ആലുവ: ആലുവ മണപ്പുറത്ത് മൂന്ന് ദിവസമായി വിശ്വബ്രഹ്മ വൈദിക വിദ്യാപീഠത്തിന്റെയും വിശ്വബ്രഹ്മ പ്രാര്‍ത്ഥനാലയത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന വിശ്വശാന്തി വിശ്വബ്രഹ്മ മഹായാഗം സമാപിച്ചു. ഇന്നലെ വൈദിക ഋത്വിക്കളുടെ നേതൃത്വത്തില്‍ വിശ്വശാന്തിക്കായി വേദമന്ത്രങ്ങള്‍ ജപിച്ച് അന്നപാശനം, വിദ്യാരംഭം, യാഗപൂര്ണാഹുതി, യജ്ഞനമസ്ക്കാരം, സര്‍വ പ്രായശ്ചിത്ത ബ്രഹ്മാര്‍പ്പണം എന്നിവയോടെയാണ് യാഗം സമാപിച്ചത്. യാഗദര്ശനത്തിനായി ആയിരങ്ങള്‍ എത്തിയിരുന്നു.
തുടര്‍ന്ന് നടന്ന സാംസ്ക്കാരിക സമ്മേളനം മുന്‍ ഡിജിപി കെ.പി.സോമരാജന് ഉദ്ഘാടനം ചെയ്തു. ഡോ. ജോണ്സന് വി.ഇടിക്കുള ലോകസമാധാന സന്ദേശം നല്കി. ജസ്റ്റിസ് പി.കെ.ഷംസുദ്ദീന് മേരിജോണ്‍ ടീച്ചര്‍ക്ക് സേവാ പുരസ്കാരം നല്കി. നിര്‍ധനരായ പത്ത് വികലാംഗര്‍ക്ക് സൗജന്യ വീല്‍ചെയര്‍ വിതരണം ചലച്ചിത്ര നടി കവിയൂര്‍ പൊന്നമ്മ നിര്‍വഹിച്ചു. ഡോ. വി.ശിവാനന്ദന് ആചാരി മുഖ്യാതിഥിയായിരുന്നു. അന്‍വര്‍സാദത്ത് എംഎല്‍എ, ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്.ബിജു, ആചാര്യ ദിവാകരന് വാദ്ധ്യാര്, സ്വാമി ശിവസ്വരൂപാനന്ദ, നഗരസഭാ ചെയര്മാന് എം.ടി.ജേക്കബ് തുടങ്ങിയവര്‍ സംബന്ധിച്ചു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: