വൃന്ദാവന്‍: അണ്ണാ ഹസാരെയുടെയും ബാബാ രാംദേവിന്റെയും നേതൃത്വത്തില്‍ നടക്കുന്ന അഴിമതിവിരുദ്ധ പോരാട്ടം കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് കരസേന മുന്‍ മേധാവി വി.കെ. വി.കെ.സിംഗ് അഭിപ്രായപ്പെട്ടു.
രാജ്യത്തെ അലട്ടുന്ന പ്രധാന ഭീഷണികളിലൊന്നാണ് അഴിമതിയെന്നും അഴിമതിയ്ക്കെതിരെ സര്‍ക്കാര്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു. ബിഹാറിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു വി.കെ.സിംഗ്.
രാഷ്ട്രീയത്തിലെക്കുള്ള വരവ് ഉടനുണ്ടാകില്ലെന്നും 42 വര്‍ഷം നീണ്ടുനിന്ന സൈനിക ജീവിതത്തില്‍ നിന്നും സമാധാനത്തോടെ വിരമിക്കാന്‍ കഴിഞ്ഞതില്‍ ദൈവത്തിനോട് നന്ദിയുള്ളവനാണ് താനെന്നും വി.കെ.സിംഗ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: