ന്യൂദല്‍ഹി: അഴിമതിക്കെതിരെ അണ്ണാഹസാരെയും ബാബാരാംദേവും ഞായറാഴ്ച ജന്ദര്‍മന്ദറില്‍ നടത്തിയ ഏകദിന ഉപവാസത്തില്‍ നിന്നും ഇറങ്ങിപ്പോയത് അസുഖമായതിനാലാണെന്ന് ഹസാരെ സംഘാംഗം അരവിന്ദ് കേജ്രിവാള് വ്യക്തമാക്കി. യോഗ ഗുരു ബാബാ രാംദേവിനോട് അതീവ ബഹുമാനമുണ്ടെന്നും കേജ്രിവാള് ട്വിറ്ററില്‍ രേഖപ്പെടുത്തി. കഴിഞ്ഞ കുറച്ചുനാളുകളായി താന്‍ അസുഖബാധിതനായിരുന്നുവെന്നും ഹസാരെയുടേയും രാംദേവിന്റേയും അനുവാദത്തോടെയാണ് നിരാഹാര വേദി വിട്ടതെന്നും മറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം ട്വിറ്ററില്‍ പറഞ്ഞു.
വ്യക്തികളെ പേരെടുത്ത് വിമര്‍ശിക്കുന്നതില്‍നിന്നും ഒഴിവാക്കണമെന്ന നിര്‍ദ്ദേശമുണ്ടായിരുന്നില്ലെന്നും കേജ്രിവാള് കൂട്ടിച്ചേര്‍ത്തു. വേദിയിലെ തന്റെ പ്രസംഗം അവസാനിച്ചതിന് ശേഷമാണ് വ്യക്തികളെ പേരെടുത്ത് വിമര്‍ശിക്കരുതെന്ന കുറിപ്പ് തനിക്ക് ലഭിച്ചതെന്നും അല്ലാതെ അത്തരമൊരു നിര്‍ദ്ദേശത്തെക്കുറിച്ച് നേരത്തെ തനിക്ക് അറിവുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കേജ്രിവാള് പ്രസംഗം അവസാനിപ്പിച്ചയുടന്‍ ആ വിമര്‍ശനങ്ങളെ രാംദേവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: