Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഇടത്‌ യുവജന സംഘടനകളുടെ കലക്ട്രേറ്റ്‌ മാര്‍ച്ചില്‍ വ്യാപക അക്രമം; നിരവധി പേര്‍ക്ക്‌ പരിക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2012, 07:52 pm IST
inKannur

കണ്ണൂറ്‍: പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതില്‍ പ്രതിഷേധിച്ച്‌ ഇടത്‌ യുവജന സംഘടനകള്‍ നടത്തിയ കലക്ട്രേറ്റ്‌ മാര്‍ച്ചില്‍ വ്യാപക അക്രമം. അക്രമികള്‍ കലക്ട്രേറ്റിനുള്ളില്‍ ഇരച്ചുകയറി വ്യാപകമായ അക്രമം നടത്തുകയും നിരവധി വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. ഇന്നലെ രാവിലെ 11.15 ഓടെയായിരുന്നു അക്രമങ്ങളുടെ തുടക്കം. ഡിവൈഎഫ്‌ഐ, എഐവൈഎഫ്‌, ആര്‍വൈഎഫ്‌ എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ സ്റ്റേഡിയം കോര്‍ണറില്‍ നിന്നാരംഭിച്ച യുവജന മാര്‍ച്ച്‌ കലക്ട്രേറ്റ്‌ കവാടത്തിലെത്തിയ ഉടന്‍ പോലീസ്‌ വലയം ഭേദിച്ച്‌ പ്രവര്‍ത്തകര്‍ കലക്ട്രേറ്റിനുള്ളിലേക്ക്‌ തള്ളിക്കയറുകയായിരുന്നു. മുന്നൂറോളം വരുന്ന സായുധ പോലീസ്‌ സംഘം നോക്കിനില്‍ക്കെ കലക്ട്രേറ്റ്‌ ബില്‍ഡിംഗിലെ വിവിധ വകുപ്പ്‌ ഓഫീസുകളുടെ ജനല്‍ ഗ്ളാസുകളും വാതിലുകളും ഗ്ളാസുകൊണ്ട്‌ നിര്‍മ്മിച്ച ക്യാബിനുകളും സംഘം അടിച്ചുതകര്‍ത്തു. ഒരു മണിക്കൂറോളം അക്രമികളായ യുവജന സംഘടനകളുടെ നേതാക്കളും പ്രവര്‍ത്തകരും കലക്ട്രേറ്റ്‌ കോമ്പൗണ്ടിനകത്തും നഗരത്തിലും അഴിഞ്ഞാടിയത്‌ യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ചു. റവന്യു, ലീഗല്‍ മെട്രോളജി വകുപ്പുകളുടെ വാഹനങ്ങളും എഎസ്പിയുടെ വാഹനവും അക്രമികള്‍ അടിച്ചുതകര്‍ത്തു. കല്ലേറിലും അക്രമത്തിലും പോലീസുകാര്‍ക്കും മറ്റ്‌ നിരവധി പേര്‍ക്കും പരിക്കേറ്റു. തുടര്‍ന്ന്‌ സമരക്കാരെ പിരിച്ചുവിടാന്‍ പോലീസ്‌ ലാത്തിവീശി. എന്നാല്‍ തുടര്‍ന്നും പ്രവര്‍ത്തകര്‍ കൂട്ടംകൂടി അങ്ങിങ്ങ്‌ അക്രമം നടത്തി. കണ്ണൂറ്‍ എസ്പി രാഹുല്‍ ആര്‍.നായര്‍, എഎസ്പിമാരായ ശ്രീനിവാസ്‌, ദീപക്‌ രഞ്ജന്‍, ഡിവൈഎസ്പി ഷാജി, സിഐ പി.സുകുമാരന്‍, എസ്‌ഐ ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ്‌ സംഘം സ്ഥലത്തുണ്ടായിരുന്നു. മാര്‍ച്ച്‌ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡണ്ട്‌ എ.എന്‍.ഷംസീര്‍ ഉദ്ഘാടനം ചെയ്തു. കലക്ട്രേറ്റ്‌ പരിസരം യുദ്ധക്കളമാക്കിയ ഇടത്‌ യുവജന സംഘടനകളുടെ അക്രമാസക്തമായ പ്രകടനം നടക്കുമ്പോള്‍ കലക്ട്രേറ്റിന്‌ മുന്നില്‍ നിലയുറപ്പിച്ചിരുന്ന പോലീസ്‌ സേന അക്രമി സംഘത്തെ അഴിഞ്ഞാടാനനുവദിച്ചുകൊണ്ട്‌ നോക്കുകുത്തിയായി നില്‍ക്കുകയായിരുന്നുവെന്ന്‌ ആരോപണമുണ്ട്‌. പോലീസിണ്റ്റെ നിഷ്ക്രിയത്വത്തിനെതിരെ ജില്ലാ പോലീസ്‌ സൂപ്രണ്ട്‌ സേനാംഗങ്ങളെ കര്‍ശന ഭാഷയില്‍ ശാസിച്ചതായും പറയുന്നു. അക്രമം നടക്കുമ്പോള്‍ കയ്യുംകെട്ടി നോക്കി നില്‍ക്കുകയല്ല പോലീസിണ്റ്റെ പണിയെന്നും അക്രമികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ എസ്പി നിര്‍ദ്ദേശിച്ചതായും സൂചനയുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവോണത്തോണി മുങ്ങിയ സംഭവം ഗുരുതരമായ അനാസ്ഥ: ഉന്നതര്‍ മറുപടി പറയണമെന്ന് ശശികല ടീച്ചര്‍

Kerala

മുല്ലപെരിയാര്‍ കേസില്‍ അഡ്വ റോയ് എബ്രഹാമിനെ സ്‌പെഷ്യല്‍ കൗണ്‍സിലായി നിയമിച്ച് കേരളം

Kerala

കണ്ടാൽ ഓക്കാനം വരും ; പുരുഷന്മാർക്ക് മാറും വയറും വളരുന്നത് വൈകൃതമാണ് ; പുലിക്കളി കലാകാരന്മാരെ അധിക്ഷേപിച്ച് നടൻ വി കെ ശ്രീരാമൻ

Kerala

ശബരിമല നിവേദ്യങ്ങളുടെ പരിശോധനയ്‌ക്കായി പമ്പയില്‍ സമ്പൂര്‍ണ്ണ ലാബ് സ്ഥാപിക്കണമെന്ന് ഹൈക്കോടതി

Kerala

കരിപ്പൂരില്‍ നിന്ന് ദുബായിലേക്കുളള വിമാനം റദ്ദാക്കി, പ്രതിഷേധിച്ച് യാത്രക്കാര്‍

പുതിയ വാര്‍ത്തകള്‍

‘ നക്‌സലൈറ്റ് ആക്രമണങ്ങളിൽ ഭർത്താക്കന്മാരെ നഷ്ടപ്പെട്ട എന്നെപ്പോലെ നിരവധി പേർ ഇവിടെയുണ്ട് ‘ ; പി ചിദംബരത്തിനെതിരെ സൈനികന്റെ ഭാര്യ

വീണ വിജയന്‍ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചു,ഡയറിയില്‍ ഉണ്ടായിരുന്നത് 20 കോടിയുടെ ഇടപാട്, നടന്നത് ഹവാല ഇടപാടെന്ന് ഇ ഡി

ഓണക്കാലത്ത് കൂടുതല്‍ സര്‍വീസുകളുമായി കെ എസ് ആര്‍ ടി സി

ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിക്കാനോ, വന്ദേമാതരം ആലപിക്കാനോ അനുവദിക്കില്ല : തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിൽ സംഘർഷമുണ്ടാക്കാൻ ശ്രമിച്ച് എസ് എഫ് ഐ

എച്ച് എ എല്‍ വികസിപ്പിക്കുന്ന തദ്ദേശീയമായ 4.5 തലമുറയില്‍പ്പെടുന്ന തേജസ് എംകെ2വില്‍ ഉപയോഗിക്കുന്നത് ഇന്ത്യയില്‍ തന്നെ വികസിപ്പിച്ച് നിര്‍മ്മിച്ച ആധുനിക ഇലക്ട്രോണിക് സംവിധാനങ്ങള്‍

തേജസ് യുദ്ധവിമാനത്തിന്റെ പ്രധാന ഇലക്ട്രോണിക് ഭാഗങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച് എച്ച് എഎല്‍; വിദേശക്കമ്പനികളെ ഒഴിവാക്കി എച്ച് എഎല്‍ കുതിപ്പ്

‘ഹിറ്റ്ലര്‍ മാറി മുസോളിനി വന്ന അവസ്ഥയിലാണ് കേരളം’: പി.കെ. കൃഷ്ണദാസ്

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം, ഡിജിപിയെ കണ്ട് ബിജെപി പ്രതിനിധി സംഘം

പിഎം ശ്രീ പദ്ധതി അഴുക്കുചാലില്‍ ഒഴുക്കണമെന്ന മന്ത്രി കെ എം ഷാജിയുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം : പി കെ കൃഷ്ണദാസ്

സെര്‍ജിയോ ഗോര്‍ (ഇടത്ത്)

ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗം: ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെർജിയോ ഗോര്‍

പാലാ നഗരസഭ ചെയര്‍പേഴ്സണായി മായാ രാഹുല്‍, നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.