. പ്രധാനക്ഷേത്രത്തിന്റെ വടക്കുഭാഗത്തായി ഗുരുദേവപ്രതിഷ്ഠ. അതിന് പിന്നില്‍ ക്ഷേത്രകുളം. വരുത്തൂര്‍ കാണിയില്‍ കുഞ്ഞിക്കണ്ണനാണ് ഗുരുദേവനെ വടക്കേ മലബാറില്‍ കൊണ്ടുവന്നത്.
അങ്ങനെ തലശ്ശേരിയില്‍ എത്തിയ സ്വാമിക്ക് അവിടം ഇഷ്ടപ്പെടുകയും അവിടെ ക്ഷേത്രം ഉണ്ടാക്കുകയും ചെയ്തു. ഗുരുദേവന്റെ ചിത്രം മാത്രം കണ്ടിട്ടുള്ള ഇറ്റലിക്കാരനായ തവറലി എന്ന ശില്പിയാണ് പഞ്ചലോഹനിര്മിതമായ ഈ ഗുരുദേവപ്രതിഷ്ഠ നിര്‍മിച്ചത്.
വെളുപ്പിന് അഞ്ചുമണിക്ക് നടതുറന്നാല്‍ ആദ്യം മലര് നിവേദ്യം. ഉഷ പൂജക്ക് പായസം, ഉച്ച പൂജക്ക് വെള്ള നിവേദ്യം. അത്താഴപൂജക്ക് വെള്ളയും പഞ്ചാമൃതവും ഉണ്ടാകും. ജലധാരയും പായസവും പ്രധാനവഴിപാടുകള്‍. കുംഭമാസം ഒന്നാംതീയതി പ്രതിഷ്ഠാദിനം. കുംഭമാസത്തിലെ പൂണര്‍തം നാളിലാണ് ഉത്സവം.ഉത്സവത്തിന് മോതിരം വച്ച് തൊഴല്‍ എന്ന ചടങ്ങ് ഉണ്ട്. സമാപനദിവസം വൈകിയുള്ള ആറാട്ട് എഴുന്നെഴുത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: