Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

രാധാമാധവത്തിന്റെ അനശ്വരതയില്‍ സാജുതുരുത്തില്‍ ശ്രദ്ധേയനായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 7, 2012, 11:20 pm IST
inErnakulam

കൊച്ചി: രാധാമാധവം അനശ്വരമാക്കി ദേശീയ ചിത്രപ്രദര്‍ശനത്തില്‍ കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലാ അധ്യാപകന്‍ സാജു തുരുത്തില്‍ ശ്രദ്ധേയനായി. കേന്ദ്ര സാംസ്ക്കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ ഹരിയാനയില്‍ നടന്ന ദേശീയ തല ചിത്രപ്രദര്‍ശനത്തില്‍ കേരളത്തനിമയുടെ ചിത്രങ്ങള്‍ വരച്ചാണ്‌ സാജുതുരുത്തില്‍ പ്രശംസനേടിയത്‌. സംസ്കൃത സര്‍വകലാശാലയിലെ അസിസ്റ്റന്റ്‌ പ്രൊഫസറും ചിത്രകാരനുമായ സാജു തുരുത്തിലാണ്‌ കേരളത്തെ പ്രതിനിധീകരിച്ച്‌ ഹരിയാനയിലെ പഞ്ചഗുളയില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തത്‌. ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളെയും അവരുടെ പാരമ്പര്യകലകളേയും സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുംവേണ്ടി അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ്‌ ഗാന്ധി തുടങ്ങിവച്ചതാണ്‌ ഈ കലാമാമാങ്കം. ഇന്ത്യയിലെ നാല്‌ സംസ്ഥാനങ്ങളെ വീതം സോണുകളായി തിരിച്ചാണ്‌ പരിപാടി സംഘടിപ്പിച്ചത്‌. കേരളം, തമിഴ്‌നാട്‌, ആന്ധ്രാപ്രദേശ്‌, കര്‍ണ്ണാടകം എന്നീ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്നതാണ്‌ സൗത്ത്‌ സോണ്‍. പരിപാടിയില്‍ പങ്കെടുക്കുന്ന ഇന്ത്യയിലെ 1800 ഓളം കലാകാരന്‍മാരില്‍ 250 ഓളം പേര്‍ ചിത്രകാരന്‍മാരും മറ്റുള്ളവര്‍ പെര്‍ഫോമിങ്‌ ആര്‍ട്ടിസ്റ്റുകളുമാണ്‌. കേരളത്തിന്റെ പ്രതിനിധിയായി പങ്കെടുത്ത സാജു തുരുത്തില്‍ ചുമര്‍ ചിത്രകലയെ ഈ കലാമാമാങ്കത്തില്‍ പരിചയപ്പെടുത്തി.

സൗത്ത്‌ സോണ്‍ കള്‍ച്ചറല്‍ സെന്ററിന്റെ പവിലിയന്റെ പ്രധാന കവാടത്തില്‍ 26 അടി നീളവും 10 അടി ഉയരവുമുള്ള ക്യാന്‍വാസില്‍ രാധാമാധവം എന്ന ചിത്രമാണ്‌ 10 ദിവസംകൊണ്ട്‌ സാജു തുരുത്തില്‍ പൂര്‍ത്തിയാക്കിയത്‌. യമുനയുടെ കരയില്‍ ഓടക്കുഴല്‍ വായിക്കുന്ന കൃഷ്ണന്റെ സമീപത്ത്‌ രാഗലോലഭാവത്തില്‍ രാധയും കൈക്കുമ്പിളില്‍ പറിച്ചെടുത്ത താമരമൊട്ടുകള്‍ കൃഷ്ണനായ്‌ സമര്‍പ്പിക്കുന്നതാണ്‌ ചിത്രം. ആയിരങ്ങള്‍ കാഴ്ചക്കാരായെത്തിയ പ്രദര്‍ശനത്തില്‍ സാജു തുരുത്തിലിന്റെ ചിത്രം കേരളത്തിന്റെ യശസ്സ്‌ ഉയര്‍ത്തുന്നതായി. സെവന്ത്ത്‌ സോണല്‍ കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തില്‍ സില്‍വര്‍ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച്‌ നടന്ന പ്രദര്‍ശനം പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങാണ്‌ ഉദ്ഘാടനം ചെയ്തത്‌.

ആറ്‌ വര്‍ഷം മുമ്പ്‌ ഹരിയാനയിലെ കുരുക്ഷേത്രയില്‍വച്ചായിരുന്നു ഇതിന്‌ മുമ്പ്‌ ഈ കലാമാമാങ്കം നടന്നത്‌. അതിലും സാജു തുരുത്തില്‍ പങ്കെടുത്തിരുന്നു. മൂത്തകുന്നം സ്വദേശിയായ ഇദ്ദേഹം ഇപ്പോള്‍ കാലടിയില്‍ സ്ഥിരതാമസക്കാരനാണ്‌. ചുമര്‍ചിത്രകലയെ ജനകീയമാക്കുന്നതിന്‌ വേണ്ടി റസിഡന്‍ഷ്യല്‍ ഗാലറി എന്ന ആശയം ഇന്ത്യയില്‍ തുടങ്ങിവച്ചതും ഇദ്ദേഹമാണ്‌. സംസ്ഥാന ലളിതകലാ അക്കാദമിയുടെ അവാര്‍ഡ്‌ ഉള്‍പ്പെടെ നിരവധി പുരസ്ക്കാരങ്ങള്‍ അദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

India

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

Kerala

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

Kerala

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

India

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

പുതിയ വാര്‍ത്തകള്‍

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

കരൾ രോഗം ഒരു നിശബ്ദ കൊലയാളി: ലക്ഷണങ്ങളും പ്രതിവിധികളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.