ചെന്നൈ: കൂടംകുളം ആണവനിലയത്തില്‍നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി മുഴുവനും തമിഴ്നാടിന് വേണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി ജയലളിത രംഗത്തെത്തി. ഇക്കാര്യം ഉന്നയിച്ച് ജയലളിത പ്രധാമന്ത്രി മന്മോഹന് സിംഗിന് കത്തയക്കുകയും ചെയ്തു.
കൂടംകുളത്തെ രണ്ട് യൂണിറ്റുകളില്‍നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന 2000 മെഗാവാട്ട് വൈദ്യുതിയും തമിഴ്നാടിന് വേണമെന്നാണ് ജയലളിതയുടെ ആവശ്യം. ഈ 2000 മെഗാവാട്ട് വൈദ്യുതി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കായി വീതിച്ചു നല്‍കാനായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി. ഇത്തരത്തില്‍ വീതംവക്കുമ്പോള് 975 മെഗാവാട്ടും തമിഴ്നാടിന് ലഭിക്കുമായിരുന്നു. എന്നാല്‍ ഇതുപോരെന്നാണ് ഇപ്പോള്‍ ജയലളിത പറയുന്നത്. കൂടംകുളത്ത് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി വീതം വക്കുമ്പോള്‍ കേരളത്തിന് ലഭിക്കേണ്ടിയിരുന്നത് 175 മെഗാവാട്ടാണ്. എന്നാല്‍ മുഴുവന്‍ വൈദ്യുതിയും വേണമെന്ന തമിഴ്നാടിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചാല്‍ അത് വലിയ പ്രതിസന്ധിക്കിടവരുത്തുമെന്ന് മാത്രമല്ല, കേരളത്തിന്റെ പ്രതീക്ഷകള്‍ വെറുതെയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: