ന്യൂദല്‍ഹി: രാഷ്ട്രപതിസ്ഥാനത്തേക്ക് മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണക്കാന്‍ ബുദ്ധിമുട്ടുളളതായി ഒഡീഷ മുഖ്യമന്ത്രി നവീന്‍പട്നായിക് വ്യക്തമാക്കി.
രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എഐഎഡിഎംകെ, സമാജ്വാദി പാര്‍ട്ടി നേതാക്കളുമായി കൂടിയാലേചന നടത്തിയശേഷമേ ആരെ പിന്തുണക്കുമെന്ന് തീരുമാനിക്കൂ എന്ന് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
ഇക്കാര്യം സംബന്ധിച്ച് കൂടിയാലോചന അത്യാവശ്യമാണെന്നും അത് നടക്കുമെന്നും പട്നായിക് പറഞ്ഞു. പക്ഷേ ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണക്കില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. പാര്‍ട്ടിക്കകത്തുള്ള കൂടിയാലോചന അനിവാര്യമാണെന്നും അത് സ്വീകാര്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മറ്റ് മുഖ്യമന്ത്രിമാരെപ്പോലെ പട്നായിക്കും കേന്ദ്രത്തിന്റെ നാഷണല്‍ കൗണ്ടര്‍ ടെററിസം സെന്ററിന്റെ നിര്‍മാണത്തിനെതിരെ പ്രതിഷേധം അറിയിച്ചിരിക്കുകയാണ്.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായ ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി എന്നിവരുടെ പേരുകളാണ് രാഷ്ട്രപതിസ്ഥാനത്തേക്ക് ഉയര്‍ന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: