പൂനെ: പ്രതിരോധ മന്ത്രാലയവുമായി യാതൊരു വിധത്തിലുമുള്ള ഭിന്നതയുമില്ലെന്നും എന്തുവന്നാലും അഭിമുഖീകരിക്കാന്‍ മൂന്ന് പ്രതിരോധ സേനകളും സജ്ജമാണെന്നും വിരമിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ കരസേനാ മേധാവി വി.കെ.സിംഗ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സൈന്യം പറയുന്നത് മനസ്സിലാക്കണമെന്നും പ്രതിരോധ മന്ത്രിയുടെ പൂര്‍ണ പിന്തുണ സൈന്യത്തിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ലെഫ്റ്റനന്റ് ജനറല്‍ തേജീന്ദര്‍ സിംഗ് തനിക്കെതിരെ പ്രതിരോധമന്ത്രി എ.കെ.ആന്റണിക്കു നല്കിയ പരാതിയെക്കുറിച്ച് കരേസനാമേധാവി പ്രതികരിച്ചില്ല.
പൂനെയിലെ ഘടക്വാസ്ലയില് നടന്ന നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെ പാസിങ് ഔട്ട് പരേഡിനുശേഷമാണ് കരസേനാ മേധാവി വാര്‍ത്താസമ്മേളനം നടത്തിയത്. സൈന്യത്തിന് ആവശ്യമുള്ള ആയുധങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം പ്രധാനമന്ത്രിക്കെഴുതിയ കത്ത് ചോര്‍ന്ന് മാധ്യമങ്ങള്‍ക്ക് ലഭിച്ചത് വന്‍ വിവാദത്തിന് ഇടയാക്കിയിരുന്നു. പിന്നീട് അന്വേഷണത്തില്‍ അദ്ദേഹമല്ല അത് ചെയ്തതെന്നും കണ്ടെത്തിയിരുന്നു.
ഇത്രയും നാളത്തെ സൈനിക ജീവിതത്തില്‍ ഒരു സൈനികനായി അറിയപ്പെടാനാണ് ആഗ്രഹമെന്നും സൈന്യത്തിലെ പരിവര്‍ത്തനം ലക്ഷ്യമിട്ടാണ് പ്രവര്‍ത്തിച്ചതെന്നും അതിന് ചിന്താഗതി മാറണമെന്നും ഒന്നോ രണ്ടോ വര്‍ഷം കൊണ്ട് അത് മാറ്റിയെടുക്കുവാന്‍ കഴിയില്ലെന്നും അതിന് ഇരുപത് വര്‍ഷമെങ്കിലും എടുക്കുമെന്നും അതിനുള്ള യാത്ര തുടങ്ങിയിട്ടേയുള്ളൂവെന്നും പാസിങ്ങ്ഔട്ട് പരേഡ് അഭിസംബോധന ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: