Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇറ്റാലിയന്‍ ബന്ദിയെ മാവോയിസ്റ്റുകള്‍ വിട്ടയച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2012, 08:25 pm IST
inIndia

ന്യൂദല്‍ഹി: ഒഡീഷയിലെ കന്ഥമാല്‍ ജില്ലയില്‍വച്ച്‌ മാവോയിസ്റ്റുകള്‍ ബന്ദികളാക്കിയ ഇറ്റാലിയന്‍ വിനോദസഞ്ചാരികളിലെ രണ്ടാമനായ പൗലോ ബോസസ്കോയെയും അവസാനം മാവോയിസ്റ്റുകള്‍ വിട്ടയച്ചു. കഴിഞ്ഞമാസം മാര്‍ച്ച്‌ 14 നാണ്‌ ഇവരെ ബന്ദികളാക്കിയത്‌. ഒഡീഷയിലെ മൊഹോന ഗ്രാമത്തിലാണ്‌ പൗലോയെ മോചിപ്പിച്ചത്‌.

ഇറ്റാലിയന്‍ വിനോദസഞ്ചാരിയെ വിട്ടയക്കാന്‍ വീണ്ടും ചില നിബന്ധനകള്‍ മാവോയിസ്റ്റുകള്‍ ഉന്നയിച്ചിരുന്നു. ഇതുകൂടാതെ പൗലോയുടെ മോചനത്തിന്‌ മുന്‍പായി തങ്ങളുടെ നേതാവ്‌ ആരതി മാഞ്ചിയെ വിട്ടയക്കണമെന്നും മാവോയിസ്റ്റുകള്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ന്‌ ആരതിമാഞ്ചിയുടെ ജാമ്യാപേക്ഷ കോടതിയില്‍ കേള്‍ക്കാനിരിക്കെയാണ്‌ പൗലോയെ വിട്ടയച്ചത്‌.

ബുധനാഴ്ച രാത്രി പൗലോയെ വിട്ടയക്കുമെന്ന്‌ വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ഇന്നലെയാണ്‌ വിട്ടയച്ചത്‌. ഇറ്റാലിയന്‍ മോചനത്തിനായി ഒഡീഷ സര്‍ക്കാര്‍ മുന്നോട്ടുവച്ച നടപടികള്‍ സ്വാഗതാര്‍ഹമാണെന്ന്‌ മാവോയിസ്റ്റ്‌ നേതാവ്‌ സബ്യസാചി പാണ്ഡെ വ്യക്തമാക്കി.

എന്നാല്‍ ബിജെഡി എംഎല്‍എ ഝിന ഹികാകയെ തട്ടിക്കൊണ്ടുപോയ മറ്റൊരു സംഘം അവര്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ നടപ്പിലാക്കാതെ എംഎല്‍എയെ മോചിപ്പിക്കില്ല എന്ന നിലപാടിലാണ്‌.

ഒഡീഷയില്‍ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ ഇറ്റാലിയന്‍ സ്വദേശി പൗലോ ബസസ്കോയെ വിട്ടയച്ച നടപടിയില്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ ഇന്ത്യന്‍ അധികൃതരെ സന്തോഷമറിയിച്ചു. സ്വന്തം നാട്ടുകാരുടെ മോചനത്തിനായി എല്ലാതലത്തിലും സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായും അവരുടെ മോചനത്തോടെ ഒരു സങ്കീര്‍ണമായ പ്രശ്നം അവസാനിച്ചിരിക്കുകയാണെന്നും വിദേശകാര്യമന്ത്രി ഗിയൂലിയോ ടെര്‍സി പറഞ്ഞു.

54-കാരനായ പൗലോ ബസസ്കോയുടെ മോചനത്തിനായി എല്ലാവിധ സഹായസഹകരണങ്ങളും ചെയ്ത ഇന്ത്യയിലെയും ഇറ്റലിയിലെയും ഉദ്യോഗസ്ഥരോട്‌ ടെര്‍സി നന്ദി പറഞ്ഞു. ഏകദേശം ഒരു മാസത്തോളം മാവോയിസ്റ്റുകളുടെ തടവില്‍ കഴിഞ്ഞ ബസസ്കോയുടെ മോചനം മനസില്‍ സംതൃപ്തി നിറക്കുന്നതായി വിദേശകാര്യ മന്ത്രാലയം ഇന്നലെ പുറത്തുവിട്ട പ്രസ്താവനയില്‍ ടെര്‍സി വ്യക്തമാക്കി.

മാര്‍ച്ച്‌ 14 നാണ്‌ ഒഡീഷയിലെ കന്ഥമാല്‍ ജില്ലയില്‍വെച്ച്‌ ഇറ്റലിക്കാരായ ബസസ്കോയും ക്ലൗഡിയോ കൊളാഞ്ചലോയും മാവോയിസ്റ്റുകളുടെ പിടിയിലകപ്പെടുന്നത്‌. കൊളാഞ്ചലോയെ മാര്‍ച്ച്‌ 25 ന്‌ മോചിതനാക്കിയിരുന്നു.

താനിപ്പോള്‍ സ്വതന്ത്രനാണെന്നാണ്‌ മോചിതനാക്കപ്പെട്ടയുടനെതന്നെ ഇറ്റാലിയന്‍ ടെലിവിഷനനുവദിച്ച അഭിമുഖത്തില്‍ ബസസ്കോ സന്തോഷം അടക്കനിര്‍ത്താനാവാതെ വ്യക്തമാക്കി. താന്‍ ആരോഗ്യവാനാണെന്ന്‌ ബന്ധുക്കള്‍ക്കയച്ച സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. 28 ദിവസത്തോളം മാവോയിസ്റ്റുകള്‍ അവര്‍ക്കാകുംവിധം തന്നെ പരിപാലിച്ചു. എന്നാല്‍ വനാന്തരീക്ഷം തന്നെ കൂടുതല്‍ ക്ഷീണിതനാക്കി. ആവശ്യത്തിനുപോലും ഭക്ഷണം കഴിക്കാന്‍ സാധിച്ചില്ല. രണ്ടുതവണ മലേറിയ പിടിപെട്ടത്‌ കൂടുതല്‍ അസ്വസ്ഥനാക്കിയതായും ക്ഷീണിതനായി കാണപ്പെട്ടതിനെക്കുറിച്ച്‌ അന്വേഷിച്ച മാധ്യമപ്രവര്‍ത്തകരോട്‌ ബസസ്കോ പറഞ്ഞു.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ദശാബ്ദങ്ങളായി പോരാട്ടം തുടരുന്ന മാവോയിസ്റ്റുകള്‍ ആദ്യമായാണ്‌ വിദേശികളെ ബന്ദികളാക്കുന്നത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.