Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കെ എസ്‌ റ്റി പി റോഡ്‌ നിര്‍മ്മാണം നീളും; നഗരത്തിന്‌ ബ്യൂട്ടിഫിക്കേഷന്‍ മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2012, 10:58 pm IST
in Ernakulam

മൂവാറ്റുപുഴ: കെ എസ്‌ റ്റി പി അലൈന്‍മെന്റില്‍ മൂവാറ്റുപുഴ നഗരഹൃദയഭാഗം ഉള്‍പ്പെടുത്തിയിട്ടില്ലെന്നും അതിനായുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ജോസഫ്‌ വാഴയ്‌ക്കന്‍ എംഎല്‍എ. നഗരസൗന്ദര്യ വത്കരണ പരിപാടിയുടെ ഭാഗമായി മൂന്നരകോടി രൂപ ചിലവഴിക്കുന്നതിനെതിരെ ഉയര്‍ന്നുവന്ന ആരോപണത്തോട്‌ പ്രതികരിക്കുകയായിരുന്നു എം എല്‍ എ.

കെ എസ്‌ റ്റി പി റോഡിന്‌ വേണ്ടി നടത്തിയ അലൈന്‍മെന്റിലൊന്നും മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നം മുതല്‍ പി ഒ ജംഗ്ഷന്‍ വരെയുള്ള ഭാഗം ഉള്‍പ്പെട്ടിരുന്നില്ല. തുടര്‍ന്ന്‌ ഈ ഭാഗം കൂടി ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട്‌ ജനുവരി മാസം കൊടുത്ത അപേക്ഷയെ തുടര്‍ന്ന്‌ ഇതിന്‌ വേണ്ട നടപടികള്‍ സ്വീകരിക്കുവാന്‍ വകുപ്പ്‌ തല പരിപാടികള്‍ നടന്നുവരികയാണെന്നും എന്നാല്‍ ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പടെയുള്ള നിരവധി കടമ്പകള്‍ കടന്ന്‌ വേണം കെ എസ്‌ റ്റി പി റോഡ്‌ നിര്‍മ്മാണത്തിലേക്ക്‌ എത്തുവാനെന്നും അതിനായി ഇനിയും കുറഞ്ഞത്‌ രണ്ട്‌ മുതല്‍ മൂന്ന്‌ വര്‍ഷം വരെ വേണ്ടി വരുമെന്നതിനാലുമാണ്‌ നഗരസൗന്ദര്യ വത്കരണം നടപ്പിലാക്കുവാന്‍ ഉദ്ദേശിച്ചത്‌.

റോഡിന്റെ ഹെവി മെയിന്റനന്‍സ്‌ നടത്തുന്നതിലൂടെ കാലകാലങ്ങളായി ഉണ്ടാവുന്ന കുണ്ടു കുഴിയും നികത്താനാവുമെന്നും നഗരപാതകളില്‍ കൈവരികള്‍ പിടിപ്പിച്ചും, ഫുട്പാത്തില്‍ ടെയില്‍ പാകിയും നഗരത്തിന്‌ പുതിയ മുഖഛായ നല്‍കാന്‍ ശ്രമിക്കുകയാണെന്നും ഇത്‌ പണം നഷ്ടപ്പെടുത്തലല്ലെന്നും എം എല്‍ എ വ്യക്തമാക്കി. നഗര സൗന്ദര്യ വത്കരണം ധൂര്‍ത്ത്‌ മാത്രമാണെന്ന ആരോപണം തികച്ചും അടിസ്ഥാന രഹിതമാണെന്നും എം എല്‍ എ വ്യക്തമാക്കി.

നഗരത്തിലേക്ക്‌ എത്തുന്ന ലിങ്ക്‌ റോഡുകളായ കാവുങ്കര, കാവുംപടി, കെ എസ്‌ ആര്‍ ടി സി തുടങ്ങിയ റോഡുകളും ഇതിന്റെ ഭാഗമായി നന്നാക്കുന്നുണ്ട്‌. ഓടകള്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍നിര്‍മ്മിക്കുവാന്‍ ഉദ്ദേശിച്ചിരുന്നുവെങ്കിലും എസ്റ്റിമേറ്റ്‌ തുക കുറഞ്ഞതിനാല്‍ അത്‌ ഉപേക്ഷിക്കുകയായിരുന്നു. നഗരസഭയും സര്‍ക്കാരും ഇതിനായി ഒരേ മനസ്സോടെയാണ്‌ പ്രവര്‍ത്തിക്കുന്നതെന്നും, തന്റെ കാലാവധിയില്‍ തന്നെ മൂവാറ്റുപുഴ ഹൃദയഭാഗവും കെ എസ്‌ റ്റി പിയില്‍ ഉള്‍പ്പെടുത്തി റോഡ്‌ നിര്‍മ്മാണം പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുമെന്നാണ്‌ കരുതുന്നതെന്നും മൂവാറ്റുപുഴ പ്രസ്‌ ക്ലബ്ബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.

കണ്‍സ്യൂമര്‍ ഫെഡിന്റെ കീഴില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന നന്മ സൂപ്പര്‍മാര്‍ക്കറ്റുകളുടെ ജില്ലാതല ഉദ്ഘാടനം ഈ മാസം 11ന്‌ സഹകരണ വകുപ്പ്‌ മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ മൂവാറ്റുപുഴയില്‍ നിര്‍വ്വഹിക്കും. മൂവാറ്റുപുഴയില്‍ പതിമൂന്ന്‌ നന്മ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കുവാന്‍ അനുമതി ലഭിച്ചതായും, സഞ്ചരിക്കുന്ന ത്രിവേണി മാര്‍ക്കറ്റ്‌ അടുത്തമാസം ആരംഭിക്കുമെന്നും എം എല്‍ എ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

India

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

India

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

India

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.