Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ശ്രീകൃഷ്ണകഥാമൃതത്താല്‍ തലമുറകളിലെ കലാകാരികള്‍ നങ്ങ്യാര്‍കൂത്ത്‌ മഹോത്സവം ധന്യമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2012, 10:38 pm IST
in Ernakulam

കൊച്ചി: ശ്രീകൃഷ്ണ കഥാമൃതം പകര്‍ന്ന്‌ തലമുറകളിലെ കലാകാരികള്‍ നങ്ങ്യാര്‍കൂത്ത്‌ മഹോത്സവം ധന്യമാക്കി. മൂഴിക്കുളം നേപഥ്യയില്‍ കൊച്ചുകുട്ടന്‍ ചാക്യാര്‍ അനുസ്മരണത്തോടനുബന്ധിച്ചാണ്‌ ഒരാഴ്ച നീണ്ടുനിന്ന നങ്ങ്യാര്‍കൂത്ത്‌ മഹോത്സവം അരങ്ങേറിയത്‌.

നേപഥ്യയിലെ വിദ്യാര്‍ത്ഥിനിയായ അഞ്ജനയുടെ ശ്രീകൃഷ്ണചരിതത്തിലെ ആദ്യഭാഗമായ ഉഗ്രസേനന്റെ നായാട്ടോടെയാണ്‌ നങ്ങ്യാര്‍കൂത്ത്‌ ഉത്സവം ആരംഭിച്ചത്‌. നായാട്ടിനായി പുറപ്പെടുന്ന സൈനികരുടെ വനത്തില്‍ ചെന്നുള്ള നായാട്ടായിരുന്നു അഭിനയവിഷയം. രണ്ടാം ദിവസം കലാമണ്ഡലം സംഗീത ‘ഉഗ്രസേനബന്ധനം’ അവതരിപ്പിച്ചു. കംസന്‍ ജരാസന്ധനില്‍നിന്ന്‌ സഹായം നേടി ഉഗ്രസേനനെ യുദ്ധത്തില്‍ തോല്‍പ്പിച്ച്‌ കാരാഗൃഹത്തിലടക്കുന്നതായിരുന്നു അഭിനയിച്ചത്‌. ‘കൃഷ്ണാവതാരം’ അഭിനയിച്ച നിത്യനങ്ങ്യാര്‍ ദേവകിയുടെ ഗര്‍ഭത്തില്‍ വിഷ്ണു അവതരിക്കുന്നത്‌ മുതല്‍ വസുദേവര്‍ ഗോകുലത്തില്‍ ചെന്ന്‌ കുട്ടിയെ മാറ്റിയെടുത്ത്‌ കൊണ്ടുവരുന്നതുവരെ അവതരിപ്പിച്ചു. പിറ്റേന്ന്‌ സരിതാകൃഷ്ണകുമാര്‍ പൂതനാമോക്ഷത്തില്‍ അമ്പാടിവര്‍ണ്ണനയും ഓരോ കുട്ടികളെയായി നിഗ്രഹിച്ച്‌ കൃഷ്ണനെ മുലകൊടുത്ത്‌ കൊല്ലാന്‍ ശ്രമിക്കവേ കൃഷ്ണനാല്‍ കൊല്ലപ്പെടുന്നതും അഭിനയിച്ചു. അഞ്ചാം ദിവസം ഡോ.ഇന്ദു ജി. നീളാപരിണയം അവതരിപ്പിച്ചു. കൃഷ്ണന്‍ ബകാസുരനെയും കാളകളായി വന്ന കാലനേമിയുടെ പുത്രന്മാരെയും നിഗ്രഹിക്കുന്നതും നീളയെ വിവാഹം ചെയ്യുന്നതും ആയിരുന്നു അന്നത്തെ വിസ്താരം. ആറാംദിവസം കപിലാ വേണു കാളിയമര്‍ദ്ദനം അവതരിപ്പിച്ചു. വൃന്ദാവനത്തില്‍ കാലിമേച്ചുകൊണ്ടിരുന്ന കൃഷ്ണന്‍ ഗോക്കള്‍ വെള്ളംകുടിച്ച്‌ മരിക്കുന്നത്‌ കണ്ട്‌ യമുനയിലിറങ്ങുന്നതും കാളിയാണ്‌ കാരണമെന്നറിയിച്ച്‌ ഫണത്തില്‍ കയറി നൃത്തംചെയ്ത്‌ കാളിയന്റെ അഹങ്കാരത്തെ ശമിപ്പിക്കുന്നതും ആയിരുന്നു അഭിനയത്തിന്റെ ഉള്ളക്കം. 7-ാ‍ംദിവസം കലാമണ്ഡലം ഗിരിജ ഗോവര്‍ധനോദ്ധാരണം അവതരിപ്പിച്ചു. ഗോപന്മാര്‍ ഗോവര്‍ധനം പര്‍വതത്തിന്‌ യാഗം ചെയ്യുന്നതുകണ്ട്‌ കുപിതനായ ഇന്ദ്രന്‍ ശക്തിയായി മഴ പെയ്യിക്കുന്നതും കൃഷ്ണന്‍ ഗോവര്‍ധനത്തെ കുടയാക്കി പിടിച്ച്‌ ഗോപന്മാരെ രക്ഷിക്കുന്നതുമായിരുന്നു ഉള്ളടക്കം. 8-ാ‍ംദിവസം ഉഷാനങ്ങ്യാര്‍ അക്രൂരാഗമനം അഭിനയിച്ചു. കൃഷ്ണനെ മധുരയിലേക്ക്‌ കൂട്ടിക്കൊണ്ടുപോകാന്‍ അക്രൂരന്‍ അമ്പാടിയിലേക്ക്‌ പോകുംവഴി വിഷ്ണുവിന്റെ അവതാരങ്ങളെ സ്മരിച്ചുകൊണ്ട്‌ നരസിംഹാവതാരവും കൂര്‍മാവതാരവും വിസ്തരിച്ചിഭിനയിച്ചു. 9-ാ‍ം ദിവസം കലാമണ്ഡലം സിന്ധു കംസവധം അവതരിപ്പിച്ചു. മധുരയിലെ ജനങ്ങള്‍ കൃഷ്ണനെ കണ്ട്‌ ഓരോരോ രസത്തോടുകൂടി വര്‍ത്തിക്കുന്നതും മല്ലന്മാരെയും കംസനെയും നിഗ്രഹിച്ച്‌ ദേവകീവസുദേവന്മാരെ മോചിപ്പിക്കുന്നതുമാണ്‌ വിസ്തരിച്ചത്‌.

നാല്‌ തലമുറയില്‍പ്പെട്ട കലാകാരികള്‍ പങ്കെടുത്ത നങ്ങ്യാര്‍കൂത്ത്‌ പരമ്പരയില്‍ കലാമണ്ഡലം വി.കെ.കെ. ഹരിഹരന്‍, കലാമണ്ഡലം രാജീവ്‌, കലാമണ്ഡലം ഹരിഹരന്‍, കലാമണ്ഡലം നാരായണന്‍ നമ്പ്യാര്‍, കലാമണ്ഡലം രതീഷ്ദാസ്‌, കലാമണ്ഡലം മണികണ്ഠന്‍, നേപഥ്യ ജിനേഷ്‌, നേപഥ്യ അശ്വിന്‍ എന്നിവര്‍ മിഴാവിലും കലാനിലയം രാജന്‍ ഇടയ്‌ക്കയിലും പശ്ചാത്തലമേളമൊരുക്കി.

കൃഷ്ണകഥകളുടെ തുടര്‍ച്ചയെ ഒന്‍പത്ദിവസത്തെ ക്രമാനുഗതമായ വളര്‍ച്ചയായി രൂപകല്‍പ്പന ചെയ്ത നങ്ങ്യാര്‍കൂത്ത്‌ മഹോത്സവം ആസ്വാദകര്‍ക്ക്‌ നവ്യാനുഭവമായി. 217 ശ്ലോകങ്ങളിലായി പടര്‍ന്നുകിടക്കുന്ന കല്‍പലതികയുടെ നിര്‍വഹണം (പൂര്‍വകഥാമൃതം) ആണ്‌ ശ്രീകൃഷ്ണചരിതം. അതിലെ പ്രധാന അഭിനയമുഹൂര്‍ത്തങ്ങള്‍ നഷ്ടപ്പെടാത്തവിധം തെരഞ്ഞെടുത്ത ഭാഗങ്ങള്‍ ആസ്വാദക മനസില്‍ പതിയുംവിധം ഓരോ ദിവസവും അഭിനയത്തിന്റെ ശ്രദ്ധയും സൂക്ഷ്മതയും വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ കലാകാരികളും മികവ്പുലര്‍ത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിനി ടോമിനെതിരായ പരാതി: മണിക്കൂറുകളോളം കാത്ത് നിന്നിട്ടും അന്‍സിബയുടെ മൊഴി എടുത്തില്ല, പൊലീസിന്റെത് നിരുത്തരവാദപരമായ സമീപനമെന്ന് നടി

India

ഹിന്ദുമതം സ്വീകരിച്ച യുഎസ് വനിതയ്‌ക്ക് ക്ഷേത്രത്തിൽ വിലക്ക് ; വിജയ് സർക്കാരിനെതിരെ ഹൈക്കോടതി ; ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണെന്നും കോടതി

India

ചൈനയെ പൂട്ടാൻ മലാക്ക കടലിടുക്കിന് സമീപത്തെ സബാംഗ് തുറമുഖത്ത് പിടി മുറുക്കാൻ ഇന്ത്യ : കടലിടുക്ക് അടച്ചാൽ തകരുക ചൈനീസ് സമ്പദ് വ്യവസ്ഥ

Kerala

മുഖ്യമന്ത്രിയും അദാനിയുമായുള്ള ദുരൂഹ ഇടപാടുകൾ അവസാനിപ്പിക്കണം: അഡ്വ.എസ്. സുരേഷ്

Football

ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെ മെസ്സിക്ക് വിട്ടുകൊടുക്കില്ല; ഞായറാഴ്ച പുലര്‍ച്ചെ പരാഗ്വെയുടെ വല രണ്ട് തവണ എംബാപ്പെ കുലുക്കുമെന്ന് ആരാധകര്‍

പുതിയ വാര്‍ത്തകള്‍

13 കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചെന്ന കേസ്: മൊഴിയില്‍ വൈരുദ്ധ്യം, പൊലീസ് കസ്റ്റഡിയിലെടുത്ത ആറുപേരെയും വിട്ടയച്ചു

ഇത് 1921 അല്ല , മുസ്ലിം സംഘടനകളുടെ തിട്ടൂരം നോക്കി ഞങ്ങൾക്ക് നേരെ തിരിയരുത് ; ഹിന്ദുക്കളുടെ തിരിച്ചടി നിങ്ങൾക്ക് താങ്ങാനാകില്ല

അപേക്ഷിക്കുന്ന എല്ലാവരെയും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല, യൂത്ത് ലീഗിന്റെ വിമര്‍ശനം തളളി മുസ്ലീം ലീഗ്

തൃണമൂലിന്റെ എല്ലാമായിരുന്ന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യയും രാജിവെച്ചു;സത്യസന്ധയായ ചന്ദ്രിമയുടെ രാജി മമതയ്‌ക്ക് നികത്താനാവാത്ത നഷ്ടം

മന്ത്രിസ്ഥാനവും, എംഎൽഎ സ്ഥാനവും, സമുദായ പ്രതിനിധി സ്ഥാനവും നഷ്ടപ്പെട്ട ഗണേശന് ആകെ ഉണ്ടായിരുന്ന അഡ്ഹോക്ക് കമ്മിറ്റിയും പോയിക്കിട്ടി- സോഷ്യൽ മീഡിയ .

15 കാരന്‍ വൈഭവ് സൂര്യവംശി ടീമില്‍, ഇന്ത്യക്കായി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്ന എറ്റവും പ്രായം കുറഞ്ഞ താരം, സച്ചിനെ മറികടന്നു

ഉത്തരാഖണ്ഡിൽ പുഷ്‌കർ ധാമി സർക്കാർ അഞ്ചുവർഷം കടക്കുന്നു; ജൻ ജൻ കീ സർക്കാർ രണ്ടാം ഘട്ടത്തിലേക്ക്

തിരുപ്പതി ക്ഷേത്രത്തില്‍ ഭക്തര്‍ നല്‍കിയ സംഭാവനയാല്‍ നിറഞ്ഞ ഹുണ്ടികള്‍ സീല്‍ ചെയ്ത നിലയില്‍ (ഇടത്ത്) തിരുപ്പതി ബാലാജി ക്ഷേത്രം (വലത്ത്)

മോഷ്ടിക്കാന്‍ ഇടകൊടുക്കാതെയുള്ള തിരുപ്പതിയിലെ സംഭാവന എണ്ണല്‍ ഇങ്ങിനെയാണ്…. രാമക്ഷേത്രത്തില്‍ ഉണ്ടായത് ജാഗ്രതക്കുറവ്

ഡി വൈ എഫ് ഐ സമ്മേളനത്തിന് കൊട്ടാരമറ്റം സ്റ്റാന്‍ഡ് വിട്ടുനല്‍കി: പാലാ നഗരസഭ കൗണ്‍സില്‍ തീരുമാനം കോണ്‍ഗ്രസ് എതിര്‍പ്പ് മറികടന്ന്

മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ 2 അംഗങ്ങള്‍ രാജിവച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.