Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സീപ്ലെയ്ന്‍ വിമാന സര്‍വീസ്‌ ആരംഭിക്കും: മുഖ്യമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2012, 10:38 pm IST
in Ernakulam

കൊച്ചി: സപ്തംബര്‍ 12 മുതല്‍ 14 വരെ കൊച്ചിയില്‍ നടക്കുന്ന എമര്‍ജിംഗ്‌ കേരള 2012- നോടനുബന്ധിച്ച്‌ സീപ്ലെയ്ന്‍ വിമാന സര്‍വീസിനു തുടക്കമിടുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതിനായി കൊച്ചിയില്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിനുളള നടപടി ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗോശ്രീ വികസന അതോറിറ്റിയുടെ ജലഗതാഗത ടെര്‍മിനലിന്റെയും ഓഫീസിന്റെയും ശിലാസ്ഥാപന കര്‍മം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

എമര്‍ജിംഗ്‌ കേരളയിലൂടെ നിക്ഷേപകരുടെ കൂടിക്കാഴ്ച എന്നതിലുപരി അവരെ നിക്ഷേപം നടത്താന്‍ ക്ഷണിക്കുകയും കേരളത്തിന്റെ അനന്തര സാധ്യതകള്‍ ലോകത്തിനു മുമ്പിലെത്തിക്കുകയുമാണ്‌ ലക്ഷ്യം. ടൂറിസം വികസനത്തിന്‌ സഹായകമാകുന്ന സീ പ്ലെയിന്‍ പദ്ധതി അതിന്റെ ആദ്യ കാല്‍വെയ്‌പ്പാണ്‌. ഈ പദ്ധതിയോടെയായിരിക്കും കൊച്ചിയില്‍ എമര്‍ജിംഗ്‌ കേരളയ്‌ക്ക്‌ തുടക്കമിടുകയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

വൈപ്പിന്‍ മേഖലയിലെ ആറ്‌ പഞ്ചായത്തുകളുടെയും വല്ലാര്‍പാടം ഉള്‍പെടുന്ന മുളവുകാട്‌ പഞ്ചായത്ത്‌, എട്ട്‌ ദ്വീപുകള്‍ ഉള്‍പ്പെടുന്ന കടമക്കുടി പഞ്ചായത്തിന്റെയും കൊച്ചിന്‍ കോര്‍പറേഷന്‍ പരിധിയിലുള്‍പ്പെടുന്ന ഗുണ്ടു, താന്തേന്നിത്തുരുത്ത്‌ ദ്വീപുകളുടെയും വികസനത്തിനും ഉള്‍നാടന്‍ ജലഗതാഗത സംവിധാനം സാധ്യമാക്കുന്നതിനുമുളള പദ്ധതിയുടെ ആദ്യഘട്ടമാണ്‌ ടെര്‍മിനല്‍ നിര്‍മാണം. ഗോശ്രീ-ചാത്യാത്ത്‌ റോഡില്‍ കായലോരത്തുളള 15 സെന്റ്‌ സ്ഥലത്ത്‌ 700 ച.മീറ്റര്‍ ചുറ്റളവില്‍ മൂന്നു നിലകളിലായാണ്‌ കെട്ടിടം നിര്‍മിക്കുന്നത്‌.

നിര്‍മാണം എട്ട്‌ മാസത്തിനകം പൂര്‍ത്തിയാക്കാനാകുമെന്ന്‌ ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്‌ക്ക്‌ പരീത്‌ പറഞ്ഞു. ഇതോടെ ഈ ഭാഗത്ത്‌ നിന്നും മറ്റ്‌ മേഖലകളിലേക്ക്‌ ബോട്ട്‌ സര്‍വീസ്‌ ആരംഭിക്കാനും ലക്ഷ്യമിടുന്നുണ്ട്‌.

ആധുനിക രീതിയില്‍ യന്ത്രവത്കൃത ജലയാനങ്ങള്‍ നിര്‍മ്മിക്കുന്നതിന്‌ കിറ്റ്കോ മുഖേന ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്‌. നിലവില്‍ കരഗതാഗതം സാധ്യമായതും താന്തോന്നിത്തുരുത്ത്‌ ഉള്‍പ്പെടെ ഒറ്റപ്പെട്ടുകിടക്കുന്ന ദ്വീപുകളെ കോര്‍ത്തിണക്കിക്കൊണ്ടുമായിരിക്കും ജിഡ പുതിയ ജലഗതാഗതം ആരംഭിക്കുക. ഈ ജലയാനങ്ങള്‍ക്കുളള ജട്ടിയും ഇവിടെ നിര്‍മ്മിക്കും. കൊച്ചി പോര്‍ട്ടില്‍ നിന്നും കൊച്ചി കോര്‍പറേഷനില്‍ നിന്നും ജെട്ടിക്കുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.

6.33 കോടി ചെലവിലാണ്‌ കെട്ടിടത്തിന്റെയും ടെര്‍മിനലിന്റെയും നിര്‍മാണം. ആലുവ എഫ്‌ഐറ്റിക്കാണ്‌ നിര്‍മ്മാണ ചുമതല.

ചടങ്ങില്‍ കേന്ദ്രമന്ത്രി കെ.വി.തോമസ്‌, പൊതുമരാമത്ത്‌ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ്‌. എംഎല്‍എമാരായ ഡൊമിനിക്‌ പ്രസന്റേഷന്‍, വി.ഡി സതീശന്‍, മേയര്‍ ടോണി ചമ്മിണി, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പിളളി, ജിസിഡിഎ ചെയര്‍മാന്‍ എന്‍.വേണുഗോപാല്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുമതം സ്വീകരിച്ച യുഎസ് വനിതയ്‌ക്ക് ക്ഷേത്രത്തിൽ വിലക്ക് ; വിജയ് സർക്കാരിനെതിരെ ഹൈക്കോടതി ; ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണെന്നും കോടതി

India

ചൈനയെ പൂട്ടാൻ മലാക്ക കടലിടുക്കിന് സമീപത്തെ സബാംഗ് തുറമുഖത്ത് പിടി മുറുക്കാൻ ഇന്ത്യ : കടലിടുക്ക് അടച്ചാൽ തകരുക ചൈനീസ് സമ്പദ് വ്യവസ്ഥ

Kerala

മുഖ്യമന്ത്രിയും അദാനിയുമായുള്ള ദുരൂഹ ഇടപാടുകൾ അവസാനിപ്പിക്കണം: അഡ്വ.എസ്. സുരേഷ്

Football

ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെ മെസ്സിക്ക് വിട്ടുകൊടുക്കില്ല; ഞായറാഴ്ച പുലര്‍ച്ചെ പരാഗ്വെയുടെ വല രണ്ട് തവണ എംബാപ്പെ കുലുക്കുമെന്ന് ആരാധകര്‍

Kerala

13 കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചെന്ന കേസ്: മൊഴിയില്‍ വൈരുദ്ധ്യം, പൊലീസ് കസ്റ്റഡിയിലെടുത്ത ആറുപേരെയും വിട്ടയച്ചു

പുതിയ വാര്‍ത്തകള്‍

ഇത് 1921 അല്ല , മുസ്ലിം സംഘടനകളുടെ തിട്ടൂരം നോക്കി ഞങ്ങൾക്ക് നേരെ തിരിയരുത് ; ഹിന്ദുക്കളുടെ തിരിച്ചടി നിങ്ങൾക്ക് താങ്ങാനാകില്ല

അപേക്ഷിക്കുന്ന എല്ലാവരെയും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല, യൂത്ത് ലീഗിന്റെ വിമര്‍ശനം തളളി മുസ്ലീം ലീഗ്

തൃണമൂലിന്റെ എല്ലാമായിരുന്ന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യയും രാജിവെച്ചു;സത്യസന്ധയായ ചന്ദ്രിമയുടെ രാജി മമതയ്‌ക്ക് നികത്താനാവാത്ത നഷ്ടം

മന്ത്രിസ്ഥാനവും, എംഎൽഎ സ്ഥാനവും, സമുദായ പ്രതിനിധി സ്ഥാനവും നഷ്ടപ്പെട്ട ഗണേശന് ആകെ ഉണ്ടായിരുന്ന അഡ്ഹോക്ക് കമ്മിറ്റിയും പോയിക്കിട്ടി- സോഷ്യൽ മീഡിയ .

15 കാരന്‍ വൈഭവ് സൂര്യവംശി ടീമില്‍, ഇന്ത്യക്കായി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്ന എറ്റവും പ്രായം കുറഞ്ഞ താരം, സച്ചിനെ മറികടന്നു

ഉത്തരാഖണ്ഡിൽ പുഷ്‌കർ ധാമി സർക്കാർ അഞ്ചുവർഷം കടക്കുന്നു; ജൻ ജൻ കീ സർക്കാർ രണ്ടാം ഘട്ടത്തിലേക്ക്

തിരുപ്പതി ക്ഷേത്രത്തില്‍ ഭക്തര്‍ നല്‍കിയ സംഭാവനയാല്‍ നിറഞ്ഞ ഹുണ്ടികള്‍ സീല്‍ ചെയ്ത നിലയില്‍ (ഇടത്ത്) തിരുപ്പതി ബാലാജി ക്ഷേത്രം (വലത്ത്)

മോഷ്ടിക്കാന്‍ ഇടകൊടുക്കാതെയുള്ള തിരുപ്പതിയിലെ സംഭാവന എണ്ണല്‍ ഇങ്ങിനെയാണ്…. രാമക്ഷേത്രത്തില്‍ ഉണ്ടായത് ജാഗ്രതക്കുറവ്

ഡി വൈ എഫ് ഐ സമ്മേളനത്തിന് കൊട്ടാരമറ്റം സ്റ്റാന്‍ഡ് വിട്ടുനല്‍കി: പാലാ നഗരസഭ കൗണ്‍സില്‍ തീരുമാനം കോണ്‍ഗ്രസ് എതിര്‍പ്പ് മറികടന്ന്

മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ 2 അംഗങ്ങള്‍ രാജിവച്ചു

ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ തള്ളി ദല്‍ഹി കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.