ഗ്വാളിയാര്‍:30വര്ഷത്തെഗവേഷണത്തിനുശേഷം കണ്ടെത്തിയ അഗ്നി 5 മിസെയിലാണ് 21-ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച മിസെയിലെന്ന് ഡിആര്‍ഡിഒ ഡയറക്ടര്‍ ജനറല്‍ വിജയ് കുമാര്‍ സാരസ്വത് പറഞ്ഞു.ഭൂഖണ്ഡാന്തര ബാലിസ്റ്റിക്ക് മിസെയിലായ അഗ്നി 5 ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസെയില്‍ ഡെവലപ്പ്മെന്റ് സംവിധാനമുപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്.അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെയും മുന്‍ സാങ്കേതിക ഉപദേഷ്ടാവ് എ.പി.ജെ അബ്ദുല്‍കലാമിന്റെയും ശ്രമഫലമായാണ് അഗ്നി മിസെയില്‍ യാഥാര്‍ത്ഥ്യമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഗ്വാളിയാര്‍ ഐടിഎം സ്കൂളില്‍ നടന്ന ആദരിക്കല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.അഗ്നി അഞ്ചിന്റെ വിജയം തന്നില്‍ സന്തോഷവും സംത്യപ്തിയും തരുന്നുണ്ടെന്നും ഭാവിയിലെ ഓരോ വെല്ലുവിളികളും വിജയകരമാകുമെന്നു പ്രതീക്ഷിക്കുന്നതായും സ്വാരസ്വത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: