ന്യൂദല്‍ഹി: ചെലവ് ചുരുക്കല്‍ പ്രഖ്യാപിച്ചിരിക്കേ രണ്ട് ടോയ്ലറ്റുകള് പുതുക്കി പണിയാന്‍ ആസൂത്രണ കമ്മിഷന് 35 ലക്ഷം രൂപ ചെലവഴിച്ചതായി കണ്ടെത്തി. 60 ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് ഈ ഫൈവ്സ്റ്റാര്‍ ടോയ്ലറ്റിലേക്ക് പ്രവേശനമുള്ളത്. ആസൂത്രണ കമ്മിഷന് നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് രാജ്യമെങ്ങും ചെലവ് ചുരുക്കല്‍ നടപ്പാക്കുന്നത്.
അത്യാധുനിക സൗകര്യങ്ങളോടെയുള്ളതാണ് ആസൂത്രണ കമ്മിഷനിലെ ടോയ്ലറ്റുകള്. അഞ്ച് ലക്ഷത്തോളം രൂപ ചെലവാക്കി നിര്‍മ്മിച്ച വാതില്‍ കടക്കണമെങ്കില്‍ പ്രത്യേകം അനുവദിച്ചിരിക്കുന്ന സ്മാര്‍ട്ട് കാര്‍ഡ് കൈയിലുണ്ടാവണം. അനുമതി ഇല്ലാതെ ആരെങ്കിലും അകത്ത് കടക്കാന്‍ ശ്രമിച്ചാല്‍ അവരെ കുടുക്കാന്‍ സി.സി.ടി.വി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.
ദിവസം 28 രൂപ വരുമാനം ഉണ്ടെങ്കില്‍ ദാരിദ്ര്യരേഖയ്ക്ക് മുകളിലെത്തുമെന്ന് കണ്ടെത്തിയ കമ്മിഷനാണ് ടോയ്ലറ്റിന് മാത്രമായി 35 ലക്ഷം രൂപ ചെലവാക്കിയിരിക്കുന്നത്. ആസൂത്രണ കമ്മിഷനില്‍ വരുന്ന വി.വി.ഐ.പികള്‍ക്കാണ് ഇത്തരം നൂതന സൗകര്യങ്ങളാണെന്നാണ് വിശദീകരണം.
ഇപ്പോള്‍ നിര്‍മ്മിച്ചിരിക്കുന്ന ടോയ്ലറ്റുകള് പരീക്ഷണ അടിസ്ഥാനത്തിലാണെന്നും കൂടുതല്‍ ടോയ്ലറ്റുകള് വരും ദിനങ്ങളില്‍ ഇങ്ങനെ പുതുക്കി പണിയാന്‍ ആസൂത്രണ ആലോചിക്കുന്നുണ്ടെന്നുമാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: