ബാംഗ്ലൂര്‍: അജ്ഞാതരുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്ന കര്‍ണാടക കോ-ഓപ്പറേറ്റീവ് വിഭാഗത്തിലെ ഓഡിറ്റിംഗ് ഡെപ്യൂട്ടി ഡയറകടര്‍ എസ്. പി. മഹാന്തേഷ് (48) അന്തരിച്ചു. ആക്രമണത്തില്‍ തലയ്ക്കേറ്റ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ബാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് പുലര്‍ച്ചേ 5.30 ഓടെയാണ് മരിച്ചത്.
തലയ്ക്ക് ഗുരുതരമായി ക്ഷതമേറ്റതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.നാല് ദിവസമായി വെന്റിലേറ്ററിലായിരുന്നു മഹാന്തേഷ്. കഴിഞ്ഞ 15 നാണ് ഒരു ഹോട്ടലിനു സമീപം അജ്ഞാതര്‍ അക്രമിച്ച് പരിക്കേല്‍പ്പിച്ച നിലയില്‍ മഹാന്തേഷിനെ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: