ന്യൂദല്‍ഹി: വിവരാവകാശ പ്രവര്‍ത്തക ഷെഹ്ല മസൂദിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം കണ്ടെടുത്തതായി സിബിഐ വൃത്തങ്ങള്‍ അറിയിച്ചു. വാടകക്കൊലയാളികളെ ഏര്‍പ്പെടുത്തിയ സഖീബ് അലിയില്നിന്നുമാണ് ഇന്ത്യന്‍ നിര്‍മിത ബുള്ളറ്റ് കണ്ടെടുത്തതെന്ന് സിബിഐ ദല്‍ഹിയില്‍ പറഞ്ഞു. കണ്ടെടുത്ത ആയുധം ഫോറന്‍സിക് പരിശോധനക്കായി അയച്ചുവെന്നും സിബിഐ വ്യക്തമാക്കി.
ഷെഹ്ല മസൂദിന്റെ കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരനായ സഹേദാ പര്‍വേസുമായി സഖീബ് അലിക്ക് ബന്ധമുണ്ടെന്നും ഷാര്‍പ്പ് ഷൂട്ടര്‍മാരായ ഷാനു അലുങ്കാ, ഇര്ഫാന് എന്നിവരുമായി അടുത്ത ബന്ധമുമണ്ടായിരുന്നു. ഷെഹലയെ കൊലപ്പെടുത്തുവാനായി ഇവര്‍ കാണ്‍പൂരില്‍ എത്തുകയും ചെയ്തിരുന്നു. കൊലപാതകത്തിന്റെ മുഖ്യസൂത്രധാരനും അലിയും ചേര്‍ന്നാണ് വാടകക്കൊലയാളികള്‍ 5 ലക്ഷം രൂപ വാഗ്ദാനം ചെയ്തത്.
ഉത്തര്‍പ്രദേശില്‍വെച്ച് ഷെഹലയെ കൊലപ്പെടുത്തിയതിനുശേഷം ഹെഷ്ദ 3 ലക്ഷം രൂപയാണ് കൊലയാളികള്‍ക്ക് നല്‍കിയതെന്നും സിബിഐ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് അഞ്ചുപേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പരസ്പര വൈരാഗ്യമാണ് കൊലപാതകത്തിന്റെ കാരണമെന്ന് സിബിഐ കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: