ന്യൂദല്‍ഹി: എയര്‍ ഇന്ത്യയില്‍ ഏകീകരിച്ച ശമ്പള പരിഷ്ക്കരണം ഉടന്‍ നടപ്പാക്കുമെന്ന് വ്യോമയാനമന്ത്രി അജിത് സിംഗ്. എയര്‍ ഇന്ത്യ ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണം സംബന്ധിച്ചുള്ള ജസ്റ്റിസ് ധര്‍മ്മാധികാരി സമിതിയുടെ ശുപാര്‍ശകള്‍ പഠിക്കാന്‍ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തിയതായും അജിത് സിംഗ് പറഞ്ഞു. നാല്‍പ്പത്തിയഞ്ച് ദിവസത്തിനകം സമിതി ശുപാര്‍ശകള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
എയര്‍ ഇന്ത്യയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വേതന ഏകീകരണം കൂടിയേ തീരു എന്നും അജിത് സിംഗ് പറഞ്ഞു. ജോലി സമയം സംബന്ധിച്ച ആവശ്യങ്ങളും പരിഗണിക്കും. എയര്‍ ഇന്ത്യയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ മുപ്പതിനായിരം കോടി രൂപ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഇനി പൊതു ഖജനാവില്‍ നിന്ന് എയര്‍ ഇന്ത്യക്ക് പണം നല്‍കാനാകില്ലെന്നും വ്യോമയാനമന്ത്രി വ്യക്തമാക്കി. 2007 ല്‍ എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും ഒന്നിച്ചെങ്കിലും പെയിലറ്റുമാര്‍, എന്‍ജിനീയര്‍മാര്‍, വിമാനജീവനക്കാര്‍ തുടങ്ങിയവരുടെ വേതനവ്യവസ്ഥയിലുള്ള വ്യത്യാസം തുടരുകയായിരുന്നു. ഇതുള്‍പ്പെടെയുള്ള ജീവനക്കാരുടെ അസംതൃപ്തി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ ജസ്റ്റിസ് ധര്‍മ്മാധികാരി സമിതിയെ നിയോഗിച്ചത്.
അതേസമയം, സമരം നടത്തുന്ന പെയിലറ്റുമാര്‍ ജോലിയില്‍ പ്രവേശിക്കാതെ ഒത്തുതീര്‍പ്പിനില്ലെന്ന് വ്യോമയാനമന്ത്രി ആവര്‍ത്തിച്ചു. സമരം തുടര്‍ച്ചയായ ഇരുപത്തിയഞ്ചാം ദിവസം പിന്നിട്ടു. എയര്‍ ഇന്ത്യ പുറത്താക്കിയ പെയിലറ്റുമാരെ തിരിച്ചെടുത്താല്‍ സമരം അവസാനിപ്പിക്കാമെന്ന നിലപാടിലാണ് സമരം നടത്തുന്ന ഇന്ത്യന്‍ പെയിലറ്റ്സ് ഗില്‍ഡ്. എന്നാല്‍ ശമ്പള ഏകീകരണം ഉള്‍പ്പെടയുള്ള ഉറപ്പ് സര്‍ക്കാരില്‍ നിന്ന് കിട്ടിയ സ്ഥിതിക്ക് പെയിലറ്റുമാര്‍ സമരം അവസാനിപ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: