Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മൂലമ്പിള്ളി- ചാത്തനാട്‌ പാലം നിര്‍മാണചുമതല ഡിഎംആര്‍സിക്ക്‌ നല്‍കാന്‍ ജിഡ തീരുമാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2012, 10:43 pm IST
in Ernakulam

കൊച്ചി: ഗോശ്രീ ദ്വീപ്‌ വികസന അതോറിട്ടി മൂലമ്പിള്ളിയില്‍ നിന്ന്‌ ചാത്തനാട്‌ വരെ നിര്‍മിക്കുന്ന നാലുവരിപ്പാതയിലെ നാലു പാലങ്ങളുടെ നിര്‍മാണം ദല്‍ഹി മെട്രോ റയില്‍ കോര്‍പറേഷനെ ഏല്‍പ്പിക്കാന്‍ ജിഡ ചെയര്‍മാനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജിഡ ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിച്ചു. കഴിഞ്ഞമാസം ഡിഎംആര്‍സി മുഖ്യഉപദേഷ്ടാവ്‌ ഇ.ശ്രീധരന്റെ നേതൃത്വത്തില്‍ പദ്ധതി പ്രദേശം സന്ദര്‍ശിച്ചതായും പദ്ധതി ഏറ്റെടുക്കാമെന്ന്‌ തത്വത്തില്‍ സമ്മതിച്ചിരുന്നതായും സെക്രട്ടറിയായ ജില്ല കളക്ടര്‍ പി.ഐ. ഷെയ്‌ക്‌ പരീത്‌ യോഗത്തെ ധരിപ്പിച്ചു. പദ്ധതിക്കായി അനുവദിക്കുന്ന തുകയുടെ എട്ടു ശതമാനം വകുപ്പുതല ഫീസായി ഡി.എം.ആര്‍.സി.ക്ക്‌ അനവദിക്കാമെന്ന വ്യവസ്ഥയില്‍ യോഗം പദ്ധതിക്ക്‌ അംഗീകാരം നല്‍കി.

പദ്ധതിയെ പോര്‍ട്ട്‌ കണക്ടിവിറ്റിയായി പ്രഖ്യാപിക്കുന്നത്‌ മറ്റു സാങ്കേതിക തടസങ്ങള്‍ ഒഴിവാക്കുന്നതിന്‌ ഗുണമാകുമെന്ന്‌ എസ്‌.ശര്‍മ എംഎല്‍എ പറഞ്ഞു. ഇതിനായി ഭൂമി വിട്ടുനല്‍കിയവര്‍ക്ക്‌ പകരം ഭൂമി വികസിപ്പിക്കുന്നതിനുള്ള അനുവാദം നല്‍കുമെന്ന ധാരണയിലാണ്‌ പ്രവര്‍ത്തനം തുടങ്ങിയതെന്ന്‌ വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി. ഇതോടൊപ്പം കൂടുതല്‍ സ്ഥലം ജിഡ ഏറ്റെടുക്കുന്നത്‌ ഭാവിയില്‍ കൂടുതല്‍ വരുമാനത്തിന്‌ സാധ്യതയാകുമെന്നും അദ്ദേഹം പറഞ്ഞു.

കൊറുങ്കോട്ടയെ വടുതലയുമായി ബന്ധിപ്പിച്ച്‌ പാലം നിര്‍മിക്കുന്നതിന്‌ യോഗം തത്വത്തില്‍ അനുമതി നല്‍കി. നിലവില്‍ ദ്വീപ്‌ ജിഡയില്‍ ഇല്ലാത്ത അവസ്ഥയില്‍ ദ്വീപിനെ ജിഡയില്‍ ഉള്‍പ്പെടുത്താന്‍ നിയമഭേദഗതി കൊണ്ടുവരേണ്ടതുണ്ട്‌. ഇക്കാര്യത്തില്‍ നടപടി പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചു. പദ്ധതിക്കായി ഏഴു കോടി രൂപയാണ്‌ വേണ്ടിവരിക. ഇതിനകം കേന്ദ്രമന്ത്രി കെ.വി. തോമസ്‌ എംപി ഫണ്ടില്‍ നിന്ന്‌ 2.5 കോടി രൂപയും ഹൈബി ഈഡന്‍ 50 ലക്ഷം രൂപയും പദ്ധതിക്കായി വാഗ്ദാനം ചെയ്തിട്ടുണ്ട്‌. ബാക്കി തുക വിവിധ ഏജന്‍സികളില്‍ നിന്നായി സ്വരൂപിക്കാനാവുമെന്ന്‌ കളക്ടര്‍ പറഞ്ഞു.

ജിഡയുടെ കീഴിലുള്ള കുടിവെള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ പ്രതീക്ഷിച്ചതിലും കാലതാമസം വരുന്നത്‌ വച്ചുപൊറുപ്പിക്കാനാവില്ലെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. ജല അതോറിട്ടിയില്‍ പണം മുന്‍കൂര്‍ കെട്ടിവച്ചു ചെയ്യുന്ന ഇത്തരം പദ്ധതികള്‍ ഇനിയും വൈകുന്നത്‌ ശരിയല്ലെന്ന്‌ യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. അതോറിട്ടിയിലെ പ്രശ്നങ്ങളാണ്‌ ഇതിനു കാരണമെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നേരിട്ടിടപെടണമെന്നും എംഎല്‍എമാരുള്‍പ്പടെയുള്ളവര്‍ ആവശ്യമുന്നയിച്ചു. അതോറിട്ടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജൂണ്‍ 13-ന്‌ തിരുവനന്തപുരത്ത്‌ പ്രത്യേക യോഗം വിളിക്കുമെന്ന്‌ മുഖ്യമന്ത്രി അറിയിച്ചു.

മുളവുകാട്‌ പഞ്ചായത്തില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ഒരു ജലസംഭരണി നിര്‍മിക്കാന്‍ ജിഡ ഫണ്ടനുവദിക്കും. ജലഅതോറിട്ടിയുടെ കീഴില്‍ രണ്ടു ജലസംഭരണി നിര്‍മിക്കാനുള്ള പദ്ധതി നീണ്ടുപോകുന്ന പശ്ചാത്തലത്തിലാണിത്‌. നിലവിലുള്ള ടാങ്ക്‌ 60 വര്‍ഷം പഴക്കമുള്ളതിനാല്‍ ഉപയോഗിക്കാന്‍ കഴിയാത്ത നിലയിലാണ്‌. ജിഡയിലെ എല്ലാ പഞ്ചായത്തുകള്‍ക്കും ഭവനനിര്‍മാണത്തിനായി അനുവദിച്ച 50 ലക്ഷം രൂപ വീതമുള്ള ഫണ്ട്‌ റോഡ്‌ നിര്‍മാണത്തിനായി മാറ്റിനല്‍കും. ഇക്കാര്യത്തില്‍ പഞ്ചായത്തുകള്‍ പ്രായോഗിക ബുദ്ധിമുട്ട്‌ അറിയിച്ചതിനെത്തുടര്‍ന്ന്‌ അവരുടെ പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ തുക മാറ്റിനല്‍കാവുന്നതാണെന്ന്‌ ചെയര്‍മാന്‍ നിര്‍ദേശിച്ചു.

കളമശേരിയില്‍ നിന്നാരംഭിക്കുന്ന കണ്ടയ്നര്‍ റോഡിനോടു ചേര്‍ന്നുള്ള സര്‍ക്കാര്‍ ഭൂമി ജിഡ ഏറ്റെടുക്കണമെന്ന്‌ കേന്ദ്രമന്ത്രി കെ.വി.തോമസ്‌ നിര്‍ദേശിച്ചു. അല്ലെങ്കില്‍ വലിയ കൈയ്യേറ്റത്തിന്‌ സാധ്യതയുണ്ടാകുമെന്നും അത്തരം സ്ഥലങ്ങള്‍ ഏറ്റെടുത്ത്‌ വരുമാനദായകമായ പദ്ധതികള്‍ ജിഡ തുടങ്ങണമെന്നും അദ്ദേഹം പറഞ്ഞു. വൈപ്പിനിലെ എട്ടു സമാന്തരപാലങ്ങളുടെയും എല്‍.എ. പ്രവര്‍ത്തനങ്ങള്‍ക്കായി 1.30 കോടി രൂപ അനുവദിക്കാന്‍ യോഗത്തില്‍ തീരുമാനമായി. പൊതുമരാമത്ത്‌ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്‌ പദ്ധതിയിലെ കാലതാമസം സൂചിപ്പിച്ചതിനെതുടര്‍ന്നാണിത്‌. ഫോര്‍ട്ട്‌ വൈപ്പിനിലേക്കും പദ്ധതിവിഹിതം അനുവദിക്കണമെന്ന്‌ ഡോമനിക്‌ പ്രസന്റേഷന്‍ എംഎല്‍എ ആവശ്യപ്പെട്ടു. മേയര്‍ ടോണി ചമ്മിണി, ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പള്ളി, ജിസിഡിഎ ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍, വിവിധ പഞ്ചായത്ത്‌ പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

India

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

Kerala

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

Kerala

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

Kerala

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

പുതിയ വാര്‍ത്തകള്‍

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാട്,ചെങ്ങന്നൂര്‍,കോതമംഗലം,മൂവാറ്റുപുഴ താലൂക്കുകളിലും അവധി

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.