Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സാമൂഹിക സാമ്പത്തിക ജാതി സെന്‍സസ്‌ 2011: ജില്ലാതല എന്യുമറേഷന്‌ കുട്ടമ്പുഴയില്‍ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2012, 10:16 pm IST
in Ernakulam

കൊച്ചി: സാമൂഹിക, സാമ്പത്തിക സെന്‍സസിന്‌ ജില്ലയില്‍ കുട്ടമ്പുഴയിലെ വെള്ളാരംകുത്ത്‌ ആദിവാസി കോളനിയില്‍ തുടക്കം. പന്ത്രണ്ടാം പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനും നഗര, ഗ്രാമ വികസനത്തിന്‌ പുതിയ കേന്ദ്ര പദ്ധതികള്‍ ആവിഷ്കരിക്കുന്നതിനും നിലവിലുള്ള പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുമായുള്ള വിവരശേഖരണമാണ്‌ സെന്‍സസിന്റെ ഭാഗമായി നടത്തുന്നത്‌.

വെള്ളാരംകുത്ത്‌ കോളനിയില്‍ നടന്ന ചടങ്ങില്‍ ടി.യു. കുരുവിള എംഎല്‍എ സെന്‍സസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വികസനവും ക്ഷേമപദ്ധതികളും നടപ്പാക്കുന്നതില്‍ സ്ഥിതിവിവരക്കണക്കുകളുടെ ലഭ്യത സുപ്രധാനമാണെന്ന്‌ അദ്ദേഹം പറഞ്ഞു. വിവരങ്ങള്‍ വിരല്‍ത്തുമ്പിലുണ്ടെങ്കിലേ അര്‍ഹരായ വിഭാഗങ്ങളിലേക്ക്‌ സര്‍ക്കാരിന്റെ പദ്ധതികളുടെ പ്രയോജനം എത്തുകയുള്ളൂവെന്നും ടി.യു. കുരുവിള ചൂണ്ടിക്കാട്ടി.

ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്‌ക്ക്‌ പരീത്‌ അധ്യക്ഷനായിരുന്നു. കോതമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ഐ. ജേക്കബ്‌, കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.ജെ. എല്‍ദോസ്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ഡയാന നോബി, മൂവാറ്റുപുഴ ആര്‍ഡിഒ മണിയമ്മ, ജില്ലാ സെന്‍സസ്‌ ഓഫീസര്‍ എന്‍. വിനോദിനി, ഡിവിഷണല്‍ ഫോറസ്റ്റ്‌ ഓഫീസര്‍ ആര്‍. നാഗരാജ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.

വെള്ളാരംകുത്ത്‌ കോളനിയിലെ സാജു-മോഹിനി ദമ്പതികളില്‍ നിന്നും കളക്ടറുടെ നേതൃത്വത്തില്‍ സെന്‍സസിനായി നിയോഗിച്ച ഉദ്യോഗസ്ഥര്‍ ആദ്യ വിവര ശേഖരണം നടത്തി. വിവരങ്ങള്‍ തത്സമയം ടാബ്ലറ്റ്‌ കമ്പ്യൂട്ടറുകളില്‍ രേഖപ്പെടുത്തുന്നതിനുള്ള ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരും സംഘത്തിലുണ്ട്‌.

കേന്ദ്ര ഗ്രാമ വികസന മന്ത്രാലയവും പാര്‍പ്പിട നഗര ദാരിദ്ര്യ നിര്‍മാര്‍ജന വകുപ്പും രജിസ്ട്രാര്‍ ജനറല്‍ ഓഫ്‌ ഇന്ത്യയും ഭാരത്‌ ഇലക്ട്രോണിക്സും നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ്‌ സെന്ററും സംയുക്തമായാണ്‌ സെന്‍സസിനു നേതൃത്വം നല്‍കുന്നത്‌. 2011 ലെ സെന്‍സസില്‍ ശേഖരിച്ച വിവരങ്ങളെ ആധാരമാക്കി തയാറാക്കിയ ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റേയും രണ്ടാം ഘട്ട ജനസംഖ്യാ കണക്കെടുപ്പില്‍ കണ്ടെത്തിയ കുടുംബങ്ങളുടേയും ഭവന രഹിത കുടുംബങ്ങളുടേയും ഇലക്ട്രോണിക്‌ ഇമേജുകളെ ആധാരമാക്കിയാണ്‌ സെന്‍സസ്‌ നടത്തുക.

ഗ്രാമ, നഗര പ്രദേശങ്ങളില്‍ പ്രത്യേകം ചോദ്യാവലികള്‍ ഉപയോഗിച്ച്‌ നടത്തുന്ന എന്യുമറേഷനില്‍ രാജ്യത്തെ മൊത്തം പൗരന്‍മാരുടേയും സാമൂഹികവും സാമ്പത്തികവും ജാതിയും സംബന്ധിച്ചുള്ള വിവരങ്ങളാണ്‌ ശേഖരിക്കുന്നത്‌. ശേഖരിക്കുന്ന ജാതി, മതം സംബന്ധിച്ച വിവരങ്ങള്‍ പരസ്യപ്പെടുത്തില്ല. സര്‍ക്കാര്‍ വകുപ്പുകളുടേയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേയും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരേയും ഒന്‍പതും അതിനു മുകളിലുമുള്ള ക്ലാസ്സുകളിലെ അധ്യാപകരേയുമാണ്‌ എന്യുമറേഷന്‍ ജോലികള്‍ക്ക്‌ തെരെഞ്ഞെടുത്തിട്ടുള്ളത്‌. ഓരോ വില്ലേജിലേയും 100 മുതല്‍ 125 വീടുകള്‍ വീതം വരുന്ന ഓരോ എന്യുമറേഷന്‍ ബ്ലോക്കുകളായാണ്‌ സെന്‍സസ്‌ നടത്തുക. ഒരു എന്യുമറേറ്റര്‍ക്ക്‌ പരമാവധി നാല്‌ എന്യുമറേഷന്‍ ബ്ലോക്കുകളാണ്‌ നല്‍കുന്നത്‌.
കുടുംബനാഥന്‍മാര്‍ നല്‍കുന്ന വിവരങ്ങള്‍ക്ക്‌ കൈപ്പറ്റ്‌ രസീത്‌ നല്‍കും. ശേഖരിക്കുന്ന വിവരങ്ങള്‍ ഗ്രാമ പഞ്ചായത്ത്‌ വാര്‍ഡ്‌ അടിസ്ഥാനത്തില്‍ ജാതി ഒഴികെയുള്ള വിവരങ്ങളുടെ കരട്‌ ലിസ്റ്റ്‌ പ്രസിദ്ധീകരിക്കും. ആക്ഷേപങ്ങളും പരാതികളുമുണ്ടെങ്കില്‍ അവ പരിഹരിച്ച ശേഷമായിരിക്കും അന്തിമ ലിസ്റ്റ്‌ തയാറാക്കുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

Kerala

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)
India

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

പുതിയ വാര്‍ത്തകള്‍

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

പുതിയൊരു ‘ഗവർണർ’ അവതരിക്കുന്നു: ഈ ഗവർണ്ണർ ‘നിശ്ശബ്ദനായ രക്ഷകൻ’; പേര് എ. രമണൻ

ബംഗാളിലെ ബിജെപിയുടെ വൻ വിജയത്തിന് ശേഷം ബംഗ്ലാദേശ് കടുത്ത ഭീതിയിൽ ; അനധികൃത കുടിയേറ്റക്കാരെ ഒന്നടങ്കം തിരിച്ചയക്കുമോയെന്ന് ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.