Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സീപോര്‍ട്ട്‌-എയര്‍പോര്‍ട്ട്‌ റോഡ്‌ രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2012, 10:34 pm IST
in Ernakulam

കൊച്ചി: സീപോര്‍ട്ട്‌- എയര്‍പോര്‍ട്ട്‌ റോഡിന്റെ രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കമായി. ഇതിന്‌ മുന്നോടിയായി സര്‍വ്വേ നടപടികളുടെ ഉദ്ഘാടനം പൊതുമരാമത്ത്‌ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ്‌ നിര്‍വഹിച്ചു. കളമശ്ശേരി എച്ച്‌.എം.ടി റോഡില്‍ പള്ളിലാങ്കര തോഷിബ ജംഗ്ഷനില്‍ നിന്നും എന്‍.എ.ഡി വരെയുള്ള ആദ്യഘട്ട സര്‍വേയാണ്‌ ആരംഭിച്ചത്‌. ഇത്‌ 10 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന്‌ ഉദ്ഘാടന ശേഷം മന്ത്രി പറഞ്ഞു.

ആറ്‌ വില്ലേജുകളിലായാണ്‌ വികസനത്തിന്‌ സ്ഥലമേറ്റെടുക്കേണ്ടി വരിക. ഇതിന്റെ ഭാഗമായാണ്‌ സര്‍വേ നടക്കുന്നത്‌. നെടുമ്പാശ്ശേരി വരെ വികസിപ്പിക്കുന്നതിന്‌ 13.65 ഹെക്ടര്‍ ഭൂമിയാണ്‌ ഏറ്റെടുക്കുന്നത്‌. മുന്‍ നിശ്ചയിച്ച രൂപരേഖയില്‍ ഒരു മാറ്റവും റോഡിന്റെ കാര്യത്തിലില്ല. നെടുമ്പാശ്ശേരിയില്‍ ഗോള്‍ഫ്‌ ക്ലബ്ബിന്റെ സ്ഥലത്തു കൂടിയാണ്‌ രൂപരേഖയുള്ളത്‌. അവിടെ നിര്‍മാണ പ്രവര്‍ത്തനമെത്തുമ്പോഴേക്കും ഗോള്‍ഫ്‌ ക്ലബ്ബിനെ നശിപ്പിക്കാത്ത രീതിയിലുള്ള ചെറിയ മാറ്റമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ഇതോടൊപ്പം തന്നെ രണ്ടാംഘട്ടത്തിലുള്‍പ്പെടുത്തി തോട്ടുമുഖം മഹിളാലയ ജംഗ്ഷനിലും തുരുത്തിലും പാലങ്ങള്‍ നിര്‍മിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു. ഇവ രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാവുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. രണ്ടാംഘട്ട വികസനത്തിന്‌ 662 കോടി രൂപയാണ്‌ മൊത്തം അടങ്കല്‍ തുക. 10 വര്‍ഷം മുമ്പാരംഭിച്ച സീപോര്‍ട്ട്‌- എയര്‍പോര്‍ട്ട്‌ റോഡിന്റെ വികസനത്തിന്‌ 100 കോടിയായിരുന്നു ചെലവ്‌ കണക്കാക്കിയിരുന്നത്‌. പല കാരണത്താല്‍ നിര്‍മാണം വൈകിയതിനാല്‍ ഇപ്പോള്‍ 562 കോടി അധികമായി വേണ്ടിവന്നു. അനിവാര്യമായ പദ്ധതികള്‍ മനപ്പൂര്‍വം വൈകിപ്പിക്കുന്നതിലൂടെ ചെലവുകുത്തനെ കൂടുമെന്നല്ലാതെ ഒരു പ്രയോജനവും ലഭിക്കില്ലെന്ന്‌ മന്ത്രി കൂട്ടിച്ചേര്‍ത്തു.

ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍വേ നടപടികള്‍ക്കുമായി 45 കോടി അനുവദിച്ചിട്ടുണ്ട്‌. നാലു വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. പദ്ധതിയുടെ പൂര്‍ത്തീകരണത്തിന്‌ വായ്‌പ ലഭ്യമാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കരിങ്ങാച്ചിറ മുതല്‍ നെടുമ്പാശ്ശേരി വരെയുള്ള ഭാഗങ്ങളില്‍ റോഡ്‌ വികസനത്തിനോടനുബന്ധിച്ച്‌ ബലൂണ്‍-റിബ്ബണ്‍ ഡവലപ്മെന്റ്‌ പദ്ധതി ആലോചിച്ചിരുന്നു. ഇതിനു കൂടുതല്‍ സ്ഥലം ഏറ്റെടുക്കേണ്ടി വരുന്നതിനാല്‍ തത്കാലത്തേക്ക്‌ ഒഴിവാക്കിയിരിക്കുകയാണ്‌. ജനങ്ങളുടെ ബുദ്ധിമുട്ട്‌ പരമാവധി പരിഹരിച്ചുമാത്രമേ നിര്‍മാണ പ്രവര്‍ത്തനം നടത്തൂ- മന്ത്രി പറഞ്ഞു.

റോഡ്സ്‌ ആന്റ്‌ ബ്രിഡ്ജസ്‌ കോര്‍പ്പറേഷനാണ്‌ പദ്ധതിയുടെ നിര്‍മാണ ചുമതല. ജില്ല കളക്ടര്‍ പി.ഐ.ഷെയ്‌ക്ക്‌ പരീത്‌, കളമശ്ശേരി നഗരസഭ ചെയര്‍മാന്‍ ജമാല്‍ മണക്കാടന്‍, ലാന്റ്‌ അക്വിസിഷന്‍ ഡപ്യൂട്ടി കളക്ടര്‍ മോഹന്‍ദാസ്പിള്ള, നഗരസഭ സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയര്‍മാന്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

India

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

Kerala

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

Kerala

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

Kerala

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

പുതിയ വാര്‍ത്തകള്‍

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാട്,ചെങ്ങന്നൂര്‍,കോതമംഗലം,മൂവാറ്റുപുഴ താലൂക്കുകളിലും അവധി

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.