Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തൊഴിലാളികളില്‍ വന്ന മാറ്റം വ്യവസായ മേഖലയക്ക്‌ ഉണര്‍വേകി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2012, 10:41 pm IST
in Ernakulam

അങ്കമാലി: കേരളത്തില്‍ തൊഴിലാളികളില്‍ വന്ന മാറ്റം കേരളത്തിന്റെ വ്യവസായമേഖലയുടെ പുത്തന്‍ ഉണര്‍വ്വിന്‌ സഹായകരമായിട്ടുണ്ടെന്ന്‌ വ്യവസായ വകുപ്പു മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ടെല്‍ക്കില്‍ തൊഴിലാളികള്‍ക്കായി പണിത ക്വാര്‍ട്ടേഴ്സിന്റെയും ഡോര്‍മെറ്ററിയുടെയും ഉദ്ഘാടനം നിര്‍വ്വഹിച്ചു. സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു കാലഘട്ടത്തില്‍ കോളേജ്‌ കലാലയത്തില്‍ പോകുന്നതുപോലെയായിരുന്നു വ്യവസായ സ്ഥാപനങ്ങളില്‍ പോകുന്നത്‌. ഇത്‌ മൂലം ആരും വ്യവസായ സ്ഥാപനങ്ങളില്‍ പോകാതെയായിയെന്നു മാത്രമല്ല, പുതിയ വ്യവസായങ്ങള്‍ തുടങ്ങാന്‍ തയ്യാറായി ആരും മുന്നോട്ടുവന്നില്ല. എന്നാല്‍ ഇന്ന്‌ സ്ഥിതി മാറി. വ്യവസായശാലകളില്‍ രാഷ്‌ട്രീയ അതിപ്രസരങ്ങളില്ലാതെ തൊഴിലാളികള്‍ ആത്മാര്‍ത്ഥതയോടെ തൊഴില്‍ശാലകളുമായി സഹകരിക്കാന്‍ തയ്യാറായി. ഇത്‌ കേരളത്തിന്‌ കുറെയധികം ഗുണകരമായിട്ടുണ്ട്‌. തൊഴിലാളികളുടെ ഈ മാറ്റം ടെല്‍ക്കിന്റെ പുരോഗതിയ്‌ക്ക്‌ ഏറെ സഹായകരമായിട്ടുണ്ട്‌. തൊഴിലാളികളുടെ ആത്മാര്‍ത്ഥതയ്‌ക്ക്‌ അനുസരിച്ച്‌ ടെല്‍ക്കിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി വേണ്ട നടപടികള്‍ സ്വീകരിക്കും. വളരുവാനുള്ള എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ തലത്തില്‍ ചെയ്യുമെന്നു മാത്രമല്ല, ആനുകൂല്യങ്ങളുടെ ദീര്‍ഘകാല കരാറില്‍ ടെല്‍ക്കിലെ തൊഴിലാളികള്‍ നല്‍കുന്ന ഫോര്‍മുല സര്‍ക്കാര്‍ അംഗീകരിക്കാന്‍ തയ്യാറാണെന്ന്‌ മന്ത്രി വ്യക്തമാക്കി. ടെല്‍ക്കിന്റെ ലാഭവിഹിതം കൂടിയതുമൂലം തൊഴിലാളികള്‍ക്ക്‌ ഈ വര്‍ഷം 12000 രൂപ സമ്മാനമായി നല്‍കും. മറ്റു കാര്യങ്ങള്‍ ബോര്‍ഡില്‍വച്ച്‌ ചര്‍ച്ച ചെയ്ത്‌ തീരുമാനിക്കുമെന്നും മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. യോഗത്തില്‍ മുന്‍ ഗതാഗത മന്ത്രി അഡ്വ. ജോസ്‌ തെറ്റയില്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. ബാംബൂ കോര്‍പ്പറേഷന്‍ ചെയര്‍മാനും ടെല്‍ക്ക്‌ വര്‍ക്കേഴ്സ്‌ കോണ്‍ഗ്രസ്‌ നേതാവുമായ പി. ജെ. ജോയി, ടെല്‍ക്ക്‌ എംപ്ലോയീസ്‌ യൂണിയന്‍ സിഐടിയു നേതാവ്‌ കെ. എ. ചാക്കോച്ചന്‍, ടെല്‍ക്ക്‌ മാനേജിംഗ്‌ ഡയറക്ടര്‍ അരുണ്‍കുമാര്‍ ഗുപ്ത തുടങ്ങിയവര്‍ പ്രസംഗിച്ചു. ടെല്‍ക്കില്‍ തൊഴിലാളികള്‍ക്കായി 12 ഫാമിലി ക്വാര്‍ട്ടേഴ്സും 20 ഡോര്‍മെറ്ററിയുമാണ്‌ പണിതിട്ടുള്ളത്‌. 7000 സ്വക്‌യര്‍ ഫീറ്റില്‍ പണിത ഫാമിലി ക്വാര്‍ട്ടേഴ്സില്‍ രണ്ട്‌ ബെഡ്‌ റൂമും ഡ്രോയിംഗ്‌ കം ഡൈനിംഗ്‌ ഹാള്‍ ഉള്‍പ്പെടെയുള്ള ഒരു കുടുംബത്തിന്‌ അനുയോജ്യമായ രീതിയിലാണ്‌ പണിതിരിക്കുന്നത്‌. 20 ഡോര്‍മെറ്ററിയും രണ്ട്‌ പേര്‍ വീതം 40 പേര്‍ക്ക്‌ താമസിക്കാനുള്ള സൗകര്യമാണ്‌ ഒരുക്കിയിരിക്കുന്നത്‌. 2.5 കോടി രൂപ ചെലവു വന്ന ഈ ക്വാര്‍ട്ടേഴ്സ്‌ കെഐടിസി ഏറ്റെടുത്താണ്‌ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയിരിക്കുന്നത്‌. കൂടുതല്‍ തൊഴിലാളികള്‍ക്ക്‌ താമസിക്കുന്നതിന്‌ സൗകര്യം ഒരുക്കുന്നതിനായി രണ്ടാം ഘട്ടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)
Kerala

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

Ernakulam

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

India

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

India

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

ജി കാര്‍ത്തികേയന്റെ മരുമകളെ രായ്‌ക്കു രാമാനം മാറ്റാന്‍ സതീശന്‍ ധൃതി കാട്ടിയതെന്തിനെന്ന് ജോണ്‍ ബ്രിട്ടാസ്

കൊട്ടാരക്കരയില്‍ കനത്ത മഴയില്‍ വീട് തകര്‍ന്നതില്‍ മനംനൊന്ത് വയോധികന്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.