അജ്മീര്‍: പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ അജ്മീര്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് സുരക്ഷ ശക്തമാക്കി. സൂഫിവര്യനായിരുന്ന ക്വാജാ മൊയിനുദ്ദീന്‍ ചിസ്തിയുടെ ദര്‍ഗ സന്ദര്‍ശിക്കാനാണ് സര്‍ദാരി ഇന്ത്യയിലെത്തുന്നത്. ഈ മാസം എട്ടിനാണ് സര്‍ദാരിയുടെ ഇന്ത്യ സന്ദര്‍ശനം. സന്ദര്‍ശനത്തില്‍ നയതന്ത്ര ചര്‍ച്ചകളൊന്നും ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.
















